Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ നാലാമത്തെ വലിയ സമ്പന്നനായപ്പോഴും പഴയ വസ്ത്രങ്ങൾ ധരിച്ചും ചക്കടാവണ്ടി ഓടിച്ചും ജീവിച്ചു; 17-ാം വയസ്സിൽ തുടങ്ങിയ കമ്പനി ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ ബ്രാൻഡായി; 91-ാം വയസ്സിൽ അന്തരിച്ച ഐക്കിയ ഉടമ എക്കാലത്തെയും വലിയ പ്രചോദനങ്ങളിലൊന്ന്

ലോകത്തെ നാലാമത്തെ വലിയ സമ്പന്നനായപ്പോഴും പഴയ വസ്ത്രങ്ങൾ ധരിച്ചും ചക്കടാവണ്ടി ഓടിച്ചും ജീവിച്ചു; 17-ാം വയസ്സിൽ തുടങ്ങിയ കമ്പനി ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ ബ്രാൻഡായി; 91-ാം വയസ്സിൽ അന്തരിച്ച ഐക്കിയ ഉടമ എക്കാലത്തെയും വലിയ പ്രചോദനങ്ങളിലൊന്ന്

മറുനാടൻ ഡെസ്‌ക്ക്

ലണ്ടൻ: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വ്യവസായ സംരംഭരകരിലൊരാൾ-ഇംഗ്വാർ കംപ്രാഡിന്റെ നിര്യാണം പ്രഖ്യാപിച്ചുകൊണ്ട് ഐക്കിയ കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നതിങ്ങനെ. 17-ാം വയസ്സിൽ താൻ തുടക്കമിട്ട സ്ഥാപനത്തെ ലോകമെമ്പാടുമായി നാന്നൂറിലേറെ ബ്രാഞ്ചുകളുള്ള, 7200 കോടി ഡോളർ വിറ്റുവരവുള്ള സ്ഥാപനമാക്കി വളർത്തിയ കംപ്രാഡിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകളില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരും സമ്മതിക്കും.

ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ റീട്ടെയ്‌ലറാണ് ഐക്കിയ. അതിന്റെ സ്ഥാപകനായിരുന്ന കംപ്രാഡ്, 91-ാം വയസ്സിൽ സ്വീഡനിലെ സ്മാലാൻഡിലുള്ള വസതിയിലാണ് അന്തരിച്ചത്. തന്റെ ഇനിഷ്യലുകളിൽനിന്നുമാണ് ഐക്കിയ (കഗഋഅ) എന്ന പേര് 1943-ൽ കംപ്രാഡ് കണ്ടെത്തിയത്. ഐകെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഇനിഷ്യൽ. ശേഷിച്ച ഇ താൻ വളർന്ന കുടുംബത്തിന്റെ ഫാമിന്റെ പേരായ എംറ്റിയാർഡിൽനിന്നും എ ഗ്രാമത്തിന്റെ പേരായ അഗുന്നാർഡിൽനിന്നും അദ്ദേഹം കണ്ടെത്തി.

എളുപ്പത്തിൽ അഴിച്ച് ഫിറ്റ് ചെയ്യാവുന്ന തരം ഫർണീച്ചറുകളായിരുന്നു ഐക്കിയയുടെ തുടക്കത്തിൽ ഉണ്ടാക്കിയത്. തന്റെ കാറിലേക്ക് ഒരു മേശ കടത്തുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ അത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. തുടക്കത്തിൽ നാട്ടുകാർക്ക് തീപ്പെട്ടി വിറ്റും മറ്റുമാണ് കംപ്രാഡ് തന്റെ ബിസിനസിന് തുടക്കമിട്ടത്. സ്റ്റോക്ക്‌ഹോമിൽനിന്ന് ചെറിയ തുകയ്ക്ക് സംഘടിപ്പിക്കുന്ന തീപ്പെട്ടിയായിരുന്നു വിറ്റിരുന്നത്. മീൻവിൽക്കാനും ക്രിസ്മസ് ട്രീയുടെ അലങ്കാരങ്ങൾ വിൽക്കാനും പേനയും പെൻസിലും വിൽക്കാനുമൊക്കെ നടന്ന കംപ്രാഡ് പതുക്കെ ബിസിനസിൽ പിച്ചവെച്ചു.

1965-ൽ തന്റെ ആദ്യത്തെ ഐക്കിയ ബ്രാഞ്ചിന് കംപ്രാഡ് തുടക്കമിട്ടു. പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്തും ചെറിയ കാറ്റലോഗുകൾ പുറത്തിറക്കിയും അദ്ദേഹം പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. ഉപഭോക്താക്കൾക്ക് സ്വന്തം നിലയ്ക്ക് കൂ്ട്ടിച്ചേർക്കാവുന്ന, കുറഞ്ഞ വിലയിലുള്ള ഫർണീച്ചർ എന്ന ആശയം പെട്ടെന്ന് തന്നെ ജനപ്രിയമായി. ഐക്കിയ പിന്നീട് തിരഞ്ഞുനോക്കിയില്ല. ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ ബ്രാൻഡുകളിലൊന്നായി വളർന്നു.

തുടക്കത്തിൽ സ്വീഡനിലെ നികുതി സംവിധാനത്തിൽനിന്ന് രക്ഷപ്പെടുന്നതിന് ലിക്‌ചെൻസ്റ്റെയ്‌നിലേക്കും ഡെന്മാർക്കിലേക്കും സ്വിറ്റ്‌സർലൻഡിലേക്കുമൊക്കെ വ്യവസായം മാറ്റിയെങ്കിലും 2011-ൽ ഭാര്യ മാർഗരീത്തയുടെ മരണശേഷം അദ്ദേഹം സ്വീഡനിലേക്ക് തിരിച്ചുവന്നു. ഐക്കിയയുടെ ബിസിനസ് വളർപ്പോൾ, കംപ്രാഡ് ഒരുഘട്ടത്തിൽ ലോകത്തെ നാലാമത്തെ വലിയ സമ്പന്നനായി മാറി. അപ്പോഴും സ്വന്തം നിലയ്ക്ക് അസംബിൾ ചെയ്ത ഫർണീച്ചറുകളായിരുന്നു കംപ്രാഡ് വീട്ടിൽ ഉപയോഗിച്ചിരുന്നത്.

ലോകത്തെ ധനാഢ്യന്മാരിലൊരാളായി മാറിയെങ്കിലും ആഡംബരത്തിൽ കംപ്രാഡ് ഭ്രമിച്ചില്ല. പഴയ വസ്ത്രങ്ങളും കാറുമൊക്കെത്തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്. ബജറ്റ് വിമാനങ്ങളിൽ മാത്രം സഞ്ചരിച്ചു. 2013-ൽ 87 വയസ്സായപ്പോൾ, മക്കളായ പീറ്റർ, യോനാസ്, മത്യാസ് എന്നിവരെ ബിസിനസ് ഏൽപ്പിച്ചു. ഇക്കാനോ എന്ന കമ്പനിയാണ് ഇപ്പോൾ ഐക്കിയയുടെ സ്‌റ്റോറുകളും കച്ചവടവും മാനേജ് ചെയ്യുന്നത്. പീറ്ററാണ് അതിന്റെ തെയർമാൻ. റീട്ടെയ്ൽ ബ്രാൻഡായ ഐക്കിയ ഹോൾഡിങ്ങിന്റെ ചെയർമാൻ മത്യാസും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP