Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയോടെ കാത്തിരുന്ന ഏകമകന് അന്ത്യചും:ബനമേകി വിട; സൗദിയിൽ മരണടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് 153 ദിവസത്തെ പരിശ്രമത്തിന് ശേഷം; ടിൻസ് ജോസിന് മാങ്കുളത്തിന്റെ അന്ത്യാഞ്ജലി

കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയോടെ കാത്തിരുന്ന ഏകമകന് അന്ത്യചും:ബനമേകി വിട; സൗദിയിൽ മരണടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് 153 ദിവസത്തെ പരിശ്രമത്തിന് ശേഷം; ടിൻസ് ജോസിന് മാങ്കുളത്തിന്റെ അന്ത്യാഞ്ജലി

മാങ്കുളം: കണ്ണീരണിഞ്ഞ് പ്രാർത്ഥനകളുമായി ഈ കുടുംബം ഏകമകനെ കാത്തിരുന്നത് 153 ദിവസം. സൗദി അറേബ്യയിലെ ദമാമിൽ മരിച്ച മാങ്കുളം പാമ്പുംകയം എട്ടാനിയിൽ ടിൻസ് ജോസിന്റെ(29) മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. 1 വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മൂന്നുമണിയോടെ പാമ്പുംകയത്തെ വീട്ടിൽ കൊണ്ടുവന്നു. മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വൻജനാവലിയായിരുന്നു.

മാങ്കുളം സെന്റ്മേരീസ് പള്ളിസെമിത്തേരിയിലായിരുന്നു സംസ്‌കാരം. ദമാമിൽ ഡ്രൈവറായിരുന്ന ടിൻസിനെയും സുഹൃത്തിനെയും താമസസ്ഥലത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസന്വേഷണം നടന്നതുകൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കാലതാമസം വന്നത്. അച്ഛൻ: ജോസ് സെബാസ്റ്റ്യൻ. അമ്മ: മോളി. സഹോദരി: ടിന്റു. കേന്ദ്രമന്ത്രി സുഷമാ സ്വരാജ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർക്ക് നിവേദനം നൽകി കാത്തിരിക്കുകയായിരുന്നു കുടുംബം

ഇടുക്കി മാങ്കുളം പാമ്പുംകയം എട്ടാനിയിൽ ജോസിന്റെ മകൻ ടിൻസ് ജോസി(29)നെ സഫാ എന്ന സ്ഥലത്തെ ഫ്ളാറ്റിലാണ് മരിചച്ച നിലയിൽ കണ്ടെത്തിയത്. ടിൻസിനൊപ്പം കോഴിക്കോട് സ്വദേശി അജേഷിന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു.

എയർ കണ്ടീഷണറിൽനിന്ന് വിഷവാതകം ശ്വസിച്ചാണ് മരണകാരണമെന്നാണ് സൗദിയിൽനിന്ന് വീട്ടുകാരെ അറിയിച്ചത്. സ്പോൺസർ സ്ഥലത്തില്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കുറച്ചുദിവസമെടുക്കുമെന്ന് ആദ്യം അറിയിച്ചു. പക്ഷേ, സ്പോൺസർ എത്തിയെങ്കിലും ടിൻസിന്റെ മൃതദേഹം എത്തിയില്ല. ബന്ധുക്കളും നാട്ടുകാരും സൗദി അറേബ്യയിൽ ബന്ധപ്പെട്ട്്് വിവരം തേടിയങ്കിലും കൃത്യമായ ഒരു മറുപടി കിട്ടിയില്ല. ഇതോടെ ദമാമിലെ നവയുഗം സാംസ്‌കാരിക വേദി വിഷയത്തിൽ ഇടപെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ അവരും ആവതു ശ്രമിച്ചെങ്കിലും ഒന്നുമായില്ല.

എട്ടാനിയിൽ ജോസിനും മോളിക്കും രണ്ടു മക്കളാണുള്ളത്. ടിൻസും സഹോദരി ടിന്റുവും. ഒന്നര വർഷംമുമ്പാണ് ടിൻസ് സൗദിയിലേക്കു പോയത്. ഒരു വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP