Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുപൂച്ച കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞ് അപകടത്തിൽ മരിച്ച ശ്രീതു നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൾ; വിവിധ വകുപ്പുകളിൽ ജോലി നോക്കിയിരുന്ന ശ്രീതു കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത് ഒരു വർഷം മുൻപ്; അപകടം ഉണ്ടായത് സഹോദരന്റെ ബൈക്കിനു പിന്നിലിരുന്ന ഓഫീസിലേക്ക് വരുമ്പോൾ; കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ അന്ത്യാളൻകാവുകാർ

കാട്ടുപൂച്ച കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞ് അപകടത്തിൽ മരിച്ച ശ്രീതു നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൾ; വിവിധ വകുപ്പുകളിൽ ജോലി നോക്കിയിരുന്ന ശ്രീതു കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത് ഒരു വർഷം മുൻപ്; അപകടം ഉണ്ടായത് സഹോദരന്റെ ബൈക്കിനു പിന്നിലിരുന്ന ഓഫീസിലേക്ക് വരുമ്പോൾ; കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ അന്ത്യാളൻകാവുകാർ

ആർ പീയൂഷ്

അടൂർ: കാട്ടുപൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് മരിച്ച കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയർ ടി.എസ്. ശ്രീതു (32)വിന്റെ മരണം അന്ത്യാളൻകാവുകാർ ഞെട്ടലോടെയാണ് കേട്ടത്. അന്ത്യാളൻകാവുകാർക്ക് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥയായിരുന്നു ശ്രീതു. കാരണം വൈദ്യുതി ഇല്ലാതിരുന്ന അങ്കണവാടിയിൽ അപേക്ഷ നൽകി ഒരു മണിക്കൂറിനകം കണക്ഷൻ നൽകി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധനേടിയ ഉദ്യോഗസ്ഥയായിരുന്നു. ഏറെ നാളായി വൈദ്യുതി കണക്ഷനായി ശ്രമിക്കുകയായിരുന്ന അങ്കണവാടിയിലേക്ക് പല കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നിഷേധിക്കുകയായിരുന്നു. പത്തനംതിട്ട സെക്ഷനിൽ ചാർജെടുത്ത ശേഷമാണ് അങ്കണവാടിയുടെ അപേക്ഷ വീണ്ടുമെത്തിയത്. ഉടൻ തന്നെ ശ്രീതും സ്ഥലം സന്ദർശിച്ചു.

ഫാൻ ഇല്ലാത്തതിനാൽ കൊച്ചുകുട്ടികൾ വേനൽ ചൂടിൽ വിയർത്തു കുളിക്കുന്നതാണ് കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഓഫീസ് നടപടികൾ പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതി നൽകുകയായിരുന്നു. ഇതോടെ നാട്ടുകാരും പഞ്ചായത്തധികാരികളും ശ്രീതുവിനെ അഭിന്ദിക്കുകയും ചെയ്തു. പിന്നീട് മികച്ച പ്രവർത്തനം കാഴ്ചവച്ച് ചുരുങ്ങിയ കാലയളവിൽ എല്ലാവരുടെയും ശ്രദ്ധനേടി.

2016 മാർച്ച് 16ന് ആണ് ശ്രീതുവിന് കെഎസ്ഇബിയിൽ ജോലിയിൽ ലഭിച്ചത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എൻ സുഭാഷ്‌കുമാറാണ് ഭർത്താവ്. ലോക്ക് ഡൗണായതിനാൽ ചവറയിലെ സ്വന്തം വീട്ടിൽ നിന്നും സഹോദരന്റെ ബൈക്കിലാണ് ഓഫീസിൽ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇന്നലെ വീട്ടിൽ നിന്ന് സഹോദരന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ഇന്നലെ രാവിലെ 9.10ന് അടൂർ തട്ട പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു അപകടം. ചവറയിലെ കുടുംബ വീട്ടിൽ താമസിക്കുന്ന ശ്രീതു ലോക്ഡൗണായതിനാൽ സഹോദരനൊപ്പം സ്‌കൂട്ടറിലാണ് എന്നും പത്തനംതിട്ടയിലെ ഓഫിസിലെത്തിയിരുന്നത്. ഇന്നലെ രാവിലെ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തുള്ള ഇറക്കം ഇറങ്ങിവരുമ്പോഴാണ് കാട്ടു പൂച്ച കുറുകെ ചാടിയത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് 30 മീറ്ററോളം മുന്നോട്ടു നിരങ്ങി നീങ്ങിയതായി പൊലീസ് പറഞ്ഞു. ഈ സമയം തലയിടിച്ച് റോഡിലേക്ക് വീണു ശ്രീതുവിന് ഗുരുതര പരുക്കേറ്റു.

അതുവഴി വന്ന കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. വിധു സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ അയ്യപ്പന് നിസ്സാര പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് കാട്ടുപൂച്ച ചത്തു കിടപ്പുണ്ടായിരുന്നു. വിവിധ വകുപ്പുകളിൽ ജോലി നോക്കിയിരുന്ന ശ്രീതു ഒരു വർഷം മുൻപാണ് കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. ചവറ ശ്രീതുഭവനിൽ തുളസീധരൻ പിള്ളയുടെ മകളാണ് ശ്രീതു. മക്കൾ: തീർത്ഥ, ശിവേദ് നാരായണൻ. മൃതദേഹം പൊഴിയൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം അവിടെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP