Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായ ജോൺസന്റെ മൃതദേഹം കണ്ടെത്തി; കാണാതായി മൂന്നാം ദിവസം ലൈഫ് ഗാർഡിന്റെ മൃതദേഹം ലഭിച്ചത് വലിയതുറ പാലത്തിന് സമീപത്ത് നിന്ന്; കോവളത്ത് ജോലി ചെയ്യുമ്പോൾ രക്ഷിച്ചത് നിരവധിപേരെ; ശംഖുമുഖത്ത് എത്തി ഒരു മാസം തികയും മുമ്പ് എത്തിയ അപകടം വിശ്വസിക്കാനാകാതെ ബന്ധുക്കളും; ശാലിനിയുടേയും മക്കളുടേയും കരച്ചിൽ താങ്ങാനാകാതെ നാട്ടുകാരും

യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായ ജോൺസന്റെ മൃതദേഹം കണ്ടെത്തി; കാണാതായി മൂന്നാം ദിവസം ലൈഫ് ഗാർഡിന്റെ മൃതദേഹം ലഭിച്ചത് വലിയതുറ പാലത്തിന് സമീപത്ത് നിന്ന്; കോവളത്ത് ജോലി ചെയ്യുമ്പോൾ രക്ഷിച്ചത് നിരവധിപേരെ; ശംഖുമുഖത്ത് എത്തി ഒരു മാസം തികയും മുമ്പ് എത്തിയ അപകടം വിശ്വസിക്കാനാകാതെ ബന്ധുക്കളും; ശാലിനിയുടേയും മക്കളുടേയും കരച്ചിൽ താങ്ങാനാകാതെ നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടലിൽ കാണാതായ ലൈഫ്ഗാർഡ് ജോൺസൻ ഗബ്രിയേലിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.ശംഖുമുഖത്ത് കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായിരുന്നു ജോൺസൻ. രണ്ട് ദിവസമായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു. 13 വർഷത്തോളമായി ഈ തൊഴിൽ ചെയ്യുന്ന വ്യക്തിയാണ് ജോൺസൻ. എന്നാൽ കടൽ ക്ഷോപമുള്ള സമയത്ത് ജോലിയിൽ ഏർപ്പെടേണ്ടി വന്നതാണ് അപകടത്തിന് കാരണമായത്. കനത്ത മഴയും കടൽ ക്ഷോഭവും കാരണം ആരും കടൽ തീരത്തേക്ക് പോകരുത് എന്ന് മുന്നറിയിപ്പുണ്ടിയരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനെത്തിയ പെൺകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ജോൺസൻ.

ജോൺസൻ പോയതോടെ അനാഥമാകുന്നത് ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമാണ്. തന്റെ ഭർത്താവിന് ഈ ഗതി വന്നു എന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഭാര്യ ശാലിനിക്ക്. ഇങ്ങനെ ഒരു അപകടം നിനച്ചിരിക്കാതെ എത്തിയതോടെ ആകെ തകർന്ന അവസ്ഥയിലാണ് അവർ. ജോൺസന് അപകടം പറ്റിയതിന് പിന്നാലെ ഇവർ ഇന്നലെ തീരത്ത് എത്തി കാത്തിരുന്നത് കണ്ട് നിന്നവരുടെ കണ്ണ് പോലും നിറയിച്ചു. ഏറെ നേരത്തെ തിരച്ചിലിന് ഒടുക്കവും മൃതദേഹം കിട്ടാതെ വന്നപ്പോൾ ഇവരെ വീട്ടിലേക്ക് കൊണ്ട് പോയ ബന്ധുക്കൾ ശാലിനിയെ ആശ്വസിപ്പിക്കാൻ പാട് പെട്ടു.

സാമ്പത്തികമായി വളരെ പിന്നോക്കം നിക്കുന്ന കുടുംബമാണ് ജോൺസന്റേത്. ഭാര്യ ശാലിനി മക്കളായ അബിയും ആതിരയും വലിയ സന്തോഷത്തിലാണ് പരാധീനതകൾക്ക് നടുവിലും ജീവിച്ചിരുന്നത്. അടുത്തിടെയാണ് പലരിൽ നിന്നും കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തും വീട് നിർമ്മിച്ചത്. ജോലി സമയത്തിന് ശേഷം കുടുംബത്തെ പോറ്റാനായി ഓട്ടോറിക്ഷ ഒടിക്കാനും ജോൺസൻ പോയിരുന്നു. ഇന്നലെ വീട്ടിലെത്തിയ ശേഷവും ശാലിനിയുടെ കരച്ചിലടക്കാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. പുതിയ വീ്ട്ടിൽ താമസിച്ച് കൊതി തീരും മുമ്പേ പോയില്ലേ എന്നും മക്കളെ എങ്കിലും ഓർത്തുകൂടായിരുന്നോ എന്നും ചോദിച്ചാണ് ഭിത്തിയിൽ തൂക്കിയിരുന്ന ജോൺസന്റെ ചിത്രം നോക്കി ശാലിനി വിതുമ്പിയത്.

2007 മുതൽ കോവളത്ത് ലൈഫ് ഗാർഡ് ജോലി നോക്കുന്ന ജോൺസൻ ഒരു മാസം മുൻപാണു ശംഖുമുഖത്ത് എത്തിയത്. കോവളത്ത് ജോലി നോക്കുമ്പോൾ തിരയിൽപ്പെട്ട ഒട്ടേറെ പേരെ ജോൺസൻ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരാളെ എങ്ങനെയാണ് ഇത്തരം ഒരു അപകടം കൊണ്ട് പോയത് എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. രണ്ടു മക്കളുടെ പഠനച്ചെലവും മറ്റും ജോൺസന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു. വലതു കൈക്ക് സ്വാധീനക്കുറവുള്ളതിനാൽ ശാലിനിക്കു ജോലിക്കു പോകാൻ കഴിയില്ല. അതിനാൽ ഈ ബാധ്യതകൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണു ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP