Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വതസിദ്ധമായ ആജ്ഞാ ശക്തിയും നേതൃപാഠവവും കൊണ്ട് ലീഗ് അണികളേയും യുഡിഎഫിനേയും ഒരുമിച്ച് നിർത്തിയ നേതാവ്; അടിമുടി ബിജെപി വിരുദ്ധൻ; ഗോശ്രീ പാലങ്ങൾ നിർമ്മിച്ച് കൊച്ചിയുടെ മുഖച്ഛായ മാറ്റിയ ധിഷണാശാലി: വിടപറഞ്ഞ മുന്മന്ത്രി ചെർക്കളം അബ്ദുള്ള മിടുക്കനായ നേതാവും ഭരണാധികാരിയും

സ്വതസിദ്ധമായ ആജ്ഞാ ശക്തിയും നേതൃപാഠവവും കൊണ്ട് ലീഗ് അണികളേയും യുഡിഎഫിനേയും ഒരുമിച്ച് നിർത്തിയ നേതാവ്; അടിമുടി ബിജെപി വിരുദ്ധൻ; ഗോശ്രീ പാലങ്ങൾ നിർമ്മിച്ച് കൊച്ചിയുടെ മുഖച്ഛായ മാറ്റിയ ധിഷണാശാലി: വിടപറഞ്ഞ മുന്മന്ത്രി ചെർക്കളം അബ്ദുള്ള മിടുക്കനായ നേതാവും ഭരണാധികാരിയും

രഞ്ജിത്ത് ബാബു

കാസർഗോഡ്: ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച നേതാവായിരുന്നു ചെർക്കളം അബ്ദുള്ള. വികസനം കടന്നു ചെന്നെത്താത്ത മഞ്ചേശ്വരത്ത് ഇന്ന് കാണുന്ന വികസനത്തിനെല്ലാം ചെർക്കളം അബ്ദുള്ളയുടെ സ്പർശമുണ്ടായിരുന്നു. കേരള-കർണ്ണാടക അതിർത്തിയിൽ സപ്ത ഭാഷ സംസാരിക്കുന്ന ഈ മണ്ഡലത്തിൽ 1987 മുതൽ നാല് തവണ തുടർച്ചയായി സാമാജികനാവാനുള്ള നിയോഗവും ചെർക്കളം അബ്ദുള്ളക്കുണ്ടായിരുന്നു.

തന്റെ സ്വതസിദ്ധമായ ആജ്ഞാ ശക്തിയും നേതൃപാഠവവും കൊണ്ട് ലീഗ് അണികളേയും യു.ഡി.എഫിനേയും ഒരുമിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അര നൂറ്റാണ്ടിലേറെയായി മുസ്ലിം ലീഗിന്റെ നേതൃ നിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ദേശീയ നിർവ്വാഹക സമിതി അംഗമാണ്. സംസ്ഥാന ട്രഷററായും സേവനമനുഷ്ടിച്ച് വരവേയാണ് അന്ത്യം.

കേരളത്തിൽ ദാരിദ്ര നിർമ്മാർജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബ ശ്രീ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മുന്നിൽ നിന്നു. തോമസ് ഐസക്കിന്റെ ആശയമാണെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്. പദ്ധതിക്ക് മതിയായ ഫണ്ട് നൽകിയും ഉദ്യോഗസ്ഥ തലത്തിൽ പുനർ വിന്യാസവും പെർഫോമൻസ് ഓഡിറ്റ് സംവിധാനവും നടപ്പാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ യത്‌നിച്ചു.

കൊച്ചിയിലെ മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങൾ നിർമ്മിച്ച് സമഗ്ര വികസനത്തിന് നാന്ദി കുറിച്ചു. വികസന അഥോറിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി. കാസർഗോഡ് ജില്ലാ കൗൺസിലിലെ പ്രഥമ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര വിദ്യാർത്ഥി സംഘടനയിലൂടെയാണ് പൊതു രംഗത്ത് പ്രവർത്തനമാരംഭിച്ചത്. പിന്നീട് യൂത്ത് മുസ്ലിം ലീഗിന്റെ പ്രവർത്തകനായും നേതാവായും പടിപടിയായി ഉയരുകയായിരുന്നു.

രാഷ്ട്രീയത്തിന് പുറമേ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സാരഥ്യവും അദ്ദേഹം വഹിച്ചു പോന്നിരുന്നു. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട്, എം. ഇ. എസ്. ആജീവനാംഗം, സി.എച്ച്. മുഹമ്മദ് കോയാ സെന്റർ ഫോർ ഡവലപ്‌മെന്റ് എഡുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ, കാസർഗോഡ് മുസ്ലിം എജുക്കഷണൽ ട്രസ്റ്റി, ടി.ഉബൈദ് മൊമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കള മുസ്ലിം ചാരിറ്റബിൾ ചെയർമാൻ, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ, എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ ഒട്ടേറെ സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിച്ചു വരികയാണ്. കാസർഗോഡ് ജില്ലാ യു.ഡി.എഫ്. ചെയർമാൻ കൂടിയാണ് അദ്ദേഹം. ഭാര്യ ആയിഷ ചെർക്കളം,. മക്കൾ മെഹറുന്നീസ, മുംതാസ് സമീറ (ജില്ലാ പഞ്ചായത്ത് അംഗം), സി.എ. മുഹമ്മദ് നാസർ, സി.എ. അഹമ്മദ് കബീർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP