Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ നിർമ്മിക്കാൻ ഇറങ്ങി ജീവിതം കൈവിട്ടു; ഭാര്യയെയും മക്കളെയും കൊന്ന ശേഷം സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; സിനിമാ മോഹവുമായി നടക്കുന്ന സർവ്വ പ്രവാസികൾക്കും ഈ ജീവിതം പാഠമാകട്ടെ

സിനിമ നിർമ്മിക്കാൻ ഇറങ്ങി ജീവിതം കൈവിട്ടു; ഭാര്യയെയും മക്കളെയും കൊന്ന ശേഷം സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; സിനിമാ മോഹവുമായി നടക്കുന്ന സർവ്വ പ്രവാസികൾക്കും ഈ ജീവിതം പാഠമാകട്ടെ

ദുബായ്: വിദേശത്ത് ചെന്ന് അത്യാവശം കൈയിൽ പണം ആയി കഴിഞ്ഞാൽ മിക്ക മലയാളികളുടെയും പ്രധാന മോഹങ്ങളിൽ ഒന്നായി വളരുന്നത് ഒരു സിനിമ എടുക്കണമെന്നതാണ്. സിനിമകളോടുള്ള പ്രവാസി മലയാളികളുടെ ഭ്രമം കാലാകാലങ്ങളായുണ്ട്. സിനിമക്ക് വേണ്ടി മുടക്കേണ്ടി വരുന്ന പണം, അതിന്റെ പിന്നിലെ അദ്ധ്വാനം എന്നിവ ഈ ഭ്രമത്തിൽ പെട്ട് വിസ്മരിക്കപ്പെടുകയാണ്. വിവിധ സ്റ്റേജ് ഷോകൾക്കായി വിദേശങ്ങളിൽ എത്തുന്ന താരങ്ങളുമായും സംവിധായകരുമായി ഓക്കെ ബന്ധം ഉണ്ടാകുമ്പോൾ ആണ് പലരും ഈ മായിക വലയത്തിൽ വീണ് പോകുന്നത്. എന്നാൽ ഇങ്ങനെ സിനിമയിയേക്കിറങ്ങിയ വിരലിൽ എണ്ണാൻ പോകുന്ന പ്രവാസികൾ മാത്രമാണ് മുടക്ക് മുതൽ എങ്കിലും തിരിച്ചെടുത്തിട്ടുള്ളത് എന്നതാണ് വാസ്തവം.

അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമാ നിർമ്മാതാവിന്റെ മരണ കാരണം തേടി ദുബായ് പൊലീസ്; ദുരൂഹ സാഹചര്യത്തിൽ മരിച്ചത് നീലത്താമരയും രതി നിർവ്വേദവും സഹനിർമ്മാണം ചെയ്ത സന്തോഷ് കുമാർ ധാരാളം പണമുള്ള വ്യവസായികൾക്ക് മറ്റ് വിധത്തിൽ കാര്യങ്ങൾ മുതലാകുന്നത് കൊണ്ട് അതൊരു നഷ്ടമായെന്ന് വരില്ല. എന്നാൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവനും സിനിമക്ക് വേണ്ടി കളഞ്ഞ് ജീവിതം കൈവിട്ട അനേകം പ്രവാസികൾ ഉണ്ട്. അവരുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം ദുബായിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി സിനിമ നിർമ്മാതാവ് സന്തോഷ് കുമാറും കുടുംബവും.

കഴിഞ്ഞ ദിവസമാണ് ദുബായിയിലെ ഫ്‌ളാറ്റിൽ ആലപ്പുഴ പഴവീട് സ്വദേശി സന്തോഷ് കുമാർ(46), ഭാര്യ മഞ്ജു(36), മകൾ ഗൗരി(8) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇവരെ ഫോണിൽ വിളിച്ചാൽ കിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന അൽ നഹദയിലെ എൻ എം സി ആശുപത്രിക്ക് എതിർ വശത്തുള്ള മെഗാ മാർട്ട് ബിൽഡിങ് അപ്പാർട്ട്‌മെന്റിൽ പൊലീസ് വാതിൽ തകർത്തു അകത്തു കടന്നു പരിശോധന നടത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു മൃതദേഹങ്ങളും ഒരേ മുറിയിലായിരുന്നു കണ്ടെത്തിയത്. ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് വെട്ടിയ പാടുകളും ഉണ്ടായിരുന്നു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ദുബൈയിലെ കറാമയിലെ എക്‌സ്‌ക്‌ളൂസിവ് ജനറൽ മെയിന്റനൻസ് ഉടമ കൂടിയായ സന്തോഷ് കുമാർ മാടമ്പി, നീലത്താമര, രതി നിർവേദം എന്നീ സിനിമകളുടെ നിർമ്മാണത്തിലും സംവിധാനത്തിലും പങ്കാളിയായിരുന്നു. സന്തോഷ് കുമാറിന്റെ സൗപർണ്ണിക ഫിലിംസ് എന്ന പേരിലുള്ള കമ്പനിയായിരുന്നു സിനിമകൾ നിർമ്മിച്ചിരുന്നത്.

എന്നാൽ സംഭവം കൊലപാതകത്തെതുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ദുബായ് കരാമയിൽ ബിസിനസ് നടത്തി വന്ന സന്തോഷ് സാമ്പത്തിക പ്രതിസന്ഥിയെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സന്തോഷ് കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സന്തോഷ് എഴുതിയ കത്തും മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കിടന്ന മുറിയിൽ പിടിവലി നടന്നതായി സൂചിപ്പിക്കുന്ന തെളിവുകളുണ്ടെന്നും എന്നാൽ ഫ്‌ളാറ്റിനുള്ളിൽ ആരും കടന്നതായ തെളിവുകൾ ഇല്ലെന്നും പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ ഖിസൈസിലെ ദുബായ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് മോർച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. സന്തോഷ് കുമാറിന്റെ ഒമാനിലുള്ള സഹോദരൻ ഇന്നു ദുബായിലെത്തിയശേഷം മറ്റു നടപടികൾ പൂർത്തിയാക്കും. നേരത്തേ അഞ്ചുവർഷത്തോളം കുവൈത്തിലായിരുന്ന സന്തോഷ് കുമാർ ഒരു വർഷമായി ഇതേ ഫ്‌ളാറ്റിലാണു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP