Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്‌ച്ചത്തെ അവധിക്ക് ശേഷം വസന്ത് കുമാർ കാശ്മീരിലേക്ക് മടങ്ങിയത് ഈമാസം ഒന്നിന്; വീരമൃത്യു വരിച്ചത് സ്ഥാനക്കയറ്റം ലഭിച്ചത് അനുസരിച്ച് ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേ; 'ചേട്ടൻ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്; അതിൽ അഭിമാനിക്കുന്നു'വെന്ന് ധീരജവാന്റെ സഹോദരൻ; രണ്ട് വർഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെ ഭീകരരോട് പൊരുതി വീരമൃത്യു

ഒരാഴ്‌ച്ചത്തെ അവധിക്ക് ശേഷം വസന്ത് കുമാർ കാശ്മീരിലേക്ക് മടങ്ങിയത് ഈമാസം ഒന്നിന്; വീരമൃത്യു വരിച്ചത് സ്ഥാനക്കയറ്റം ലഭിച്ചത് അനുസരിച്ച് ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേ; 'ചേട്ടൻ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്; അതിൽ അഭിമാനിക്കുന്നു'വെന്ന് ധീരജവാന്റെ സഹോദരൻ; രണ്ട് വർഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെ ഭീകരരോട് പൊരുതി വീരമൃത്യു

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പെറ്റ: 'എന്റെ സഹോദരൻ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്, അതിൽ അഭിമാനിക്കുന്നു'. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വി.വി. വസന്തകുമാറിന്റെ സഹോദരൻ. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരൻ സജീവൻ. വയനാട് ലക്കിടി സ്വദേശിയാണ് വി വി വസന്ത് കുമാർ. ഒരാഴ്‌ച്ചത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാർ കാഷ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് എട്ടു മാസം മുമ്പ് മരിച്ചിരുന്നു.

2001-ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. 18 വർഷത്തെ സേവനത്തിന് ശേഷമാണ് ഇപ്പോൾ അദ്ദേഹം സൈനിക ജീവിതത്തിന് പൂർണവിരാമം ഇടുന്നത്. കാശ്മീരിലേക്കുള്ള യാത്രയിലാണ് ഭീകരാക്രമണം ഉണ്ടായതും വസന്തുകുമാറിന്റെ ജീവൻ പൊലിഞ്ഞതും. പരേതനായ വാസുദേവൻ ആണ് വസന്തകുമാറിന്റെ പിതാവ്. അമ്മ: ശാന്ത. ഭാര്യ: ഷീന. മക്കൾ: അനാമിക (8) അമ്യത് ദീപ് (5). മരണ വാർത്തയറിഞ്ഞ് വൈത്തിരിയിലെ വീട്ടിലേക്ക് നാട്ടുകാരും രാഷ്ട്രീയക്കാരും അടക്കമുള്ളവർ വന്നുകൊണ്ടിരിക്കയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. ഇവിടെ സർക്കാറിന് വേണ്ടി മലപ്പുറം ജില്ലാ കലക്ടർ ഭൗതികദേഹം ഏറ്റെടുക്കും. നാളെയായിരിക്കും സംസ്‌ക്കാരമെന്നാണ് അറിയുന്നത്. മന്ത്രി ടി കെ രാമകൃഷ്ണൻ അടക്കമുള്ളവർ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. രണ്ട് വർഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിക്കുന്നത്. ഇന്നലെ സൈന്യത്തിൽ നിന്നുള്ള ഫോൺ സന്ദേശം വീട്ടുകാരെ തേടിയെത്തിയിരുന്നു. അഞ്ച് മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാർക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെന്നുമെന്നാണ് വിവരം.

ഭാര്യ ഷീന പൂക്കോട് വെറ്രറിനറി കോളേജ് താത്ക്കാലിക ജീവനക്കാരിയാണ്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുൽവാമയിലുണ്ടാവുന്നത്. വസന്തകുമാർ ഉൾപ്പെടെ 39 സിആർപിഎഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു.

കശ്മീർ താഴ്‌വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാന്മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആർപിഎഫിന്റെ 54-ാം ബറ്റാലിയൻ ബസാണ് ആക്രമിക്കപ്പെട്ടത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP