Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എഫ്‌ഐയുടെ കോട്ട തകർത്ത് ലോകോളേജ് യൂണിയൻ ഭരണം തിരിച്ചു പിടിച്ച മുന്നണി പോരാളി; പുഞ്ചിരിക്കുന്ന മുഖത്തോടെ എന്തിനും ഓടി നടക്കുന്ന വിദ്യാർത്ഥി നേതാവ്; അനന്ത വിഷ്ണുവിന്റെ വിയോഗം കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിന് കനത്ത നഷ്ടം

എസ്എഫ്‌ഐയുടെ കോട്ട തകർത്ത് ലോകോളേജ് യൂണിയൻ ഭരണം തിരിച്ചു പിടിച്ച മുന്നണി പോരാളി; പുഞ്ചിരിക്കുന്ന മുഖത്തോടെ എന്തിനും ഓടി നടക്കുന്ന വിദ്യാർത്ഥി നേതാവ്; അനന്ത വിഷ്ണുവിന്റെ വിയോഗം കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിന് കനത്ത നഷ്ടം

കൊച്ചി: എറണാകുളം ലോ കോളേജ് കഴിഞ്ഞ പത്ത് വർഷമായി ഇടതു വിദ്യാർത്ഥി സംഘടനയുടെ ഉരുക്കുകോട്ടയെന്നാണ് അറിയപ്പെടുന്നത്. ചെങ്കൊടിക്ക് അപ്പുറത്തേക്ക് കോൺഗ്രസ് രാഷ്ട്രീയം ഇവിടെ എളുപ്പം വാണിട്ടില്ല. അങ്ങനെയുള്ള ഉരുക്കുകോട്ടയിൽ കെഎസ് യുവെന്ന പ്രസ്ഥാനത്തിന വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിപ്രഭാവത്തിൽ യൂണിയൻ തിരിച്ചു പിടിക്കൻ സഹായകമായത് അനന്ത വിഷ്ണുവിന്റെ നേതത്വമായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതനായി വിദ്യാർത്ഥികളുടെ പിന്തുണ നേടിയെടുത്ത അനന്ത വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം വിദ്യാർത്ഥികൾക്ക് ഞെട്ടലാണ് സമ്മാനിച്ചത്. എറണാകുളം ലോ കോളേജിന്റെ ചെയർമാനായിരുന്ന അനന്ത വിഷ്ണു ബൈക്കപകടത്തിലാണ് മരണപ്പെട്ടത്.

നാലാം വർഷ ലോകോളേജ് വിദ്യാർത്ഥിയായ അനന്തവിഷ്ണു കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠത്തോടെയും നടത്തിയ പ്രവർത്തനങ്ങളാണ് കെഎസയുവിന് ഊർജ്ജമായത്. അപ്രതീക്ഷിതമായ മരണവാർത്ത എത്തിയതോടെ അതിനെ ഉൾക്കൊള്ളാൻ പലർക്കുമായില്ല. എപ്പോഴും ചിരിക്കുന്ന മുഖമായി വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജസ്വലമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അനന്തകൃഷ്ണൻ. കെഎസ് യുവിലെ വിദ്യാർത്ഥി പ്രവർത്തനത്തിന് പുതിയ മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അനന്ത വിഷ്ണു.

എസ്എഫ്‌ഐ കോട്ടയിൽ 10 വർഷത്തിന് ശേഷം കെഎസ്‌യു യൂണിയൻ ഭരണം തിരിച്ചു പിടിക്കുമ്പോൾ അത്തരം ഒരു വലിയ നേട്ടം സംഘടനയ്ക്ക് സമ്മാനിക്കാൻ കാരണക്കാരൻ അനന്തവിഷ്ണുവായിരുന്നു എന്നാണ് കെഎസ് യു പ്രവർത്തകർ പറയുന്നത്. യൂണിയൻ ഭരണം ലഭിച്ചതോടെ കെഎസ് യുവിന്റെ നേതൃത്വത്തിൽ മികച്ചൊരു ക്യാമ്പസ് മാഗസിൻ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോഗ്യമായ ഒരു കോളേജ്‌ല മാഗസിനായിരുന്നു ഈ യുവ വിദ്യാർത്ഥി നേതാവിന്റെ മനസിലുണ്ടായിരുന്നത്. മാഗസിനിൽ വേണ്ട കളറും തീമുകളും ഏതൊക്കെയെന്ന അവസാന ചർച്ചകൾ കഴിഞ്ഞു പിരിയുമ്പോഴാണ് അനന്ത വിഷ്ണു അപകടത്തിൽപ്പെട്ട് മരിക്കുന്നത്.

കോൺഗ്രസിന് മികച്ച നേതാക്കളെ സമ്മാനിച്ചതിൽ എറണാകുളത്തെ ലോ കോളേജിനും നല്ലൊരു പങ്കുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന് ലഭിക്കുമായിരുന്ന ഭാവിനേതാവിനെയാണ് നഷ്ടമായതെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ലോ കോളേജ് തിരിച്ചു പിടിച്ചു എന്നതു കൊണ്ട് തന്നെ കെഎസ്യിവിൻെ യുവനേതാവായ അനന്ത വിഷ്ണുവിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു. ഒപ്പം കോളേജിൽ ഒരു പ്രശ്‌നങ്ങളും മനഃപൂർവം ഉണ്ടാക്കാത്ത, കേസുകളിൽ ഉൾപ്പെടാത്ത ക്യാമ്പസിൽ നിറഞ്ഞുനിന്ന അനന്തവിഷ്ണുവിന്റെ വിയോഗം ക്യാമ്പസ് രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വലിയ ഞെട്ടലായി.

രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം പഠനത്തെ മറക്കരുതെന്ന പക്ഷക്കാരനായിരുന്നു അനന്ത വിഷ്ണു. തന്റെയൊപ്പം പ്രവർത്തിച്ചവരോടും വിഷ്ണു പറഞ്ഞിരുന്നതു ഇതുതന്നെയാണ്. കാമ്പസ് രാഷ്ട്രീയം സർഗ്ഗാത്മകമാകണം എന്നും കരുതിയിരുന്ന വ്യക്തിത്വമായിരുന്നു അനന്തവിഷ്ണു. ഈ ചിന്തയോടെ പ്രവർത്തിച്ചത് തന്നെയാണ് ഒരു യൂണിയൻ മാറ്റം എന്ന ഒരു ചിന്തയിലേക്ക് എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളെയും ചിന്തിപ്പിച്ചത്.

തൃശൂർ മറ്റത്തൂർകുന്നിൻ വിഷ്ണു നിവാസിൽ ചിറ്റഴിയത് സോമസുന്ദരന്റെയും വടക്കേ പുത്തൻ വിട്ടിൽ സുമായുടേയും മകനാണ് അനന്ത വിഷ്ണുവിനു ഒരു അനുജത്തിയുണ്ട്. അച്ഛൻ സോമസുന്ദരൻ ഔഷധിയിലെ ജീവനക്കാരനാണ്. വർഷങ്ങൾക്കു ശേഷം യൂണിയൻ പിടിച്ച വിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള വാർത്തകൾ ലോ കോളേജ് കെഎസ്‌യു യൂണിയൻ പ്രവർത്തകർനിഷേധിച്ചു. മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും അപകട മരണം മാത്രമാണെന്നുമാണ് ലോ കോളേജ് കെഎസ്‌യു യൂണിയൻ പ്രവർത്തകനും, അനന്ത വിഷ്ണുവിന്റെ സുഹൃത്തുമായ സ്‌കാനേഷ് സുകുമാരൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

അനന്ത വിഷ്ണുവിന്റെ വ്യക്തിത്വം അനുസരിച്ചു അത്തരത്തിൽ ആർക്കും ഒരു രാഷ്ട്രീയ വൈരാഗ്യം ഉണ്ടാകില്ലെന്നും കെഎസ് യു പ്രവർത്തകർ പറയുന്നു. വി എം സുധീരൻ , ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അനന്ത വിഷ്ണുവിന് അന്ത്യമോപചാരം അർപ്പിക്കാൻ എത്തുമെന്നാണ് അറിയുന്നത്. 10 വർഷത്തിനു ശേഷം അധികാരം പിടിച്ചെടുത്ത ചെയർമാന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി മികച്ചൊരു കോളേജ് മാഗസിൻ പുറത്തിറക്കാനാണ് കെ എസ് യു പ്രവർത്തകരുടെയു കോളേജ് അധികൃതരുടെയും തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP