Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാഞ്ഞ് വന്ന ടെയോട്ട കാംറി സെഡാൻ കാർ റോഡിൽ നിന്ന് തെന്നി മാറി തലകീഴായി മറിഞ്ഞ് തീപിടിച്ചു; ഓസ്‌ട്രേലിയിയിലെ ഡനഡുവിൽ കൊച്ചി സ്വദേശികളായ നവദമ്പതികൾക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് ആൽബിൻ.ടി.മാത്യുവും ഭാര്യ നിനുവും; നഴ്‌സായ നിനുവും ആൽബിനും വിവാഹിതരായത് നവംബറിൽ

പാഞ്ഞ് വന്ന ടെയോട്ട കാംറി സെഡാൻ കാർ റോഡിൽ നിന്ന് തെന്നി മാറി തലകീഴായി മറിഞ്ഞ് തീപിടിച്ചു; ഓസ്‌ട്രേലിയിയിലെ ഡനഡുവിൽ കൊച്ചി സ്വദേശികളായ നവദമ്പതികൾക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് ആൽബിൻ.ടി.മാത്യുവും ഭാര്യ നിനുവും; നഴ്‌സായ നിനുവും ആൽബിനും വിവാഹിതരായത് നവംബറിൽ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളികളെ ഞെട്ടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. കാറിന് തീപിടിച്ച് മലയാളി നവദമ്പതികൾ കൊല്ലപ്പെട്ടു. കൂനാബാർബറിനിൽ താമസിച്ചിരുന്ന കൊച്ചി വെങ്ങോല തോമ്പ്ര ആൽബിൻ ടി. മാത്യു (29), ഭാര്യ നിനു (28) എന്നിവരാണ് മരിച്ചത്. സിഡ്‌നിയിൽ നിന്ന് 350 കിലോമീറ്റർ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവിൽ ഓസ്‌ട്രേലിയൻ സമയം വെള്ളി ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം.

റോഡിൽ നിന്ന് തെ്ന്നി മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി വിഭാഗം സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂർണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.കൂനാബാർബനിൽ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായതെന്നും മലയാളികൾ പറഞ്ഞു.

അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. റിട്ട എസ്‌ഐ പി.എ മത്തായിയുടെയും വൽസയുടെയും മകനാണ് ആൽബിൻ . മുളവൂർ പുതുമനക്കുഴി എൽദോസ്-സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. നവംബർ 12 നായിരുന്നു ഇവരുടെ വിവാഹം. 21 നാണ് ഓസ്‌ട്രേലിയയിലേക്ക് പോയത്. നിനു നഴ്‌സാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP