Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജീവ രാഷ്ട്രീയത്തിനൊപ്പം വടക്കൻപാട്ട് കലാകാരനായും എഴുത്തുകാരനായും ജനമനസ്സിൽ ഇടംപിടിച്ചു; പണിക്കോട്ടി എന്ന പേരിൽ നാടൻ പാട്ടുകളിൽ കൈയൊപ്പ് ചാർത്തി; സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം.കേളപ്പൻ അന്തരിച്ചു

സജീവ രാഷ്ട്രീയത്തിനൊപ്പം വടക്കൻപാട്ട് കലാകാരനായും എഴുത്തുകാരനായും ജനമനസ്സിൽ ഇടംപിടിച്ചു; പണിക്കോട്ടി എന്ന പേരിൽ നാടൻ പാട്ടുകളിൽ കൈയൊപ്പ് ചാർത്തി; സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം.കേളപ്പൻ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വടകര: സിപിഐ എം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം കേളപ്പൻ (93) അന്തരിച്ചു. ഇന്ന് പുലർച്ചേ 2 മണിക്ക് വടകര സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം കമ്മിറ്റി അംഗം, സിപിഐ എം കുന്നുമ്മൽ, വടകര ഏരിയാ സെട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, എഴുത്തുകാരൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12.30 മണി മുതൽ 2 മണി വരെ പണിക്കോട്ടി ഐക്യകേരള കലാ സമിതിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. വടകര പണിക്കോട്ടിയിലെ വീട്ടിൽ പൊതുദർശന ശേഷം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കാരം

പണിക്കോട്ടി എന്ന പേരിൽ നിരവധി നാടൻ പാട്ടുകളും സാഹിത്യരചനയും നിർവ്വഹിച്ചു. ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വടകര നഗരസഭാ കൗൺസിലർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: നാരായണി ( സിപിഐ എം പണിക്കോട്ടി ബ്രാഞ്ചംഗംപ. മക്കൾ: വിജയലക്ഷ്മി, രാധാമണി, പത്മലോചനൻ (ദേശാഭിമാനി ,കണ്ണൂർ), അജിതകുമാരി, അനൂപ് കുമാർ. മരുമകൻ: വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ (സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം)

ഉണ്ണിയാർച്ചയുടെ ഉറുമി അഭയം തേടി', വടക്കൻ വീരകഥകൾ, (ബാലസാഹിത്യം) ബ്രഹ്മരക്ഷസ്(നോവൽ), എന്റെ നാട് (കവിത) വടക്കൻ പാട്ടുകളിലൂടെ (പഠനം ) എന്നീ കൃതികൾ എഴുതി. അമൃത സ്മരണകൾ ആത്മകഥ. എൻ സി ശേഖർ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ദല സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വടകരയുടെ ജീവിക്കുന്ന ചരിത്രകാരൻ

സൗമ്യനായ രാഷ്ട്രീയക്കാരനായിരുന്നു എം കേളപ്പൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും അദ്ദേഹം എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തി. വടക്കൻ പാട്ടുകളെപ്പറ്റി ആഴത്തിൽ പഠിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരോടും സൗമ്യമായി ഇടപെട്ടു. അതു കൊണ്ട് തന്നെ എം കെ പണിക്കോട്ടി എന്ന എം കേളപ്പൻ വടകരക്കാരുടെ പ്രിയപ്പെട്ട കേളപ്പേട്ടനായി. രാഷ്ട്രീയ പ്രവർത്തനത്തെ സർഗാത്മകമാക്കിയ സി പി എം നേതൃനിരയിലെ ഒരാൾ കൂടിയാണ് കേള പേട്ടന്റെ മരണത്തോടെ ഇല്ലാതാവുന്നത്. 1928ൽ മാതയുടെയും അമ്പാടിയുടെയും മകനായി ജനിച്ച കേളപ്പന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം നന്നേ ചെറുപ്പത്തിലേ ഉഴവുപണിക്ക് ഇറങ്ങേണ്ടിവന്നു. അതു കൊണ്ട് തന്നെ വിദ്യാഭ്യാസവും തുടരാനായില്ല. പതിനേഴാം വയസ്സിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി കോൺഗ്രസിൽ ചേർന്നു. അയൽവാസിയും പാർട്ടി നേതാവുമായ വി പി കുട്ടിമാസ്റ്ററാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൊണ്ടുവന്നത്. ഒഞ്ചിയം വെടിവെപ്പ് മുഴുവൻ സമയ പാർട്ടി പ്രവർത്തകാനാകാൻ കാരണമായി.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം എഴുത്തും സാംസ്‌കാരിക പ്രവർത്തനവും കേളപ്പന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വടകരയുടെ ജീവിക്കുന്ന ചരിത്രകാരൻ എന്നായിരുന്നു കേളപ്പൻ അറിയപ്പെട്ടിരുന്നത്. 52 മുതലുള്ള മലബാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രം കേളപ്പന് മനപ്പാടമായിരുന്നു.

ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയർന്നപ്പോൾ ആ എഴുത്തിൽ നിറഞ്ഞത് കർഷക തൊഴിലാളികളുടെ ജീവിതമായിരുന്നു. ഒരുസുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷൻ, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകൾ, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങൾ രചിച്ചു. വടക്കൻ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരിൽ സിനിമയായത്. കൂടാതെ ഉണ്ണിയാർച്ചയുടെ ഉറുമി, വടക്കൻ വീരകഥകൾ, കേരളത്തിലെ കർഷക തൊഴിലാളികൾ ഇന്നലെ ഇന്ന് നാളെ, വടക്കൻ പാട്ടുകളിലൂടെ, വടക്കൻ പെൺപെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകൾ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP