Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് എയർവേയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളിക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടമുണ്ടായത് വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ

കുവൈറ്റ് എയർവേയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളിക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടമുണ്ടായത് വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്‌ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുവൈറ്റ് എയർവേയ്‌സ് വിമാനത്തിന്റെ ചക്രത്തിനടയിൽപെട്ടാണ് യുവാവ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് (34) മരിച്ചത്. ഇയാൾ കുവൈറ്റ് എയർവേയ്‌സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ്.

ടെർമിനൽ നാലിലായിരുന്നു അപകടം. ഇവിടെ പാർക്കിങ് ഏരിയയിലേക്ക് ബോയിങ് 777-300 ഇ.ആർ എന്ന വിമാനം മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാൽ അപകടം നടക്കുന്ന വേളയിൽ വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഇല്ലായിരുന്നുവെന്നും കുവൈറ്റ് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകൾ: നൈനിക ആനന്ദ്. ഇവർ കുവൈത്തിലുണ്ട്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP