Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഡ്ഡലിയും ദോശയേയും കടൽ കടത്തിയ പാചക വിദ്വാൻ; സ്വാദൂറുന്ന പാലട പ്രഥമന്റെ സ്‌പെഷ്യലിസ്റ്റ്; മസാലദോശയെ വിഐപി വിഭവമാക്കിയതിൽ അഭിമാനിച്ച് വ്യക്തി: വിനായക ഗ്രൂപ്പ് അധിപന്റെ വിടവാങ്ങലിലൂടെ മലയാളത്തിന് നഷ്ടമായത് സ്വന്തം നളപാചക കുലപതിയെ

ഇഡ്ഡലിയും ദോശയേയും കടൽ കടത്തിയ പാചക വിദ്വാൻ; സ്വാദൂറുന്ന പാലട പ്രഥമന്റെ സ്‌പെഷ്യലിസ്റ്റ്; മസാലദോശയെ വിഐപി വിഭവമാക്കിയതിൽ അഭിമാനിച്ച് വ്യക്തി: വിനായക ഗ്രൂപ്പ് അധിപന്റെ വിടവാങ്ങലിലൂടെ മലയാളത്തിന് നഷ്ടമായത് സ്വന്തം നളപാചക കുലപതിയെ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: കൈപുണ്യവും പാരമ്പര്യവും കൈവിടാതെ മൂന്നു പതിറ്റാണ്ടു കാലമായി മലയാളത്തിന്റെ നളപാചകക്കാരനായിരുന്നു കെ അനന്തരാമൻ. പാരമ്പര്യത്തിൽ ഉറച്ചു നിന്ന് സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി രുചിയെ ആഗോളതലത്തിലെത്തിച്ച അടുക്കളപ്പെരുമയാണ് അനന്തരാമന്റേത്. അമ്പത്തിയെട്ടാം വയസ്സിൽ അകാലത്തിൽ ഈ പാചക കുലപതി വിടവങ്ങുമ്പോൾ അത് മലയാളിക്ക് തീരാനഷ്ടമാണ്. നളപാചക പരമ്പരയിലെ അപൂർവ്വ പ്രതിഭയാണ് വിടവാങ്ങുന്നത്.

വെറുമൊരു കുശ്ശനിക്കാരനെന്നതിന് അപ്പുറത്ത് അതിന്റെ സാധ്യതകളിലൂടെ പടർന്ന് പന്തലിച്ച് ബിസിനസ് സാമൃാജ്യം കെട്ടിയുയർത്തിയ പാചക വൈഭവമാണ് അനന്തരാമന്റേത്. ഭക്ഷ്യോത്പന്നങ്ങളും കല്ല്യാണമണ്ഡപവും ബിൽഡേഴ്സുമെല്ലാമായി വിനായക കാറ്ററിങ് ഗ്രൂപ്പിന്റെ ഉടമയെന്ന നിലയിൽ അന്തരാമൻ തൊട്ടതെല്ലാം പൊന്നാക്കി. കേറ്ററിങ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരിയായിരുന്നു. പാരമ്പര്യവഴിയിൽ അടുക്കളക്കാരനായ അനന്തരാമന്റെ കൈപുണ്യം ആഗോളതലത്തിൽ തന്നെ പ്രശസ്തമായി. അനന്തരാമന്റെ പാലട പ്രഥമനും, പഴപ്രഥമനും, പരിപ്പ് പ്രഥമനും, ഗോതമ്പ് പായസവും, പാൽപ്പായസവും ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിക്കുന്ന വിഭവക്കൂട്ടുകളായി. ദോശകളിൽ രുചിക്കൂട്ടുകൾ ഒരുക്കിയും ശ്രദ്ധേയനായി.

വെജിറ്റേറിയൻ പാചകരംഗത്ത് 30 വർഷത്തിലേറെയായി കേരളത്തിലും പുറത്തും ശ്രദ്ധേയനായ വ്യക്തിയാണ് അനന്തരാമൻ. സ്‌കൂൾ യുവജനോൽസവങ്ങളിലെ അനന്തരാമന്റെ പാചക വൈദഗ്ധ്യം പ്രശസ്തിയാർജിച്ചിരുന്നു. രാജകുടുംബത്തിന്റെ ഊട്ടുപുരയിലെ ജീവനക്കാരനായിരുന്ന പിതാവ് കെ മഹദേവഅയ്യരിൽ നിന്നു പകർന്നു കിട്ടിയതാണ് പാചക പൈതൃകം. അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകളുമായി കൊച്ചിയുടെ നളനായി മാറുകയായിരുന്നു. രുചിയുടെ അപരനാമമായി വിനായകയെ കൊണ്ടുവന്നപ്പോഴും ഗുണമേന്മയായിരുന്നു മുഖമുദ്ര. പാചകത്തിന്റെ ആദ്യഘട്ടം മുതൽ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതുവരെ ഏറെ ശ്രദ്ധിച്ചായിരുന്നു വിനായകയെ മുന്നോട്ടു നടത്തിയിരുന്നത്. ഗുണമേന്മയും രുചിയും നിറയുന്ന വിനായകയുടെ രുചി വിദേശരാജ്യങ്ങളിലേക്ക് വരെ പടർന്നു.

മസാലദോശയ്ക്ക് ഇപ്പോൾ ബെസ്റ്റ്ടൈമാണ്. ന്യൂയോർക്കിലെ 'ഹഫിങ്ടൺ പോസ്റ്റ്' ദിനപ്പത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണ വിഭവങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്വന്തം 'മസാലദോശ' ഇടം പിടിച്ചത്. മസാലദോശയുടെ പുതിയ വി.ഐ.പി. പദവിയിൽ അനന്തരാമനും ഏറെ അഭിമാനിച്ചിരുന്നു. ഈ പാചകക്കാരന്റെ വൈഭവവും മസാൽ ദോശയുടെ പെരുമ കടൽകടക്കാൻ കാരണമായിരുന്നു. ''പുളിയില്ലാത്ത ദോശയായിരിക്കണം, മസാല ചേരുവ കൃത്യമായിരിക്കണം... ഇതു രണ്ടും കൃത്യമായാൽ ദോശ നന്നാവും...'' - മസാൽ ദോശയുടെ നേട്ടത്തെ അനന്തരാമൻ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. മാവ് അരച്ച് അധികം വൈകാതെ (കുറഞ്ഞത് രണ്ട് മണിക്കൂർ) ദോശയുണ്ടാക്കണം. കിഴങ്ങും സവാളയും തമ്മിൽ ഇഴുകിച്ചേർന്ന മസാലയ്ക്കാണ് ടേസ്റ്റ് കൂടുതൽ. ഇത് പാലിച്ചാലായിരുന്നു മസാൽ ദോശയൊരുക്കൽ. കൊച്ചിയിൽ നിന്ന് നേരിട്ട് മസാലദോശ പായ്ക്കറ്റുകളിൽ അമേരിക്കയിലേക്കു വരെ അനന്തരാൻ കയറ്റി അയച്ചിരുന്നു.

വിനായക കാറ്റേഴ്സ്, വിനായക ഫുഡ്സ് ആൻഡ് ബിവറേഝസ്, വിനായക ഹോം ഫുഡ്സ് എന്നിവയടങ്ങുന്നതായിരുന്നു അനന്തരാമന്റെ കാറ്ററിങ് സാമ്രാജ്യം. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന പാലടയെ കേരള വിഭങ്ങളിൽ പ്രിയപ്പെട്ടതാക്കിയത് അനന്തരാമനായിരുന്നു. ഇഡ്ഡലിയും ദോശയും അടക്കമുള്ള വിഭവങ്ങലുടെ കയറ്റുമതി സാധ്യതയും പരീക്ഷിച്ച് വിജയിപ്പിച്ചു. പുളിശ്ശേരിയും കാളനും പുളിയിഞ്ചിയും വിദേശത്തും സ്വദേശത്തും ഹിറ്റാക്കിയതിലും അനന്തരാമന് തന്റേതായ സംഭാവനയുണ്ട്. ദാരിദ്രത്തിന്റെ ബാല്യകാലത്തിൽ നിന്ന് പൊരുതിയാണ് അനന്തരാമൻ തന്റെ സാമ്രാജ്യം കെട്ടി ഉയർത്തിയത്.

അച്ഛൻ കെ മഹാദേവ അയ്യർക്കൊപ്പം ദേഹണ്ഢിച്ച കളിക്കോട്ടയിലെ ഒരു കല്ല്യാണമാണ് സ്വാമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വധുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം കുംഭകോണത്തിന് അടുത്ത് ആടുംതുറൈ ഗ്രാമത്തിലെ അവരുടെ ക്യാന്റീനിൽ ജീവനക്കാരനായി. തിരിച്ചുവന്ന് ടിഡിഎം ഹാളിലെ സദ്യവട്ടം ഒരുക്കുന്ന സംഘത്തിലെ അംഗമായി. പിന്നീട് സുഹൃത്തിന്റെ കൃഷ്ണ ഭവൻ എന്ന ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. ആദ്യമായി കേരളത്തിൽ ദേഹണ്ഡത്തിന് ഗ്യാസ് അടുപ്പ് ഉപയോഗിച്ചത് കല്ല്യാണ രാമനായിരുന്നു. 1990ൽ കല്ലൂർ കടവന്ത്ര റോഡിലെ ചെറിയ വാടക മുറി കെട്ടിടത്തിൽ വിനായക കാറ്റേഴ്സ് തുടങ്ങിി. അവിടെ നിന്ന് അതിവേഗം മലയാളിയുടെ പാചക കുലപതിയായി വളർന്നു

പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി പാചക പരീക്ഷണങ്ങളും നടത്തി. വിനായകയുടെ റെഡിടുഈറ്റ് പായസ വിഭവങ്ങളായ പാലട പ്രഥമൻ, പഴപ്രഥമൻ, പരിപ്പ് പ്രഥമൻ, ഗോതന്പ് പായസം, പാൽപ്പായസം എന്നിവയുടെയും കുറുക്കുകാളൻ, പുളിയിഞ്ചി, പുളിശ്ശേരി എന്നീ കറികളും ആഗോള തലത്തിൽ താരമായി. റെഫ്രിജറേറ്ററിലല്ലാതെയും കേടുവരാതെ സൂക്ഷിക്കാവുന്ന അഞ്ചിനം പായസങ്ങളും മൂന്നിനം കറികളുമാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിച്ചത് അനന്തരാമൻ സാങ്കേതി വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി. 7.5 കോടി രൂപ ചെലവിൽ 16,500 ച അടി വിസ്തൃതിയിൽ തൃപ്പൂണിത്തുറ എരൂരിൽ സ്ഥാപിച്ച ആധുനിക പ്ലാന്റിലായിരുന്നു നിർമ്മാണ്. അത്യന്താധുനിക പാചകരീതികൾ അവലംബിച്ച് 121 ഡിഗ്രി വരെയുള്ള താപനിലയിൽ പാകം ചെയ്ത് തീർത്തും അണുവിമുക്തമാക്കി നൂതന പാക്കിങ് യന്ത്രങ്ങളിൽ മൈക്രോവേവ് ചെയ്യാവുന്ന മുന്തിയ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റിരീയലുകളുപയോഗിച്ച് പാക്ക് ചെയ്യുന്നതു മൂലമാണ് വിഭവങ്ങൾ ആറുമാസത്തിലേറെ കേടുകൂടാതെയിരിക്കുന്നത് അങ്ങനെ പാചകക്കാരനെന്നതിന് അപ്പുറം കേരളത്തിലെ വ്യവസായ മേഖലയിലെ പ്രധാനിയായി അനന്തരാമൻ മാറി.

തിരക്കേറുന്ന ആധുനിക ജീവിതത്തിലും പരമ്പരാഗത വിഭവങ്ങൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്തും കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള ആഗ്രഹവുമാണ് പുതിയ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ അന്തരാമന് പ്രേരണയായത്. സ്റ്റോക്ക് എന്ന ആഗോള പ്രസിദ്ധമായ ജർമൻ സാങ്കേതികവിദ്യയിലുള്ള സ്റ്റെർഡിലിന്റെ റെറ്റോർട്ട് മെഷീനാണ് വിനായകയുടെ പ്ലാന്റിൽ റെറ്റോർട്ടിനായി സ്ഥാപിച്ചിരിക്കുന്നത്. തയ്വാനിൽ നിന്ന് പാക്കിങ് മെഷീനറി ഇറക്കുമതി ചെയ്തു. 184 ഡിഗ്രി വരെ താപനില ചെറുക്കുന്ന ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയലിലുസാണ് പാക്കിംഗിനുള്ള കണ്ടെയ്നറുകൾ നിർമ്മിച്ചിരിക്കുന്നത്. കർശനമായ ഗുണനിലവാര പരിശോധന ഉറപ്പുവരുത്താൻ ആധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറിയും പ്ലാന്റിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. അങ്ങനെ നല്ല ഭക്ഷണം ആളുകളിലെത്തിച്ച് തന്റെ വ്യവസായ ശ്രംഖല അനന്തരമാൻ വളർത്തി.

സിഫ്റ്റിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സേവനമാണ് റിറ്റോർട്ട് രംഗത്ത് ഉപയോഗപ്പെടുത്തിയത്. 'വിവിധ ഘട്ടങ്ങളിൽ ഉൽപ്പന്നം പരിശോധിച്ച് തീർത്തും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തി മാത്രമേ വിപണിയിലെത്തിക്കുമായിരുന്നുള്ളൂ. ഇതും വിനായകയുടെ പെരുമ കടൽ കടന്ന് വളരാൻ കാരണമായി. ഇതിലെല്ലാം അനന്തരാമൻ എന്ന വ്യക്തിയുടെ ദീർഘവീക്ഷണമായിരുന്നു നിറഞ്ഞത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അനന്തരാമൻ മരിച്ചത്. മൃതദേഹം പൂണിത്തുറയിലെ വസതിയിയായ വിക്രം സാരാഭായ് റോഡിൽ മഹാലക്ഷ്മിയിൽ പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച സംസ്‌കരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: മഹാദേവൻ (എംബിഎ വിദ്യാർത്ഥി), ശ്രീഹരി (+2 വിദ്യാർത്ഥി).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP