Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു വയസ്സും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം പിന്നാലെ ചാടിയ അമ്മ മുങ്ങി താഴാതെ പടവിൽ പിടിച്ചു കിടന്നു; മരിച്ചു മരവിച്ച് പൊങ്ങി കിടന്ന കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ട് നെഞ്ച് പൊട്ടി നാട്ടുകാർ; മടികൈയെ കരയിച്ച ദാരുണ സംഭവം നടന്നതിങ്ങിനെ

അഞ്ചു വയസ്സും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം പിന്നാലെ ചാടിയ അമ്മ മുങ്ങി താഴാതെ പടവിൽ പിടിച്ചു കിടന്നു; മരിച്ചു മരവിച്ച് പൊങ്ങി കിടന്ന കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ട് നെഞ്ച് പൊട്ടി നാട്ടുകാർ; മടികൈയെ കരയിച്ച ദാരുണ സംഭവം നടന്നതിങ്ങിനെ

മടിക്കൈ: രണ്ടു പെൺമക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ പിന്നാലെ ചാടി. കുട്ടികൾ രണ്ടു പേരും തൽക്ഷണം മരിച്ചു. അമ്മയുടെ വിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷപ്രാവർത്തനം നടത്തിയത്. പിന്നീട് അഗ്നി ശമന സേനയും എത്തി. ഇതോടെ അമ്മയെ രക്ഷപ്പെടുത്തി.

മടികൈ കണിച്ചിറ പൂവത്തടിയിലാണ് സംഭവം. ഏച്ചിക്കാനത്തെ താത്കാലിക പോസ്റ്റുമാൻ പൂവത്തടി സുധാകരന്റെ ഭാര്യ ഗീത(40)യാണ് മക്കൾ ഹരിനന്ദ(അഞ്ച്)യെയും ലക്ഷ്മിനന്ദ(ഒന്നര)യെയും കിണറ്റിലെറിഞ്ഞത്. രാവിലെ ആറോടെയാണ് സംഭവം. കുട്ടികളുടെ മരണം നാടിനെയാകെ ദുഃഖത്തിലാത്താഴ്‌ത്തി. സുധാകരൻ രാവിലെ പുറത്ത് പോയിരുന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ എടുത്ത് ഗീത കിണറ്റിലെറിയുകയായിരുന്നു. കുട്ടികളെ എറിഞ്ഞ ശേഷം താനും മക്കളും ആത്മഹത്യചെയ്യുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

ഇതുകേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ഗീതയും കിണറ്റിലേക്ക് ചാടി. 22 കോൽ താഴ്ചയുള്ള കിണറാണ്. അതിൽ 15 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. നാട്ടുകാർ ഓടിയെത്തി നോക്കിയപ്പോൾ ഗീത വെള്ളത്തിൽ മുങ്ങാതെ പടവിൽപിടിച്ച് നിൽക്കുന്നതാണ് കണ്ടത്. ഉടൻ നാട്ടുകാരിൽ രണ്ടുപേർ കിണറ്റിലിറങ്ങി. എന്നാൽ അവരെ പിടിച്ച് വലിക്കാനാണ് ഗീത ശ്രമിച്ചത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്‌നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ കിണറ്റിലിറങ്ങി.

ലക്ഷ്മിനന്ദയുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. ഈ മൃതദേഹവും ഗീതയെയും കരയിലെത്തച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹരിനന്ദയുടെ മൃതദേഹം പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഗീതയെ ജില്ലാ ആസ്?പത്രിയിൽ പ്രവേശിപ്പിച്ചു. ഗീത ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം കാണിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

കുട്ടികളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു. വൈകീട്ട് മൂന്നോടെ ശവസംസ്‌കാരം നടത്തി. കരിവെള്ളൂർ വാണിയമ്പലം സ്വദേശിയായ ഗീത കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ്. ഹരിനന്ദ അമ്പലത്തുകര ലിറ്റിൽ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എൽ.കെ.ജി.വിദ്യാർത്ഥിനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP