Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌ക്കർ അന്ത്യനിദ്ര കൊള്ളുക തിരുമലയിലെ കുടുംബവീട്ടിലെ വീട്ടുവളപ്പിൽ; പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും; സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കനായ ബാലുവിന്റെ വിയോഗത്തിൽ കണ്ണീർവാർത്ത് സുഹൃത്തുക്കളും

ബാലഭാസ്‌ക്കർ അന്ത്യനിദ്ര കൊള്ളുക തിരുമലയിലെ കുടുംബവീട്ടിലെ വീട്ടുവളപ്പിൽ; പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും; സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കനായ ബാലുവിന്റെ വിയോഗത്തിൽ കണ്ണീർവാർത്ത് സുഹൃത്തുക്കളും

ആർ പീയൂഷ്

തിരുവനന്തപുരം: സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു ബാലഭാസ്‌ക്കർ. അഞ്ചാം ക്ലാസ് മുതലുള്ള സൗഹൃദങ്ങൾ 40 വർഷങ്ങൾ പിന്നിട്ടിട്ടും നിലനിർത്തിയിരുന്നു. തൈക്കാട് മോഡൽ സ്‌ക്കൂളിൽ അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പത്താം സ്റ്റാൻഡേർഡ് വരെ പഠിച്ച സുഹൃത്തുക്കളെ എല്ലാം ചേർത്ത് ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഇവർ ഒത്തുകൂടുകയും സ്‌ക്കൂൾ കാലഘട്ടത്തെ രസകരമായ സംഭവങ്ങളും മറ്റും ഷെയർ ചെയ്തിരുന്നു. നാട്ടിലുള്ള സമയങ്ങളിലെല്ലാം എല്ലാ മാസവും ബാലഭാസ്‌കർ ഇതിൽ പങ്കെടുത്തിരുന്നു. ഈ ഒത്തു ചേരലിൽ ഒരിക്കലും തന്റെ പ്രൊഫഷണൽ കാര്യങ്ങൾ പറഞ്ഞിരുന്നില്ല.

പഴയ കാലങ്ങളൊക്കെ പറയുമ്പോൾ അന്നത്തെ നിഷ്‌കളങ്കമായ ഭാവപ്രകടനങ്ങൾ തന്നെയായിരുന്നു സുഹൃത്തുക്കൾ കണ്ടിരുന്നത്. സമൂഹത്തിൽ അറിയപ്പെടുന്ന ആളായി തീർന്നിട്ടും യാതൊരു അഹംഭാവവും കാട്ടിയിട്ടില്ല. സ്‌ക്കൂൾ കാലഘട്ടത്തിലെ മാത്രമല്ല കോളേജ് ജീവിതത്തിലെ സുഹൃത്തുക്കളും നിരവധിയാണ്. എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബാലഭാസ്‌കർ. ബാലഭാസ്‌ക്കറിന്റെ മരണം സുഹൃത്തുക്കളെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. വേർപാട് ഇതുവരെയും ഉൾക്കൊള്ളാൻ ഇവർക്കാവുന്നില്ല. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അനന്തപുരി ഹോസ്പിറ്റലിൽ സുഹൃത്തുക്കളും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം ഭാര്യ ലക്ഷ്മിക്ക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വെന്റിലേറ്ററിൽ തന്നെയാണ്. ലക്ഷ്മിയുടെ അരോഗ്യ സ്ഥിതി കൂടി കണക്കിലെടുക്കാവും ബാലഭാസ്‌ക്കറിന്റെ സംസ്‌ക്കാരം.

എട്ടര മണിയോടെ അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ മംഗലപുരം സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കും. ശേഷം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മാർട്ടത്തിയേക്കും. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. തേജസ്വിനി അന്തിയുറങ്ങുന്ന തിട്ടമംഗലത്തെ ശിവദത്തിലായിരിക്കും ബാലഭാസ്‌ക്കറിന്റെയും അന്ത്യ നിദ്ര. അല്ലെങ്കിൽ വിജലക്ഷ്മി മില്ലിന് സമീപത്തെ കുടുംബവീട്ടിലുമാകും സംസ്‌ക്കരിക്കുക. നാളെയാകും സംസ്‌ക്കാരമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP