Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാർജയിലെ മലയാളിയുടെ മകൻ അമേരിക്കയിലെത്തിയത് ഉപരിപഠനത്തിന്; പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്തത് ഗ്യാസ് സ്‌റ്റേഷനിൽ; തോക്കുമായി എത്തിയ അക്രമി പണം കവർന്ന ശേഷം വെടി വെച്ചു; തൃശ്ശൂർ സ്വദേശി നീൽ കൊല്ലപ്പെട്ടു

ഷാർജയിലെ മലയാളിയുടെ മകൻ അമേരിക്കയിലെത്തിയത് ഉപരിപഠനത്തിന്; പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്തത് ഗ്യാസ് സ്‌റ്റേഷനിൽ; തോക്കുമായി എത്തിയ അക്രമി പണം കവർന്ന ശേഷം വെടി വെച്ചു; തൃശ്ശൂർ സ്വദേശി നീൽ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: മലയാളി യുവാവ് അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഷാർജയിലെ പ്രവാസി വ്യവസായിയുടെ മകനാണ് കൊല്ലപ്പെട്ട നീൽ പുരുഷ് കുമാർ (29). ഷാർജയിൽ 52 വർഷമായി ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് കൊല്ലപ്പെട്ട നീൽ. ട്രോയ് യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്ന നീൽ ഒരു ഗ്യാസ് സ്റ്റേഷനിൽ മാനേജരായി പാർട് ടൈം ജോലി ചെയ്തു വരികയായിരുന്നു.

ബുധനാഴ്ച രാവിലെ 6 മണിക്ക് ആണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റേഷൻ തുറന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കടയിലെത്തിയ അക്രമി നീലിന് നേർക്ക് തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നു പണം കവർന്നശേഷം വെടിയുതിർക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊർജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP