Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയും ലൈബ്രറിയും തുടങ്ങി ഒരു നാടിന് വെളിച്ചം പകർന്നു; പാവപ്പെട്ടവരുടെ മക്കളെ പഠിപ്പിക്കാൻ സ്‌കോളർഷിപ്പ് തുടങ്ങി; പ്രമേഹ രോഗികൾക്കും കിഡ്‌നി രോഗികൾക്കും സൗജന്യ ചികിത്സ നടത്തി; നാടു നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാൻ ഹാളുകൾ നൽകി: പുലിക്കുന്നേൽ തുടങ്ങിയ ഓശാന മൗണ്ട് ഇനി ചരിത്രത്തിന്റെ ഭാഗം

ആശുപത്രിയും ലൈബ്രറിയും തുടങ്ങി ഒരു നാടിന് വെളിച്ചം പകർന്നു; പാവപ്പെട്ടവരുടെ മക്കളെ പഠിപ്പിക്കാൻ സ്‌കോളർഷിപ്പ് തുടങ്ങി; പ്രമേഹ രോഗികൾക്കും കിഡ്‌നി രോഗികൾക്കും സൗജന്യ ചികിത്സ നടത്തി; നാടു നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാൻ ഹാളുകൾ നൽകി: പുലിക്കുന്നേൽ തുടങ്ങിയ ഓശാന മൗണ്ട് ഇനി ചരിത്രത്തിന്റെ ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ജോസഫ് പുലിക്കുന്നേൽ നാടിന് നൽകിയ ഏറ്റവും വലിയ സംഭാവന ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ സാധിക്കുക അത് ഓശാന മൗണ്ടാണ് എന്നതാണ്. ജോസഫ് പുലിക്കുന്നേൽ ഓശാന മൗണ്ട് സ്ഥാപിച്ചത് 1990ലാണ്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ വേണമെന്ന നിർബന്ധമുള്ളതു കൊണ്ടാണ് അദ്ദേഹം ആശുപത്രി സൗകര്യം കൂടി ഇവിടെ സ്ഥാപിച്ചത്.

1994ൽ ലൈബ്രറിയോടും താമസ സൗകര്യങ്ങളോടുംകൂടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ് തുടങ്ങി. 15000ൽ പരം പുസ്തകങ്ങൾ ഇവിടെയുണ്ട്. പൊതുജനങ്ങൾക്കായുള്ള ലൈബ്രറി ഉടൻ തുറക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജോലി ലഭ്യതയുള്ള പഠനങ്ങൾക്ക് 500 രൂപ മുതൽ 1500 രൂപവരെ പലിശരഹിത വായ്പയായി നൽകുന്ന പദ്ധതിയും പുലിക്കുന്നേൽ ആരംഭിച്ചു.

മീനച്ചിൽ, ഭരണങ്ങാനം, തിടനാട് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹരോഗികൾക്കു സൗജന്യമായി മരുന്നു നൽകുന്ന ക്ലിനിക്കും 2004ൽ ഇവിടെ ആരംഭിച്ചു. ഡയാലിസിസ് രോഗികൾക്കും കാൻസർ രോഗികൾക്കും മുടങ്ങാതെ സഹായമെത്തിക്കാൻ സേവന സന്നദ്ധരായി ഇവിടെ ആളുകളുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും അടക്കം 32 ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നു.

ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും അറിയുന്നതിനായി വളരെ അധികം ആളുകൾ പാലായിലെ ഓശാനമൗണ്ട് ലൈബ്രറിയിൽ എത്താറുണ്ടാിരുന്നു. അവർക്കുവേണ്ടിയും ഭാവിതലമുറയ്ക്കുവേണ്ടിയും ചരിത്രാന്വേഷകർക്കുവേണ്ടിയും സമർപ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് ഏകാന്ത ദൗത്യം. ക്രൈസ്തവ സൈദ്ധാന്തിക വിമർശകനും ഗ്രന്ഥകാരനുമായ ജാസഫ് പുലിക്കുന്നേലിന്റെ ജീവിത കഥയാണ് ഈ പുസ്തകം. സക്കറിയ ആയിരുന്നു പുലിക്കുന്നിലിനെ കുറിച്ച് പുസ്തകം എഴുതിയത്.

ആ പുസ്തകത്തിൽ അദ്ദേഹം പുലിക്കുന്നിലിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ജോസഫ് പുലിക്കുന്നേൽ ഏറ്റെടുത്ത ദുഷ്‌കരമായ ദൗത്യം കേരളകത്തോലിക്കാസഭയുടെ ദുർമാർഗങ്ങളെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും, ചെയ്യുക എന്നതാണ്-ഒറ്റയ്ക്ക്. മലയാളത്തിൽ ജനങ്ങളുടേതായ ഒരു ബൈബിൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹമത് തുടങ്ങിവെച്ചത്. ഓശാനമൗണ്ടിൽനിന്ന് അദ്ദേഹം കാൽനൂറ്റാണ്ടിലേറെയായി നടത്തുന്ന ആശയ യുദ്ധത്തിലൂടെ കത്തോലിക്കാസഭ അതിന്റെ കേരള ചരിത്രത്തിൽ ആദ്യമായി വിശ്വാസാധികാരത്തിന്റെയും ഭൗതികാധികാരത്തിന്റെയും മേഖലകളിൽ ഒരു ശക്തനായ പ്രതിയോഗിയെ നേരിട്ടു.

ഓശാന മൗണ്ടിനെ കുറിച്ച് കാര്യമായി തന്നെ പരിഗണന ജോസഫ് പുലിക്കിൽ നൽകിയിരുന്നു. അദ്ദേഹം ഒസ്യത്തിലും ഇക്കാര്യം എഴുതി വെച്ചിരു്‌നു. ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒസ്യത്തിൽ പറയുന്നത് ഇങ്ങനെ:

ഞാൻ സ്ഥാപിച്ച ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യ ഏകദേശം 34 കൊല്ലമായി പൊതുജനസേവനം നടത്തിവരുന്നു. അത് എന്റെ കുടുംബത്തിനുവേണ്ടി ഞാൻ സ്ഥാപിച്ചതല്ല. പല ക്രൈസ്തവസ്ഥാപനങ്ങളുടെയും സ്ഥാപകന്മാർ ആ സ്ഥാപനങ്ങൾ കുടുംബത്തിനായി സംവരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. അങ്ങനെയൊരു ദുരവസ്ഥ ഈ സ്ഥാപ നങ്ങൾക്ക് ഉണ്ടാവരുത് എന്ന് ഞാൻ എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എനിക്കൊരു മകനും മൂന്ന് പെൺമക്കളുമാണുള്ളത്. അവർക്കാർക്കും ഓശാനമൗണ്ട് സ്ഥാപനങ്ങളുടെമേൽ അധികാരമുണ്ടാകരുതെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നു.

എന്റെ 70-ാം വയസ്സിൽ 2002-ൽ എന്റെ മകൻ രാജുവിന് ഞാൻ എഴുതിയ അനുശാസനം താഴെ കൊടുക്കുന്നു. (ഇംഗ്ലീഷിലെഴുതിയ ഈ അനുശാസനത്തിന്റെ തർജ്ജമ). ''ഓശാനമൗണ്ട് സ്ഥാപനങ്ങളെക്കുറിച്ച് എന്റെ മകൻ രാജുവിന് നല്കുന്ന അനുശാസനം

പ്രിയപ്പെട്ട രാജു,

എനിക്ക് 70 വയസ്സായി. എന്റെ പ്രതീക്ഷകൾക്കപ്പുറം ദൈവം എനിക്ക് ദീർഘായുസ് തന്നിരിക്കുന്നു. നിനക്കറിയാവുന്നതുപോലെ എന്റെ സഹോദരന്മാരും സഹോദരിയും 70 നുമുമ്പ് അവശരായി. ചിലരാകട്ടെ, 60 വയസ്സിലും. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ കൂടുതൽ ഭാഗ്യവാനാണെന്ന് തോന്നുന്നു. അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഓശാനമൗണ്ട് സ്ഥാപനങ്ങളുമായി നിനക്കുള്ള ബന്ധത്തെക്കുറിച്ച് നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം എനിക്കു തന്ന ഒരു വിശുദ്ധട്രസ്റ്റായിട്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളെ ഞാൻ കാണുന്നത്. ഞാൻ ദൈവത്തിന്റെ കൈയിലെ കേവലഉപകരണമായിരുന്നു. നീയും അങ്ങനെ വേണം ഇതിനെ കാണാൻ. മുപ്പതോളം കൊല്ലത്തെ എന്റെ ആയുസ്സ് ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുവേണ്ടി ഞാൻ ചെലവഴിച്ചു.

അത് ആഹ്ലാദകരമായ ഒരു ജോലിയായിരുന്നു. ഈ സ്ഥാപനത്തിൽനിന്നും വളരെയധികംപേർ അവരുടെ ആദ്ധ്യാത്മികദാഹം തീർത്തു. നന്ദിയോടെയുള്ള അവരുടെ ദീർഘനിശ്വാസം വമ്പിച്ച ഒരു ധനമായി ഞാൻ കാണുന്നു. അവയെല്ലാം നിനക്കും വരുന്ന തലമുറയ്ക്കും ഞാൻ നൽകുന്നു. രണ്ട് സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ആവശ്യപ്പെട്ടാൽ നീ നിന്റെ സേവനം അവർക്ക് നൽകണം. ദൈവാനുഗ്രഹത്താൽ ഏടജക യ്ക്കും ഇഞഘട നും ഇന്ന് അർപ്പിതമനസ്‌കരായ ഒരു മാനേജിങ് ബോർഡുണ്ട്. അവർ സ്ഥാപനം നോക്കി നടത്തും. അവർ ആവശ്യപ്പെടുമ്പോൾ വേണ്ട സഹായവും പിന്തുണയും നീ കൊടുക്കണം. ഈ സ്ഥാപനങ്ങളിൽനിന്ന് ഒരു സാമ്പത്തികലാഭമോ പ്രശസ്തിയോ പേരോ നീ ആഗ്രഹിക്കരുത്. ഈ സ്ഥാപനങ്ങൾ ഒരു വിശുദ്ധപൊതുട്രസ്റ്റാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ഗ്രാമത്തിലും കുടുംബഭവനത്തിനും സമീപമാകയാൽ ബോർഡ് നിന്റെ സഹായം ചോദിച്ചേക്കാം. നീ എല്ലാ കാലങ്ങളിലും ബോർഡിനോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാൻ അനുശാസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP