Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാന്തശീലനും മര്യാദക്കാരനുമായ മജിസ്‌ട്രേട്ടിന്റെ ജീവൻ എടുത്തത് സുഹൃത്തുക്കൾക്കോടൊപ്പം നടത്തിയ ആദ്യ സുള്ള്യ സന്ദർശനം; മലയാളികളുടെ സ്ഥിരം മദ്യപാന വേദിയിലെത്തിയ ഉണ്ണികൃഷ്ണന് അപമാന ഭാരം താങ്ങാനായില്ല

ശാന്തശീലനും മര്യാദക്കാരനുമായ മജിസ്‌ട്രേട്ടിന്റെ ജീവൻ എടുത്തത് സുഹൃത്തുക്കൾക്കോടൊപ്പം നടത്തിയ ആദ്യ സുള്ള്യ സന്ദർശനം; മലയാളികളുടെ സ്ഥിരം മദ്യപാന വേദിയിലെത്തിയ ഉണ്ണികൃഷ്ണന് അപമാന ഭാരം താങ്ങാനായില്ല

തിരുവനന്തപുരം : കർണാടകയിലെ സുള്ള്യയിൽ ഓട്ടോഡ്രൈവർമാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നു വിവാദത്തിലായ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷിക്കും. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർകോട് ജില്ലാ പൊലീസ് മേധാവി സംഭവം വിശദമായി അന്വേഷിക്കണം. ആവശ്യമെങ്കിൽ കർണാടക പൊലീസിന്റെ സഹായം തേടണം. മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കുവാനും നിർദ്ദേശിച്ചു. വിശദ അന്വേഷണത്തിനു കർണാടക പൊലീസ് മേധാവിയെ നിയോഗിക്കണമെന്നു കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോടു രേഖാമൂലം ആവശ്യപ്പെട്ടു. നടപടിക്രമം കർണാടക കമ്മിഷൻ സെക്രട്ടറിക്ക് അയച്ചു കൊടുത്തു. ഇതോടെ മജിസ്‌ട്രേട്ടിന്റെ ആത്മഹത്യ വിവാദം പുതിയ തലത്തിലെത്തുകയാണ്.

സുള്ള്യയിൽ പൊലീസുകാരനെയും ഓട്ടോറിക്ഷ ഡ്രൈവറെയും മർദിച്ചെന്ന പരാതിയിൽ കർണാടക പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഹൈക്കോടതി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ശാന്തശീലനും മാന്യനുമായ കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടും തൃശൂർ മുല്ലശേരി അയ്യപ്പംകുടം ക്ഷേത്രത്തിനു സമീപം വാഴപ്പുള്ളി കണ്ടക്കുട്ടിയുടെ മകനുമായ വി.കെ.ഉണ്ണിക്കൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങൾ ആർക്കും വിശ്വസിക്കാനാകുന്നില്ല. മലയാളിയുടെ മദ്യപാന കേന്ദ്രങ്ങളിൽ പ്രധാനമാണ് സുള്ള്യ. കാസർഗോഡിനോട് ചേർന്നുള്ള കർണ്ണാടകത്തിലെ ജില്ലയാണ് ഇത്.

ഇന്നലെ രാവിലെ 9.30ന് ഉറക്കമുണർന്ന ശേഷം ബന്ധുവായ സുധീഷിനെ ഭക്ഷണം വാങ്ങുന്നതിനായി പറഞ്ഞുവിട്ട ശേഷമായിരുന്നു സംഭവം. തിരിച്ചെത്തിയ സുധീഷ്, ഏറെ േനരം വിളിച്ചിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്നു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി കതകിന്റെ പൂട്ടു തകർത്താണ് അകത്തുകടന്നത്. സുള്ള്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു, മജിസ്‌ട്രേട്ട് വി.കെ.ഉണ്ണിക്കൃഷ്ണൻ മുൻകൂർ അനുമതി തേടാതെയാണു സംസ്ഥാനം വിട്ടതെന്ന് അറിയിച്ചു ജില്ലാ ജഡ്ജി കെ.മനോഹർ കിണി ഹൈക്കോടതി രജിസ്റ്റ്രാർക്കു കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് മജിസ്‌ട്രേട്ടിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി അറിയിച്ചു ഹൈക്കോടതി തിങ്കളാഴ്ച വൈകിട്ട് ഉത്തരവിറക്കിയിരുന്നു.

കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 12.30നു വി.കെ.ഉണ്ണിക്കൃഷ്ണൻ സുഹൃത്തുക്കളായ മൂന്ന് അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോറിക്ഷയുടെ വാടകയെച്ചൊല്ലി സുള്ള്യ സ്വദേശിയായ ഡ്രൈവറുമായി വാക്കു തർക്കമുണ്ടായതിനെത്തുടർന്ന് വി.കെ.ഉണ്ണിക്കൃഷ്ണൻ ഡ്രൈവറെ മർദിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ സുള്ള്യ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനും മർദനമേറ്റെന്നു പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു സുള്ള്യ പൊലീസ് വി.കെ.ഉണ്ണിക്കൃഷ്ണനെതിര രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തുടർ നടപടിക്കായി കാസർകോട് ജില്ലാ കോടതി, കേരള ഹൈക്കോടതി എന്നിവയുടെ അനുമതി തേടി സുള്ള്യ പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

എന്നാൽ സംഭവം കർണാടക പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ലോക്കപ്പിലും പൊലീസ് സ്റ്റേഷനിലും വച്ചു മർദിച്ചെന്നും ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയെന്നും കാണിച്ചു വി.കെ.ഉണ്ണിക്കൃഷ്ണൻ സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങി കാസർകോട് എത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം കേരള പൊലീസിൽ പരാതി നൽകിയിരുന്നില്ല. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് കോടതിയിൽ മജിസ്‌ട്രേട്ടായിരുന്ന വി.കെ.ഉണ്ണിക്കൃഷ്ണൻ മൂന്നുമാസം മുൻപാണ് കാസർകോട്ട് ചുമതലയേൽക്കുന്നത്. തന്നെ അപമാനിക്കാനാണ് കേസെടുത്തതെന്നാണ് ഉണ്ണിക്കൃഷ്ണൻ ഏവരോടും പറഞ്ഞിരുന്നു. എന്നാൽ പുറത്താക്കൽ വാർത്തയായ അപമാനം അദ്ദേഹത്തിന് താങ്ങാനായില്ല. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തോടൊപ്പമുള്ള അഭിഭാഷക സുഹൃത്തുക്കൾ കേസിൽ പെട്ടതുമില്ല. ഇതിലും ചിലർ ദുരൂഹത കാണുന്നുണ്ട്.

കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയപ്പോഴാണ് സംഭവമുണ്ടായത്. മജിസ്‌ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മർദ്ദിച്ചവെന്നായിരുന്നു പരാതി. തർക്കം പരിഹരിക്കാനെത്തിയ കർണാടക പൊലീസ് ഇൻസ്‌പെക്ടറെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്‌തെന്നും പരാതിയുണ്ടായിത്. ഇതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരുക്കേറ്റ കർണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസർകോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്‌ട്രേട്ട്. മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ കയറിയ മജിസ്‌ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഓട്ടോ ഡ്രൈവർ അബൂബക്കറെ ഒരാൾ മർദിക്കുന്നത് കണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്‌ട്രേട്ട് മർദിക്കുകയായിരുന്നു. അതേസമയം മജിസ്‌ടേറ്റിന് പൊലീസ് കസ്റ്റഡിയിലും മർദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ഓട്ടോ ഡ്രൈവർ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മജിസ്‌ട്രേറ്റിന്റെ പറഞ്ഞിരുന്നത്. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ അനുമതി വാങ്ങാൻ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ലെന്നും സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസാണ് മദ്യം വായിൽ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐഐആറിലെ വാദങ്ങൾ മറിച്ചാണ്. ഉണ്ണിക്കൃഷ്ണൻ നവംബർ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആർടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയിൽ ഓട്ടോ ഡ്രൈവർമാരെ മർദിച്ചുവെന്നും തടയാൻ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പൊലീസ് എഫ്എആർ രജിസ്റ്റർ ചെയ്തത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്‌ട്രേറ്റ് ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

സുള്ള്യ സർക്കിളിലെ കോൺസ്റ്റബിൾമാരായ അബ്ദുൽ ഖാദർ, സച്ചിൻ എന്നിവരെ മജിസ്‌ട്രേറ്റിന്റെ മർദനത്തിൽ പരിക്കേറ്റ് സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഹൈക്കോടതി രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം റിപ്പോർട്ട് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP