Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ സ്വപ്‌നം കണ്ടത് ഒരുസൂപ്പർ കളക്ടറാവാൻ; പ്രായപരിധി കടന്നതോടെ ഐഎഎസ് മോഹം സഫലമായില്ലെങ്കിലും രാജ്യത്തെ ടോപ് ഐഎഎസുകാർ ശിഷ്യഗണത്തിൽ; സിവിൽ സർവീസ് ലക്ഷ്യമിടുന്ന ഉദ്യോഗാർഥികൾക്കായി തുടങ്ങിയ ശങ്കേഴ്‌സ് അക്കാദമി സൃഷ്ടിച്ചത് 900 സിവിൽ സർവന്റ്‌സിനെ; ശങ്കർ ദേവരാജൻ എന്തിന് ജീവനൊടുക്കിയെന്ന വേദനയോടെ കണ്ണീർ പൊഴിച്ച് പ്രിയശിഷ്യർ

കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ സ്വപ്‌നം കണ്ടത് ഒരുസൂപ്പർ കളക്ടറാവാൻ; പ്രായപരിധി കടന്നതോടെ ഐഎഎസ് മോഹം സഫലമായില്ലെങ്കിലും രാജ്യത്തെ ടോപ് ഐഎഎസുകാർ ശിഷ്യഗണത്തിൽ; സിവിൽ സർവീസ് ലക്ഷ്യമിടുന്ന ഉദ്യോഗാർഥികൾക്കായി തുടങ്ങിയ ശങ്കേഴ്‌സ് അക്കാദമി സൃഷ്ടിച്ചത് 900 സിവിൽ സർവന്റ്‌സിനെ; ശങ്കർ ദേവരാജൻ എന്തിന് ജീവനൊടുക്കിയെന്ന വേദനയോടെ കണ്ണീർ പൊഴിച്ച് പ്രിയശിഷ്യർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ശങ്കേഴ്സ് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും അറിയപ്പെടുന്ന ഐഎഎസ് പ്രൊഫസറുമായ ശങ്കരൻ ദേവരാജൻ ജീവനൊടുക്കി. വ്യാഴാഴ്ച രാത്രി ചെന്നൈയിലെ മൈലാപ്പൂരിലുള്ള വസതിയിൽ തൂങ്ങി മരിക്കുക ആയിരുന്നു അദ്ദേഹം. 45 വയസ്സായിരുന്നു. അദ്ദേഹത്തിനെ ഉടനെ തന്നെ അയൽക്കാർ മൈലാപ്പൂരിലെ സെന്റ് ഇസബെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

ഭാര്യയുമായുള്ള കുടുംബ പ്രശ്നമാണ് മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മക്കളുമുണ്ട്. സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികളുടെ ഏറ്റവും വലിയ പ്രചോദനമായിരുന്നു ഡി.ശങ്കരൻ. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ഇന്ത്യയിലെ ഏറ്റവും ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥർ വരെ ബഹുമാനിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ചെറുപ്പത്തിലെ തന്ന് അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. പിന്നീട് പഠനം വളരെ ബുദ്ധിമുട്ടിയായിരുന്നു. കുടുംബ പ്രാരാബ്ധത്തിനിടയിൽ യുപിഎസ് സി പരീക്ഷ എഴുതി രാജ്യത്തെ സേവിക്കുന്ന ഒരു കളക്ടറാകണമെന്നും അദ്ദേഹം തീരുമാനിച്ചു. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇതിൽ അദ്ദേഹം വല്ലാതെ നിരാശനായി.

തുടർന്ന് 204ൽ ആണ് അദ്ദേഹം സിവിൽ സർവീസ് മോഹം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി സ്വന്തം പേരിൽ ശങ്കേഴ്സ് അക്കാദമി തുടങ്ങുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സിവിൽ സർവ്വീസ് പരിശീലന കേന്ദ്രമായി മാറാനും ശങ്കറിന് കഴിഞ്ഞു. ചെന്നൈ, ബെംഗളൂരു, കേരളം, ഡൽഹി, കൊൽക്കത്ത തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ അറിയപ്പെടുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രമാണ് ഇന്ന് ശങ്കേഴ്സ്.

ഐഎഎസ് എന്ന മോഹം അദ്ദേഹത്തിന് സാധിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇതോടെ ഇന്ത്യയിലെ അറിയപ്പെടുന്ന പല ഐഎഎസുകാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. 2004ൽ സിവിൽ സർവീസ് പരിശീലനം നൽകി തുടങ്ങിയ അദ്ദേഹം മിടുക്കരായ 900 സിവിൽ സർവന്റ്സിനെയാണ് രാജ്യത്തിന് സമർപ്പിച്ചിട്ടുള്ളത്. അതിൽ പലരും ഒന്നാം റാങ്കോടെ പാസ്സായവരുമാണ്. 20015-16 ടോപ്പറായ ടിനാ ദാബി ശങ്കറിന്റെ ശിഷ്യയായിരുന്നു. 2016ലെ ടോപ്പറായിരുന്ന അനു സേനാപതിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു.

അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയ അദ്ധ്യാപകന്റെ മരണം വിദ്യാർത്ഥികളിലും വലിയ ഞെട്ടലായി മാറിയിരിക്കുകയാണ്. എന്നും തങ്ങൾക്ക് പ്രചോദനമായി മാറിയ അദ്ധ്യാപകൻ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് അവരും കരുതിയിരുന്നില്ല. സോഷ്യൽ മീഡിയ വഴി അവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ മാത്രമായിരുന്നില്ല അദ്ദേഹം. ഞങ്ങളുടെ കരുത്തിന്റെ നെടുംതൂണായ അദ്ദേഹത്തിന്റെ മരണത്തിൽ ഖേദിക്കുന്നു. എന്നും വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഐഎഎസ് എന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന നിരവധി പേരുടെ പ്രചോദനമായിരുന്നു ശങ്കർ. ഞങ്ങളെ എല്ലാവരെയും മുന്നോട്ട് നയിച്ചിരുന്നത് അദ്ദേഹമാണ്. അദ്ദേഹമില്ലാത്ത വരും നാളുകൾ വളരെ പ്രയാസം നിറഞ്ഞതായിരിക്കും. ഞങ്ങളിലൂടെ നിങ്ങൾ ഇനിയും ജീവിക്കുമെന്നും ശങ്കേഴ്സ് അക്കാദമി ഫേസ്‌ബുക്ക് പേജിൽ വിദ്യാർത്ഥികൾ കുറിക്കുന്നു.

കൃഷ്ണഗിരിയിലെ ഒരു കർഷക കുടുംബത്തിലാണ് ശങ്കർ ജനിക്കുന്നത്. ചെറുപ്പത്തിലെ തന്നെ പിതാവ് മരിച്ചു. പിന്നീട് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തെങ്കിലും പ്രായം തടസ്സമായതിനാൽ എഴുതാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് സ്വന്തം അക്കാദമി തുടങ്ങിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശങ്കർ അക്കാദമിയെ ഇന്ത്യയിലെ ഏറ്റവും നല്ല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കി ശങ്കർ മാറ്റിയത്. 2015-16ലെ ഐഎഎസ് ടോപ്പറായ ടിനാ ദാബി അടക്കം നിരവധി ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 22-ാം വയസ്സിൽ ടിനയെ ഐഎഎസ് ഒന്നാം റാങ്കുകാരിയാക്കിയത് ശങ്കർ എ്ന്ന മനുഷ്യന്റെ കരുത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP