Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു; അന്ത്യം കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ശങ്കർരാമൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന ജയേന്ദ്ര സരസ്വതി കാഞ്ചി പീഠത്തിന്റെ 69-ാമത് മഠാധിപതി

കാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു; അന്ത്യം കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ശങ്കർരാമൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന ജയേന്ദ്ര സരസ്വതി കാഞ്ചി പീഠത്തിന്റെ 69-ാമത് മഠാധിപതി

ചെന്നൈ: കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസ്സായിരുന്നു.വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.ശങ്കരരാമൻ വധക്കേസിൽ ഒന്നാം പ്രതിയാണ് കാഞ്ചി മഠാധിപതിയായ ജയേന്ദ്ര സരസ്വതി.കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ്.

ഇന്നു രാവിലെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടർന്ന് തളർന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ൽ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954മുതൽ നാൽപതു വർഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു അദ്ദേഹം.

1935 ജൂലായ് 18ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഇരുൾനീകിയിൽ ജനിച്ച ജയേന്ദ്ര സരസ്വതി പത്തൊമ്പതാം വയസിൽ സുബ്രഹ്മണ്യം മഹാദേവ അയ്യർ സ്വാമി ചന്ദ്രശേഖര സരസ്വതിയുടെ പിൻഗാമിയായി ജയേന്ദ്രസരസ്വതിയായി സന്യാസദീക്ഷ സ്വീകരിക്കുയായിരുന്നു. 

കാഞ്ചിപുരത്തെ വരദരാജ പെരുമാൾ ക്ഷേത്ര മാനേജരായിരുന്ന ശങ്കരരാമൻ വധക്കേസുമായി ബന്ധപ്പെട്ട് ജയേന്ദ്ര സരസ്വതി അറസ്റ്റിലായരുന്നു ഇദ്ധേഹം 2004 നവംബർ 11ന് ദീപാവലി ദിനത്തിൽ മതപരമായ ഒരു ചടങ്ങിൽ പങ്കെടുക്കവെയിയുരുന്നു ആന്ധ്രാപ്രദേശിലെ മെഹബൂബാ നഗർ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്, അന്ന് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെ ഈ നടപടി ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പിന്നീട് 2013ൽ അദ്ദേഹവും ഇളയ മഠാധിപതി വിജേന്ദ്ര സരസ്വതിയും അടക്കമുള്ള 22 പ്രതികളേയും പുതുച്ചേരി സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു.

കാലടിയിലെ കീർത്തിസ്തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന കൽപിത സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ, നസറേത്തപേട്ടിൽ ജയേന്ദ്ര സരസ്വതി ആയുർവേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം തുടങ്ങിയവയെല്ലാം ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് ഉണ്ടാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP