Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച് സ്റ്റേജുകളിൽ സൃഷ്ടിച്ചത് പ്രകമ്പനം; ലജ്ജാവതിയേ..... പാടി തകർത്ത് കൈയടി നേടിയ സ്റ്റേജ് ഷോ കലാകാരൻ; മലബാറിൽ ഗാനമേളയെ ജനകീയനാക്കിയ പാട്ടുകാരൻ; ട്രെയിൻ തട്ടി മരിച്ചത് തലശ്ശേരിക്കാരുടെ യേശുദാസും ജാസിഗിഫ്റ്റും എആർ റഹ്മാനും ആയി പേരെടുത്ത പ്രതിഭ; ജോയ് പീറ്ററുടെ അകാലമരണത്തിൽ ഞെട്ടി കലാസ്വാദകർ

മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച് സ്റ്റേജുകളിൽ സൃഷ്ടിച്ചത് പ്രകമ്പനം; ലജ്ജാവതിയേ..... പാടി തകർത്ത് കൈയടി നേടിയ സ്റ്റേജ് ഷോ കലാകാരൻ; മലബാറിൽ ഗാനമേളയെ ജനകീയനാക്കിയ പാട്ടുകാരൻ; ട്രെയിൻ തട്ടി മരിച്ചത് തലശ്ശേരിക്കാരുടെ യേശുദാസും ജാസിഗിഫ്റ്റും എആർ റഹ്മാനും ആയി പേരെടുത്ത പ്രതിഭ; ജോയ് പീറ്ററുടെ അകാലമരണത്തിൽ ഞെട്ടി കലാസ്വാദകർ

ജാസിം മൊയ്ദീൻ

തലശ്ശേരി; തലശ്ശേരിക്കാരുടെ യേശുദാസും, ജാസിഗിഫ്റ്റും, എആർ റഹ്മാനും എല്ലാം അയാളായിരുന്നു. മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച്കൊണ്ട് സ്റ്റേജുകളിൽ പ്രകമ്പനം കൊള്ളിച്ച ഈങ്ങയിൽ പീടിക ജോയ് പീറ്റർ.

90കളിൽ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച ഗാനമള ട്രൂപ്പുകളിലന്നായി സാരംഗ് ഓർക്കസ്ട്ര മാറിയതും ജോയ് പീറ്ററെന്ന അമാനുഷിക പാട്ടുകാരന്റെ കഴിവ് കൊണ്ടായിരുന്നു. ജോയ് പീറ്ററിന്റെ ഗാനമേളകൾ മലബാറിലെവിടെ നടന്നാലും ഓട്ടോ വിളിച്ച് കേൾക്കാൻ പോയിരുന്ന വലിയൊരു ആരാധക സമൂഹം അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. ഏത് ഗായകരുടെ പാട്ടുകളും വളരെ മനോഹരമായും ചിലപ്പോൾ അത് പാടിയവരേക്കാൾ നന്നായി പാടുമ്പോഴും അവർക്കെല്ലാം ഒരേ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും നന്നായി പാടുന്ന ജോയ് പീറ്റർ മാത്രമെന്തേ സ്റ്റേജുകളിൽ മാത്രം ഒതുങ്ങിപ്പോയെന്ന്.

2004ൽ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയെ എന്ന പാട്ട് ഒരു പക്ഷെ മലബാറിലുള്ളവർ ഏറ്റവുമധികം കേട്ടിട്ടുണ്ടാവുക ജോയ് പീറ്ററിന്റെ ശബ്ദത്തിലായിരിക്കും. അവരിൽ പലരും ആ പാട്ട് പലർക്കും ഇപ്പോഴും കേൾക്കാൻ ഇഷ്ടം ജോയ് പീറ്ററിന്റെ ശബ്ദത്തിൽ തന്നെയാണ്. ലജ്ജാവതിയെ ഇത്രത്തോളം ജനകീയമാക്കിയതിൽ ജോയ് പീറ്ററിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. അപ്പോഴെല്ലാം പാട്ട് കേട്ടവരുടെ മനസ്സിൽ ജാസിഗിഫ്റ്റിനേക്കാൾ മനോഹരമായി പാടുന്ന ജോയ് പീറ്ററെന്തേ ജാസിഗിഫ്റ്റിനെ പോലെ പാടുന്നില്ല എന്നാണ്.

ഗാനമേളകളിൽ പാട്ടിനൊപ്പം നൃത്തംകൂടി ഉൾപെടുത്തി കാണികളെ കയ്യിലെടുക്കുന്ന ഇന്നത്തെ ഗായകർക്കെല്ലാം വർഷങ്ങൾക്ക് മുന്നെ ജോയ് പീറ്റർ ഇത് അവതരിപ്പിച്ചയാളാണ്. ഒരു പക്ഷെ കേരളത്തിലെ ഗാനമേളകളിൽ ഇതിന് ധൈര്യം കാണിച്ച ആദ്യകാല ഗായകരിൽ പ്രമുഖനും ജോയ് പീറ്ററാണ്. 90കളിൽ തമിഴ്‌നാട്ടിൽ നിന്നടക്കം നിരവധിയാളുകൾ ജോയ് പീറ്ററിന്റെ തട്ടുപൊളിപ്പൻ തമിഴ് ഗാനങ്ങൾ കേൾക്കാൻ വണ്ടിവിളിച്ചെത്തിയിരുന്നു.

തമിഴ്‌നാട്ടില് വിവിധയിടങ്ങളിൽ അക്കാലത്ത് ജോയ് പീറ്ററിനെ പ്രത്യേകം ആവശ്യപ്പെട്ട് ഗാനമേളകളിലെത്തിച്ചിരുന്നു. ജോയ് പീറ്ററുണ്ടെങ്കിൽ ഗാനമേളയുടെ നടത്തിപ്പുകാർക്ക് പരസ്യവും സ്പോൺസർഷിപ്പും തേടി അലയേണ്ടി വന്നിരുന്നില്ല. സ്പോൺസർ മാർസംഘാടകരെ തേടി ഇങ്ങോട്ട് വരുമായിരുന്നു. ന്യൂമാഹിയിലെ സാരംഗ് ഓർക്കസ്ട്രയിലൂടെയാണ് അദ്ദേഹം ഗാനമേള രംഗത്തേക്ക് വന്നത്.

ഭാര്യ റാണി പീറ്റും മകൻ ജിതിൻ പീറ്ററും അദ്ദേഹത്തെപോലെ തന്നെ മികച്ച ഗായകരാണ്. ഇന്നലെ രാത്രിയാണ് ജോയ് പീറ്ററിനെ തലശ്ശേരി മാക്കൂട്ടം റയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP