Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈദികവൃത്തിയിൽ ക്യത്യനിഷ്ഠയും അച്ചടക്കവും ഒപ്പം കണിശക്കാരനും; മലയാറ്റൂർ കുരിശുമുടിയിലെ സേവനകാലത്ത് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻ റോൾ ചെയ്തു; വൈദികർക്കും അൽമായർക്കും ഒരുപോലെ സ്വീകാര്യനായ ഫാ.സേവ്യറുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ മലയാറ്റൂർ നിവാസികൾ; പൊതുദർശനത്തിന് ശേഷം സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച

വൈദികവൃത്തിയിൽ ക്യത്യനിഷ്ഠയും അച്ചടക്കവും ഒപ്പം കണിശക്കാരനും; മലയാറ്റൂർ കുരിശുമുടിയിലെ സേവനകാലത്ത് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻ റോൾ ചെയ്തു; വൈദികർക്കും അൽമായർക്കും ഒരുപോലെ സ്വീകാര്യനായ ഫാ.സേവ്യറുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ മലയാറ്റൂർ നിവാസികൾ; പൊതുദർശനത്തിന് ശേഷം സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊല്ലപ്പെട്ട ഫാ. സേവ്യർ തേലക്കാട്ടിന്റെ സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂർ ഈസ്റ്റ് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികൾ കളമശേരി മെഡിക്കൽ കോളേജിൽ നടന്നു. ഇന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 10 മുതൽ രാത്രി എട്ടുവരെ മൃതദേഹം മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിനു സംസ്‌കാരശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു സംസ്‌കാരശുശ്രൂഷകൾ.

വൈദിക വൃത്തിയിൽ കൃത്യനിഷ്ഠയും ,കണിശക്കാരനുമായിരുന്നു ഫാ.സേവ്യർ തേലക്കാട്ടെന്ന് വൈദികരും നാട്ടുകാരും പറയുന്നു. ഏവർക്കും അച്ചനെ കുറിച്ച് നല്ലതേ പറയാനുള്ളു. മൂന്നുമാസം മുൻപു സ്വഭാവ ദൂഷ്യം ആരോപിച്ചു കപ്യാർ ജോണിക്കെതിരെ ഫാ. സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശുശ്രൂഷയ്ക്കു യോഗ്യനല്ലെന്നു കണ്ടായിരുന്നു നടപടിയെന്നു സഭാധികൃതർ വ്യക്തമാക്കി.

കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിനു ഫാ. സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെനിന്നു മടങ്ങിവരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിനു സമീപത്തുവച്ചാണു കപ്യാർ ജോണി വട്ടപറമ്പൻ ഫാ. സേവ്യറിനെ കുത്തിയത്. വാക്കുതർക്കത്തിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ അച്ചനെ കുത്തുകയായിരുന്നു.

1966 ഒക്ടോബർ 12 നാണ് കണ്ണൂർ ജില്ലയിൽ, തലശ്ശേരിക്കടുത്ത് വെള്ളാട് എന്ന സ്ഥലത്ത് തേലക്കാട്ട് കുടുംബത്തിൽ പൗലോസ്, ത്രേസ്യ ദമ്പതികളുടെ എട്ടു മക്കളിൽ ഒരുവനായി സേവ്യർ അച്ചൻ ജനിച്ചു. സേവ്യർ അച്ചന്റെ മാതാപിതാക്കൾ കാലടിക്കടുത്ത് കൂവപ്പടി പഞ്ചായത്തിലുള്ള ചേരാനെല്ലൂരിൽ നിന്നും കണ്ണൂലിലേയ്ക്ക് കുടിയേറിയവരാണ്. ഒരു വർഷം മുമ്പാണ് സേവ്യറച്ചന്റെ പിതാവ് മരണമടഞ്ഞത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 12-06-1983 ൽ എറണാകുളം അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ച സേവ്യർ 1986 ൽ കോട്ടയം വടവാതൂർ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനത്തിനായി ചേരുകയും, 1993 ഡിസംബർ 27 ന് മാനന്തവാടി രൂപതാദ്ധ്യക്ഷനായ മാർ. ജേക്കബ് മനത്തോടത്തിന്റെ കൈവയ്പ് വഴി പൗരോഹിത്യം സ്വീകരിച്ചു.

1994 ൽ അങ്കമാലി ഫൊറോനാപള്ളിയിലും, 1995 ൽ എറണാകുളം ബസിലീക്ക പള്ളിയിലും അസ്സിസ്റ്റന്റ് ആയി സേവനം ആരംഭിച്ച സേവ്യർ അച്ചൻ 1996 ൽ വരാപ്പുഴ, തുണ്ടത്തുംകടവ് പള്ളികളുടെ വികാരിയായി ചുമതലയേറ്റു. തുടർന്ന് നായത്തോട് (20012004), ഉല്ലല (20042006), പഴങ്ങനാട് (20062011) എന്നീ ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചു.

1995-1996 ൽ എറണാകുളത്തുള്ള അമൂല്യ ഇന്റസ്ട്രീസ് &ഐടിസിയുടെ ചുമതല വഹിച്ച സേവ്യർ അച്ചൻ, 1999 മുതൽ 2001 വരെ എറണാകുളം - അങ്കമാലി അതിരൂപതയുടെ സിഎൽസിയുടെ അതിരൂപതാ പ്രൊമോട്ടർ ആയും, 14-04-2002 മുതൽ 05-06-2004 വരെ കാലടിയിലുള്ള പിഡിഡിപിയുടെ വൈസ് ചെയർമാൻ ആയും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. 12-02-2011 മുതൽ അച്ചൻ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കുരിശുമുടിയിലെ സേവനകാലയളവിലാണ് അച്ചൻ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എന്റോൾ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP