Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവായുള്ള ഫോൺവിളി എത്താതിരുന്നതോടെ ബന്ധുക്കൾ ആശങ്കയിലായി; സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ അപകടത്തിൽ പെട്ടെന്ന വിവരം ലഭിച്ചു; അമേരിക്കയിലെ വീട്ടിൽ വെന്തുമരിച്ച ഡോ. വിനോദ് ബയോ മെഡിക്കൽ രംഗത്ത് ശ്രദ്ധേയ ഗവേഷകൻ; മലയാളി കുടുംബത്തിന്റെ ദുരന്തത്തിൽ ഞെട്ടലോടെ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം

പതിവായുള്ള ഫോൺവിളി എത്താതിരുന്നതോടെ ബന്ധുക്കൾ ആശങ്കയിലായി; സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ അപകടത്തിൽ പെട്ടെന്ന വിവരം ലഭിച്ചു; അമേരിക്കയിലെ വീട്ടിൽ വെന്തുമരിച്ച ഡോ. വിനോദ് ബയോ മെഡിക്കൽ രംഗത്ത് ശ്രദ്ധേയ ഗവേഷകൻ; മലയാളി കുടുംബത്തിന്റെ ദുരന്തത്തിൽ ഞെട്ടലോടെ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം

പ്രത്യേക ലേഖകൻ

ചേർത്തല/ന്യൂജേഴ്‌സി: അമേരിക്കയിലെ തീപിടുത്തത്തിൽ മരിച്ച മലയാൡകുടുംബത്തിന്റെ ദുരന്തവാർത്തയുടെ ആഘാതത്തിലാണ് അമേരിക്കയിലെ മലയാളി സമൂഹം. ന്യൂജേഴ്‌സി സർവകലാശാലയിലെ റിസർച്ച് സയന്റിസ്റ്റായ ചേർത്തല പട്ടണക്കാട് പുതിയകാവ് സ്വദേശി ഡോ.വിനോദ് ബാബു ദാമോദരൻ (41), ഭാര്യ ശ്രീജ, മകൾ ആർദ്ര (14) എന്നിവരാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. ബയോ മെഡിക്കൽ, പോളിമർ രംഗത്തെ ശ്രദ്ധേയ ഗവേഷകനായ ഡോ. വിനോദ് കുമാറിന്റെ അന്ത്യം ഈ മേഖലയ്ക്കും നഷ്ടമാണെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അഭിപ്രായപ്പെടുന്നത്.

ചേർത്തലയിലെ പട്ടണക്കാട് പുതിയകാവ് സ്വദേശിയാണ് മരിച്ച വിനോദ് ദാമോദരൻ. ചേർത്തലയിലാണ് ഇവരുടെ മാതാപിതാക്കളുള്ളത്. ഏക മകനായ വിനോദ് വീട്ടിലേക്ക് എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നു. പതിവുള്ള ഈ ഫോൺവിളി വരാതിരുന്നതോടെയാണ് ബന്ധുക്കൾ ആശങ്കയിലായത്. തിരിച്ച് വിളിച്ചെങ്കിലും ഫോൺ ലഭിച്ചില്ല. ഇതോടെ ആശങ്കയുള്ളതിനാൽ അമേരിക്കയിൽ തന്നയുള്ള ഇവരുടെ മറ്റു ബന്ധുക്കളുമായും ബന്ധപ്പെട്ടു. തുടർന്നാണ് ഇവർ സർവകലാശാലയിലുള്ള വിനോദിന്റെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോഴാണ് അപകടത്തിൽ പെട്ടെന്ന വിവരം അറിവായത്. ന്യൂജേഴ്‌സിയിലെ ഹിത്സൊബൊറേയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് പേർ ഇവർ മാത്രമായിരുന്നു. ഇതിൽ ദുരുഹതയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് വിനോദിന്റെ ഭാര്യ ശ്രീജ. ഇവർക്ക് ഒരു സഹോദരിയുണ്ട്. ഇവരും കേരളത്തിലാണ്. കൊളറാഡോയിൽ നിന്ന് രണ്ട് വർഷം മുമ്പാണ് ഇവർ ന്യൂജഴ്‌സിയിലെത്തിയത്. ഇവർ താമസിച്ചിരുന്ന ന്യൂജേഴ്‌സിയിലെ അപാർട്ട്‌മെന്റിൽ കഴിഞ്ഞ 24നാണ് തീപ്പിടുത്തം ഉണ്ടായത്. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബയോമെഡിക്കൽ, ബയോമെഡിക്കൽ പോളിമേഴ്‌സ്, മെഡിക്കൽ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് വിനോദ് ബാബു ദാമോദരൻ. നല്ലൊരു ഭാവി അദ്ദേഹത്തിന് ഉണ്ടെന്നാണ് അറിയുന്നത്. ഡോ. വിനോദിന്റെ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിടുക്കനായ ഗവേഷകൻ കൂടിയായ വിനോദിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിട്ടുണ്ട

മരിച്ചവരെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ എംബസ്സി, നോർക്ക, മലയാളി അസോസിയേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വീട്ടുകാർ. ഡി.എൻ.എ. പരിശോധന അടക്കമുള്ള നടപടി പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്നാണ് വിവരം. ഫാം റോഡിലുള്ള ഹിത്സ്‌ബോറോ ഗാർഡൻ അപ്പാർട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ നാല് അപ്പാർട്ട്‌മെന്റുകളാണ് അഗ്‌നിക്കിരയായത്. രണ്ടാം നിലയിലാണു വിനോദ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഒരു അപ്പാർട്ട്‌മെന്റിലെ ബെഡ് റൂമിൽ നിന്നാണു തീ പടർന്നതെന്നാണ് കരുതുന്നത്. അതിവേഗം തീ മറ്റു അപ്പാർട്ട്‌മെന്റുകളിലേക്ക് പടരുകയായിരുന്നു.

ഫയർ യൂണിറ്റുകളെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രക്ഷിക്കാൻസാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. അടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നും രക്ഷിക്കണേ എന്ന നിലവിളി കേട്ടതായി സംഭവത്തിന് ദൃകസാക്ഷികളായ സമീപവാസികൾ പറഞ്ഞതായി ന്യൂജേഴ്‌സി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായപ്പോൾ വീടിന്റെ ബാൽക്കെണിയിലാണ് വിനോദും ഭാര്യയും മകളും താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP