Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുകണ്ണുകൾ കാത്ത് കാത്തിരുന്ന് മടുത്തപ്പോൾ അച്ഛന്റെ ചിത്രത്തിൽ ഒരു സ്‌നേഹചുംബനം; മുത്തച്ഛന്റെ തോളോട് ചാഞ്ഞപ്പോൾ അച്ഛനിപ്പോൾ വരുമെന്ന് എയ്ഞ്ചലിന് സാന്ത്വനം; ജമ്മുവിൽ വീരമൃത്യുവരിച്ച സാം എബ്രഹാമിന്റെ കുടുംബത്തിന്റെ ദുഃഖം ഏറ്റുവാങ്ങി മാവേലിക്കര; ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി

കുഞ്ഞുകണ്ണുകൾ കാത്ത് കാത്തിരുന്ന് മടുത്തപ്പോൾ അച്ഛന്റെ ചിത്രത്തിൽ ഒരു സ്‌നേഹചുംബനം; മുത്തച്ഛന്റെ തോളോട് ചാഞ്ഞപ്പോൾ അച്ഛനിപ്പോൾ വരുമെന്ന് എയ്ഞ്ചലിന് സാന്ത്വനം; ജമ്മുവിൽ വീരമൃത്യുവരിച്ച സാം എബ്രഹാമിന്റെ കുടുംബത്തിന്റെ ദുഃഖം ഏറ്റുവാങ്ങി മാവേലിക്കര; ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ജമ്മുവിൽ വീരമൃത്യു വരിച്ച സൈനികൻ സാം എബ്രഹാമിന് നാടിന്റെ അന്ത്യാഞ്ജലി. പുന്നമൂട് പോനകത്തെ തോപ്പിൽ വീട്ടിൽ എത്തിയവരുടെയെല്ലാം കണ്ണുകൾ അവിടെ വന്നുചേർന്ന പ്രമുഖരിലായിരുന്നില്ല. ഒന്നുമറിയാതെ അച്ഛന്റെ വരവും കാത്തിരിക്കുന്ന സാം എബ്രഹാമിന്റെ കുഞ്ഞുമകൾ ഏയ്ഞ്ചലിനെ കണ്ട് പലരുടെയും കണ്ണുനിറഞ്ഞു.

സാമിന്റെ മരണവിവരം എട്ടുമാസം ഗർഭിണിയായ ഭാര്യ അനുവിനെയും അറിയിച്ചിരുന്നില്ല. സാമിന് അപകടമുണ്ടായെന്നും സാരമായ പരുക്കുണ്ടെന്നും മാത്രമാണു കൊല്ലം തേവലക്കരയിലായിരുന്ന അനുവിനെ അറിയിച്ചിരുന്നത്.പതിവുപരിശോധനകൾക്കായി ഇന്നലെ കായംകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറാണു ഭർത്താവിന്റെ വിയോഗവാർത്ത അറിയിച്ചത്. തുടർന്നു മാവേലിക്കരയിലെ വീട്ടിലെത്തിയ അനുവിനൊപ്പം മകൾ ഏയ്ഞ്ചലും നൊമ്പരക്കാഴ്ചയായി.

വീട്ടിലെ പതിവില്ലാത്ത അന്തരീക്ഷവും അമ്മയുടെ കരച്ചിലും, ചുറ്റുമുള്ളവരുടെ പ്രതികരണവും കണ്ട് അന്ധാളിച്ച കുട്ടി മുത്തച്ഛനായ എബ്രഹാം ജോണിന്റെ നെഞ്ചോട് ചേർന്നു. പെട്ടെന്ന് വീടിന്റെ മുൻപിൽ ഒട്ടിച്ചിരുന്ന സാം എബ്രഹാമിന്റെ ചിത്രത്തിൽ ഉമ്മ കൊടുത്തു. അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞ് എയ്ഞ്ചലിനെ ആശ്വസിപ്പിക്കുന്ന എബ്രഹാമിനെ കണ്ട് ബന്ധുക്കൾ വിങ്ങിപ്പൊട്ടി

രാഷ്ട്രീയ -സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കുവാനായി വെള്ളിയാഴ്ച രാത്രിമുതൽ തന്നെ പുന്നമൂട് പോനകത്തെ തോപ്പിൽ വീട്ടിലേക്കും എത്തിച്ചേർന്നത്.
മന്ത്രിമാരായ മാത്യു.ടി.തോമസ്, പി.തിലോത്തമൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി,ആർ.രാജേഷ് എംഎൽഎ, യു പ്രതിഭാഹരി എംഎൽഎ, ജില്ലാ കലക്ടർ ടി വി അനുപമ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ,ഓർത്തഡോക്‌സ് സഭയുടെ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കറോസ് മെത്രാപ്പൊലീത്ത, സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ്, സിഎസ്‌ഐ കൊല്ലം കുണ്ടറ ഭദ്രാസന മെത്രാപ്പൊലീത്ത ഉമ്മൻ ജോർജ്, മാവേലിക്കര നഗസഭാധ്യക്ഷ ലീലാ അഭിലാഷ തുടങ്ങി നിരവധി തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേർന്നിരുന്നു.

ജമ്മുവിലെ അഖ്‌നൂർസുന്ദർബനിയിലുണ്ടായ പാക് ആക്രമണത്തിൽ വെള്ളിയാഴ്ചയാണ് സാം എബ്രഹാം മരിച്ചത്. മൃതദേഹം ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.അടുത്തമാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി സാം അവധിയും തരപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു

പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും ഇന്ന് രാവിലെ ഒമ്പതോടെ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിച്ച സാമിന്റെ ഭൗതിക ശരീരം ദർശിക്കുവാനും അന്ത്യോപചാരം അർപ്പിക്കുവാനുമായി സ്‌കൂളിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.മാവേലിക്കര പുന്നമൂട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ചിത്രത്തിന് കടപ്പാട്: രാഷ്ട്രദീപിക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP