Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും ആകർഷിക്കുന്ന ഹൃദ്യമായ പെരുമാറ്റവും വൃക്തിത്വവും; വിപുലമായ സുഹൃദ് വലയത്തിനുടമ; തളങ്കരയിലെ ഫാത്തിബിന് ഷാർജയിൽ വാഹനാപകടത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മാലിക് ദിനാർ ഖബറിസ്ഥാനിൽ കബറടക്കം

ആരെയും ആകർഷിക്കുന്ന ഹൃദ്യമായ പെരുമാറ്റവും വൃക്തിത്വവും; വിപുലമായ സുഹൃദ് വലയത്തിനുടമ; തളങ്കരയിലെ ഫാത്തിബിന് ഷാർജയിൽ വാഹനാപകടത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മാലിക് ദിനാർ ഖബറിസ്ഥാനിൽ കബറടക്കം

രഞ്ജിത്ത് ബാബു

 കാസർഗോഡ്: മാന്യമായ വ്യക്തി ജീവിതത്തിന് ഉടമയായിരുന്നു തളങ്കരയിലെ ഫാത്തിബ്. പെരുമാറ്റത്തിലെ പ്രത്യേകതയും സ്വഭാവ സവിശേഷതയും കൊണ്ട് നാട്ടിലെ ചെറുപ്പക്കാർക്കാകെ മാതൃകയായിരുന്നു ഈ യുവാവ്. ഇങ്ങിനെ ജനഹൃദയങ്ങളിൽ നിറഞ്ഞ് നിന്ന യുവാവ് ഷാർജയിൽ വെച്ച് അപകടത്തിൽ മരിച്ചുവെന്ന വിവരം അറിഞ്ഞതോടെ തളങ്കര ഗ്രാമം കണ്ണീരണിയുകയായിരുന്നു. സംസാരം കൊണ്ടും പ്രവൃത്തി കൊണ്ടും ശ്രദ്ധേയനായ ഫാത്തിബിനെ നന്മയുടെ പ്രതീകമായാണ് നാട്ടുകാർ കണ്ടിരുന്നത്. എന്നാൽ നിനച്ചിരിക്കാതെയുള്ള ഫാത്തിബിന്റെ വേർപാട് നാടിനേൽപ്പിച്ച നൊമ്പരം കനത്തതായിരുന്നു.

പെരുന്നാൾ ദിവസം ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച തളങ്കര സ്വദേശി ഹാത്തിബിന്റെ മൃതദേഹം നാട് കണ്ണീരോടെ ഏറ്റുവാങ്ങി കബറടക്കി. സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ഷാർജയിൽ നിന്നും രണ്ട് കാറുകളിലായി വിനോദ സഞ്ചാര കേന്ദ്രമായ ഖൊർഫുക്കാനിൽ പോയി തിരിച്ച് വരവേയാണ് ഹാത്തിബ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ ഹാത്തിബ് ഉൾപ്പെടെ നാലുപേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാത്തിബ് ആശുപ്ത്രിയിലെത്തും മുമ്പേ മരണമടയുകയായിരുന്നു. നാട്ടിൽ വലിയ സുഹൃത്ത് വലയത്തിനുടമയായിരുന്നു ഹാത്തിബ്. അതുകൊണ്ടു തന്നെ ഹാത്തിബിന്റെ മരണത്തിൽ ഗ്രാമം കണ്ണീരണിഞ്ഞിരിക്കയാണ്. കഴിഞ്ഞ ഒരു വർഷം മുമ്പാണ് 23 കാരനായ ഹാത്തിബ് ഷാർജയിൽ ജോലിക്ക് പോയത്. അവിടെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരവേയാണ് അപകട മരണം സംഭവിച്ചത്.

അപകടത്തിൽ സുഹൃത്തുക്കളായ ജുനൈദ്, തളങ്കര ബാംഗോട്ടെ ഫാറൂക്ക്, എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തളങ്കര പടിഞ്ഞാർ കുന്നിലെ ഹാരിസിന്റേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഹാത്തിബ്. ഹിഷാന, കദീജ എന്നിവർ സഹോദരങ്ങളാണ്. ഹാത്തിബിന്റെ മൃതദേഹം ദുബായിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ് നമസ്‌ക്കരം നിർവ്വഹിച്ച ശേഷം വിമാന മാർഗ്ഗം മംഗളൂരുവിലേക്ക് കൊണ്ടു വന്നു. ഇന്ന് രാവിലെ ഹാത്തിബിന്റെ വസതിയിൽ കൊണ്ടു വന്ന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാലിക് ദിനാർ ഖബറിസ്ഥാനിൽ കബറടക്കി.

ഫാത്തിബിനൊപ്പെ അപകടത്തിൽ സുഹൃത്തുക്കളായ ജുനൈദ്, തളങ്കര ബാംഗോട്ടെ ഫാറൂക്ക്, എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തളങ്കര പടിഞ്ഞാർ കുന്നിലെ ഹാരിസിന്റേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഹാത്തിബ്. ഹിഷാന, കദീജ എന്നിവർ സഹോദരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP