Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ജോൺ മാർഷർ സഞ്ചരിച്ച കാർ ഇടിച്ചു മറിഞ്ഞത് ദുബായ് തുരങ്കപാതയിൽ വെച്ച്; ഇടിയുടെ ആഘാതത്തിൽ തീ കത്തിപ്പടർന്നതോടെ ദാരുണ മരണം; വിട പറഞ്ഞത് മാർത്താണ്ഡം സ്വദേശിയായ മലയാളി ഡോക്ടർ; ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുടെ വിയോഗത്തിൽ തേങ്ങി സഹപ്രവർത്തകർ

ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ജോൺ മാർഷർ സഞ്ചരിച്ച കാർ ഇടിച്ചു മറിഞ്ഞത് ദുബായ് തുരങ്കപാതയിൽ വെച്ച്; ഇടിയുടെ ആഘാതത്തിൽ തീ കത്തിപ്പടർന്നതോടെ ദാരുണ മരണം; വിട പറഞ്ഞത് മാർത്താണ്ഡം സ്വദേശിയായ മലയാളി ഡോക്ടർ; ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുടെ വിയോഗത്തിൽ തേങ്ങി സഹപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വേൾഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി ഡോക്ടറാണ്. തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്‌കിന്നർ (60) ആണ് കാർ അപകടത്തിൽ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തീ പടർന്നാണ് മരണം സംഭവിച്ചത്.

അപകട സമയത്ത് ഡോക്ടർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയാണ് ഡോ. ജോൺ മാർഷൽ. ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു.

സാൻജോ വില്ലയിൽ ഹിലാരി സെബാസ്റ്റ്യൻ സ്‌കിന്നറുടെയും ഐറിൻ സ്‌കിന്നറുടെയും മകനാണ്. ജുമേറ വില്ലേജിലെ താമസക്കാരനയിരുന്നു. ഭാര്യ: സിസി മാർഷൽ. ബഹ്‌റൈനിൽ വിദ്യാർത്ഥികളായ റബേക്ക ഐറിൻ മാർഷൽ, റേച്ചൽ അന്ന മാർഷൽ എന്നിവരാണ് മക്കൾ.

സഹോദരങ്ങൾ: ഡോ. ബേസിൽ റോഡ്ജേഴ്‌സ് (യു.കെ.), ഡോ. ഷെറിൻ (തിരുവനന്തപുരം), ഡോ. ഷീബ (യു.എസ്.). ദുബായ് പൊലീസ് ഫൊറൻസിക് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം യു.എ.ഇ.യിൽത്തന്നെ സംസ്‌കരിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. നിരവധി മലയാളികൾ ജോലി ചെയ്യുന്ന ആശുപത്രിയാണ് ദുബായ് അൽ മുസല്ല മെഡിക്കൻ സെന്റർ. സൗമ്യനായ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP