Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രതീഷ് വെള്ളിക്കീലിന്റെ അപകട മരണത്തിൽ നടുങ്ങി മലയാളം ചാനൽ ലോകം; ഇന്ത്യാവിഷനിലൂടെ ജോലി തുടങ്ങി റിപ്പോർട്ടർ ടി.വിയിൽ പ്രവർത്തിച്ച് മാതൃഭൂമി ന്യൂസിന്റെ ഭാഗമായ പ്രതീഷ് വിശാലമായ സൗഹൃദ ബന്ധത്തിന് ഉടമ; കണ്ണൂരിനെ കർമ്മഭൂമിയാക്കിയ പ്രതീഷിന്റെ അന്ത്യം തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി 12ന് വീട്ടിലേക്ക് മടങ്ങവേ

മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രതീഷ് വെള്ളിക്കീലിന്റെ അപകട മരണത്തിൽ നടുങ്ങി മലയാളം ചാനൽ ലോകം; ഇന്ത്യാവിഷനിലൂടെ ജോലി തുടങ്ങി റിപ്പോർട്ടർ ടി.വിയിൽ പ്രവർത്തിച്ച് മാതൃഭൂമി ന്യൂസിന്റെ ഭാഗമായ പ്രതീഷ് വിശാലമായ സൗഹൃദ ബന്ധത്തിന് ഉടമ; കണ്ണൂരിനെ കർമ്മഭൂമിയാക്കിയ പ്രതീഷിന്റെ അന്ത്യം തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി 12ന് വീട്ടിലേക്ക് മടങ്ങവേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാർത്തകൾക്ക് പിന്നാലെ ക്യാമറക്കണ്ണുമായി ഓടിയെത്തിയ പ്രതീഷ് ഇനിയില്ലെന്ന് വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് ഇനിയും സാധിച്ചിട്ടില്ല. ഇന്ന് രാവിലെ കേട്ട ദുരന്തവാർത്ത സത്യമാകരുതേ എന്നായിരുന്നു പലരും ആഗ്രഹിച്ചത്. എന്നാൽ, തൊഴിലിന് ശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേയാണ് മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രതീഷ് വെള്ളിക്കീൽ ബൈക്ക അപകടത്തിൽ മരിച്ചത്. വളപട്ടണത്തിന് സമീപം വെച്ച് ബെക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കണ്ണൂരിൽ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങിന് ശേഷം രാത്രി 12 മണിയോടെ വീട്ടിലേക്ക് തിരിച്ചതായിരുന്നു പ്രതീഷ്. അപകടത്തിൽപെട്ട പ്രതീഷിനെ വഴിയരികൽ കണ്ട നാട്ടുകാർ ഉടൻ തന്നെ കണ്ണൂർ എ.കെ. ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ്. ഭാര്യ ഹേഷ്മ (പി.സി.ആർ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങൾ അഭിലാഷ്, നിധീഷ്

ഒന്നരപ്പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ ദൈനംദിന സംഭവങ്ങളെ അടുത്തറിഞ്ഞ മാധ്യമപ്രവർത്തകനാണ് പ്രതീഷ്. പ്രാദേശിക ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ പ്രതീഷ് 2007ൽ ഇന്ത്യാവിഷനിൽ ജോലിയിൽ പ്രവേശിച്ചു. കുറച്ചു കാലം റിപ്പോർട്ടർ ടി.വി യിൽ. 2012 മുതൽ മാതൃഭൂമി ന്യൂസിന്റെ ഭാഗം. തൊഴിൽ കാലയളവിൽ ഏറ്റവും അധികം കാലവും ജോലി ചെയ്തത് കണ്ണൂരിലായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷവേദികളിലും നിർഭയനായി പ്രതീഷ് തന്റെ ജോലി ചെയ്തു. ഏറ്റവും ഒടുവിൽ തലശേരിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും ആക്രമിക്കപ്പെട്ട വീടുകളിലേക്കും ആശുപത്രികളിലാക്കപ്പെട്ട ജീവിതങ്ങളിലേക്കും ഒരു നിമിഷം പോലും വൈകാതെ പ്രതീഷ് ക്യാമറയുമായി ഓടിയെത്തിയിരുന്നു.  വിശാലമായ സുഹൃത്ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു പ്രതീഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു. ഇന്ന് വൈകീട്ടാണ് സംസ്‌ക്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP