Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികളുടെയും പെൺമക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സംസ്‌ക്കാരം ചെറുതുരുത്തിയിൽ

ലണ്ടനിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികളുടെയും പെൺമക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സംസ്‌ക്കാരം ചെറുതുരുത്തിയിൽ

തൃശൂർ: ലണ്ടനിലെ റോംഫോർഡിൽ കൂട്ട ആത്മഹത്യ ചെയ്ത രതീഷിന്റെയും ഷിജിയുടെയും രണ്ടു പെൺമക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തൃശ്ശൂർ ജില്ലയിലെ കോലഴിയിലെ വീട്ടിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ എത്തിച്ചത്. ഇന്നു രാവിലെ ഒമ്പതുമണിയോടെ നെടുമ്പാശേരി എയർപ്പോർട്ടിലെത്തിയ മൃതദേഹങ്ങൾ ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് ഏറ്റുവാങ്ങിയത്. നാലു മൃതദേഹങ്ങളും ഒരുമിച്ചാണ് എയർപ്പോർട്ടിന് വെളിയിലേക്ക് എത്തിയത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു.

പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെതുടർന്ന് മൃതദേഹങ്ങൾ പ്രത്യേകം തയ്യാറാക്കിയ ആമ്പുലൻസ് കോലഴിയിലെ ഷിജിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. രതീഷിന്റെ മൃതദേഹം ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിലും ഷിജിയുടെയും മക്കളുടെയും മൃതദേഹങ്ങൾ അൽപം അകലെ പുണ്യതീരം ശ്മശാനത്തിലുമാണ് നടക്കുക. ഒരുമിച്ചാണ് മൃതദേഹങ്ങൾ ഷിജിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങിയതെങ്കിലും രതീഷിന്റെ മൃതദേഹം കോലഴിയിൽ വച്ച് രതീഷിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷിജിയുടെ ബന്ധുവായ നിഥിനാണ് മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുത്ത് നടത്തിയത്.

തൃശൂർ സ്വദേശിയായ രതീഷ്, ഭാര്യ ഷിജി, മക്കളായ നേഹ, നിയ എന്നിവരെയാണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ ചില സംഘടനകളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം സ്വരൂപിക്കാനുള്ള പ്രയത്‌നത്തിൽ പങ്കാളികൾ ആയിരുന്നു. കഴിഞ്ഞ മാസം 12ാം തീയ്യതിയായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇവരുടെ മരത്തിൽ നേരത്തെ മുതൽ അവ്യക്തതകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആചത്മഹത്യയാണെന്ന് വ്യക്തമാകുകയായിരുന്നു.

എന്നാൽ വീട് പണിയുമായി ബന്ധപ്പെട്ട ഷിജിക്കും രതീഷിനും ഇടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷിജിയുടെ കൂട്ടുകാരിയുടെ മൊബൈലിലേക്ക് ഞങ്ങൾ പോകുന്നു എന്ന തരത്തിൽ മെസേജ് അയച്ച ശേഷമായിരുന്നു കൂട്ടആത്മഹത്യ. ലണ്ടനിലെ മലയാളി സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു ഇവരുടെ ആത്മഹത്യ വാർത്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP