Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന്; രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും: സംസ്‌ക്കാരം വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിൽ ഔദ്യോഗിക ബഹുമതികളോടെ

കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന്; രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും: സംസ്‌ക്കാരം വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിൽ ഔദ്യോഗിക ബഹുമതികളോടെ

മറുനാടൻ മലയാളി ബ്യൂറോ

ഉദയംപേരൂർ: അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുടയിൽ നടക്കും. രാവിലെ എട്ടിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലുള്ള 'യേശുഭവൻ' വീട്ടിൽ കൊണ്ടുവരും. 10.30 മുതൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിലാണ് ശവസംസ്‌ക്കാരം. തീർത്തും ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരം.

കറുകയിൽ പരേതനായ മൈക്കിളിന്റെയും ഷീലയുടെയും മകനാണ് ആന്റണി സെബാസ്റ്റ്യൻ. കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘട്ടി സെക്ടറിൽ (മെൻഥാർ) തിങ്കളാഴ്ച വൈകിട്ട് പാക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണു വെടിയേറ്റത്. 2002 ഒക്ടോബറിൽ 18ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന ആന്റണി സെബാസ്റ്റ്യൻ 16 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് അടുത്ത മാർച്ചിൽ മടങ്ങാനിരിക്കവെയാണ് വീര മൃത്യു വരിച്ചത്. സൈനിക ഉദ്യോഗസ്ഥരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെ പേർ ആദാരാഞ്ജലി അർപ്പിക്കാൻ ഇന്നലെ ഉദയംപേരൂരിലെ വീട്ടിലെത്തി.

കഴിഞ്ഞ വർഷം സേവനം 16 വർഷം പൂർത്തിയാക്കിയപ്പോൾ 34 കാരനായ ആന്റണി മടങ്ങാനിരുന്നതാണ്. എന്നാൽ സാധിച്ചില്ല. കഴിഞഞ മാസം രണ്ടിന് അവസാനമായി നാട്ടിൽ വന്നുപോകുമ്പോഴും ആന്റണി പറഞ്ഞത് ഇതാണെന്ന് അമ്മ ഷീല പറഞ്ഞു. സേവനം മതിയാക്കി മാർച്ചിൽ നാട്ടിലേക്ക് വരും. 'സേവനം 15 വർഷം പൂർത്തിയായ 2017ൽ അവൻ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാൽ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കിൽ ഇന്ന് ഈ വീട്ടിൽ ജീവനോടെ അവനുണ്ടാകുമായിരുന്നു സഹോദരന്റെ ആകസ്മികദുരന്തമറിഞ്ഞ് വീട്ടിലെത്തിയ ചേച്ചി നിവ്യയും പറഞ്ഞു.

ധീര ജവാൻ ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചു... എന്ന വാർത്തയായിരുന്നു ആ സന്ദേശത്തിന് പിന്നാലെ ഉദയംപേരൂരിലെ ജനങ്ങളെ തേടി എത്തിയത്. വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കുമെന്ന ആശങ്കയോടെ അറിഞ്ഞവരാരും വീട്ടിലേക്ക് കയറാൻ ധൈര്യപ്പെട്ടില്ല. പ്രാർത്ഥനാഗ്രൂപ്പിലെ ചിലരാണ് ആദ്യം വീട്ടിലെത്തി കാര്യം ധരിപ്പിച്ച് ആശ്വസിപ്പിച്ചത്. ഇതുൾക്കൊള്ളാനാവാതെ ഭാര്യ ഡയാന പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏഴുവയസുകാരനായ മകൻ അയ്ഡൻ അമ്മയോടു ചേർന്നു നിൽക്കുന്നുമുണ്ടായിരുന്നു.

കൃഷ്ണ ഖാട്ടി സെക്ടറിൽ പാക്ക് സൈന്യം കഴിഞ്ഞ ദിവസം പുലർച്ചെ 5.15 ഓടെ നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചു വന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്. പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിനെ ധീരമായി ചെറുത്തു നിന്ന ശേഷമാണ് അദ്ദേഹം മരണം വരിച്ചത്. അപ്രതീക്ഷിതമായാണ് പാക് സൈന്യം അതിർത്തിയിലേക്ക് വെടിയുതിർത്തത്. ആന്റണി സെബാസ്റ്റ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

പതിനെട്ടാം വയസ്സിലാണ് ആന്റണി സൈന്യത്തിൽ ചേർന്നത്. ഇത് മൂന്നാം തവണയാണ് കാശ്മീരിൽ ഡ്യൂട്ടി നോക്കുന്നത്. ഹോട്ടൽ മാനേജ്മെന്റിന്റെ ട്രെയിനിങ് എറണാകുളത്ത് വളഞ്ഞമ്പലത്ത് ഒരു ഹോട്ടലിൽ നടക്കുന്ന സമയത്താണ് ആന്റണി സെബാസ്റ്റ്യന് സൈന്യത്തിൽ ജോലികിട്ടുന്നത് അഞ്ചു വർഷത്തോളമാണ് കശ്മീരിൽ ജോലി നോക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP