Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിംസ് ആശുപത്രിയിലെ ലാബ് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് കുറിപ്പ് ലഭിച്ചു; ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ നിലത്തുവെക്കാത്ത ഗ്രീഷ്മ നിരന്തരം ചാറ്റിംഗിലായിരുന്നെന്ന് സഹപ്രവർത്തകർ; മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഹൃദയം തകർന്ന് മാതാപിതാക്കൾ

കിംസ് ആശുപത്രിയിലെ ലാബ് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് കുറിപ്പ് ലഭിച്ചു; ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ നിലത്തുവെക്കാത്ത ഗ്രീഷ്മ നിരന്തരം ചാറ്റിംഗിലായിരുന്നെന്ന് സഹപ്രവർത്തകർ; മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഹൃദയം തകർന്ന് മാതാപിതാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കിംസ് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്റെ ആത്മഹത്യയിൽ നടുങ്ങി സഹപ്രവർത്തകരും ബന്ധുക്കളും. കോട്ടയം സ്വദേശിനി ഗ്രീഷ്മയാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ജീവനക്കാർക്കുള്ള വനിതാ ഹോസ്റ്റലിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പ്രേമനൈരാശ്യമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പൊലീസ് മറുനാടനോട് പറഞ്ഞു. രാവിലെ ഹോസ്റ്റലിൽ നിന്ന് വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെതിയത്. രാത്രി പെൺകുട്ടി മുറിയിൽ തനിച്ചായിരുന്നുവെന്നും കൂടെ താമസിക്കുന്ന കുട്ടി നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

22 വയസ്സുകാരിയായ ഗ്രീഷ്മ ഒരു വർഷം മുൻപാണ് വെൺപാലവട്ടം കിംസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ സമയത്ത് പാപ്പനംകോടാണ് പെൺകുട്ടിയുടെ അച്ഛൻ സണ്ണിയും അമ്മ സുജയും സഹോദരങ്ങളായ അജിത്തും രേഷ്മയും വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ മൂന്ന് മാസത്തോളം ഗ്രീഷ്മയും പാപ്പനംകോട് നിന്നും ഇവരുടെ ഒപ്പമായിരുന്നു താമസം. പിന്നീട് ഡ്യൂട്ടി സമയത്തെ ക്രമീകരണങ്ങൾ മാറുന്നതനുസരിച്ച് യാത്രയുടെ ദൂരം കുറയ്ക്കാനാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ഹോസ്റ്റലിലേക്ക് മാറിയത്.

എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറുന്നതെങ്കിലും ഗ്രീഷ്മ അധികം സംസാരിക്കുന്ന ആളായിരുന്നില്ലെന്നാണ് ഹോസ്റ്റലിലേയും ആശുപത്രിയിലേയും സുഹൃത്തുക്കൾ പറയുന്നത്. ആഹാരം കഴിക്കുന്ന സമയത്ത് പോലും കുട്ടി മൊബൈൽ ഉപയോഗിക്കുമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. ചിലപ്പോൾ ഫോണിൽ സംസാരിക്കുമ്പോഴും ചാറ്റിങ്ങിലായിരിക്കുമ്പോഴും പെട്ടന്ന് അസ്വസ്ഥയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും ചില സഹപ്രവർത്തകർ പറയുന്നു.

രണ്ട് ദിവസം മുൻപ് ശമ്പളത്തിൽ വർദ്ധനവ് ലഭിച്ചപ്പോൾ വലിയ സന്തോഷത്തിലായിരുന്നുവെന്നും ചെലവ് നടത്തണമെന്ന് സഹപ്രവർത്തകർ പറഞ്ഞപ്പോൾ ശമ്പളം വരട്ടെ എന്ന ഉറപ്പ് നൽകിയ സഹപ്രവർത്തകയുടെ മരണം വിശ്വസിക്കാനാകാതെയാണ് നിരവധിപേർ ഹോസ്റ്റലിന് മുന്നിലെത്തിയത്. ഹോസ്റ്റലിൽ ഒരു മുറിയിൽ രണ്ട് പേരാണ് താമസിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഇന്നലെ പകലായിരുന്നു ഡ്യൂട്ടി. സുഹൃത്തിന് നൈറ്റും. രാത്രി സുഹൃത്തായ പെൺകുട്ടി ജോലിക്ക് പോയ ശേഷം പത്ത് മണിയോടെ പെൺകുട്ടി വീട്ടിലേക്ക് ഫോൺവിളിക്കുകയും ചെയ്തു. അപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞു.

രാവിലെ സുഹൃത്ത് എത്തി വാതിൽ മുട്ടിയിട്ടും തുറന്നില്ല. അകത്ത് നിന്നും പൂട്ടിയ ശേഷം ഉറങ്ങിയതാകുമെന്നാണ് കരുതിയത്. പിന്നീട് നിരവധി തവണ പുറത്ത് നിന്നും തട്ടി വിളിച്ചിട്ടും ഗ്രീഷ്മ വാതിൽ തുറക്കാത്തതോടെ മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതിൽ തള്ളിതുറന്നപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിംസ് ആശുപത്രിയിലെ അധികൃതർ ഉടൻ തന്നെ സ്ഥലതെത്തുകയും ചെയ്തു. പിന്നീട് ഇവരാണ് മാതാപിതാക്കളെ വിവരമറിയിരിക്കുന്നതിനായി നേരിട്ട് പോയത്. പാപ്പനംകോട് താമസിച്ചിരുന്ന കുടുംബം ഇന്നലെയാണ് മലയിൻകീഴ് ശാന്തിമൂലയിലേക്ക് താമസം മാറിയത്.

ഗ്രീഷ്മയ്ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും അതിനാൽ അച്ഛനെയും അമ്മയേയും കാണണമെന്ന് പറഞ്ഞുവെന്നും അറിയിച്ചാണ് മാതാപിതാക്കളെ കൂട്ടികൊണ്ട് വന്നത്. അച്ഛനും അമ്മയും സഹോദരനും ചേർന്നാണ് സ്ഥലത്തേക്ക് എത്തിയത്. മകൾക്ക് അസുഖമാണെന്ന് പറഞ്ഞാണ് എത്തിച്ചതെങ്കിലും ഹോസ്റ്റലിന് മുന്നിലെ ജനക്കൂട്ടവും പൊലീസും കണ്ടപ്പോൾ തന്നെ അച്ഛൻ സണ്ണിക്ക് ചെറിയ സംശയം തോന്നിയിരുന്നു. പൊലീസുകാർ കാര്യം പറഞ്ഞപ്പോൾ തന്നെ പിന്നാലെ എത്തിയ മാതാവ് സുജയോട് അങ്ങോട്ട് പോകണ്ട അവള് പോയി എന്ന് പറഞ്ഞ ശേഷം കൈയിലിരുന്ന മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

അച്ഛനും അമ്മയും നിലത്ത് വീണ് വാവിട്ട് കരയുന്നത് കണ്ട്നിന്നവർക്കും കണ്ണീരടക്കാനായില്ല. ടൈൽസ് പണിയാണ് സണ്ണിക്ക്. മകൻ അജിത്ത് ടാറ്റ്ാ സ്‌കൈ ജീവനക്കാരനാണ്. മകൾ ആയിരുന്നു തന്റെ താങ്ങെന്ന് പറഞ്ഞ് സണ്ണിയുടെ അലറി കരച്ചിൽ കാഴ്ചകാർക്കുപോലും താങ്ങാനാവുന്നുണ്ടായിരുന്നില്ല. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്നും പ്രണയനൈരാശ്യ മൂലമുള്ള ആത്മഹത്യയാണെന്നാണ് വ്യക്തമായെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണ നടത്തേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് എസ് ഐ ഗിരിലാൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP