Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലേദിവസം വീട്ടിലെത്തി മടങ്ങിയ മകളുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; ചതിച്ചത് പ്രവർത്തനം നിലച്ച ഇലക്ടോണിക് പൂട്ട്; അമ്മയുടെ മരണം അറിയാതെ രണ്ടു വയസുകാരൻ; 14ാം നിലയിൽ നിന്നും വീണു മരിച്ച നൊമ്പരപൂവിനെ ഓർത്ത് ബന്ധുക്കളും സുഹുത്തുക്കളും

തലേദിവസം വീട്ടിലെത്തി മടങ്ങിയ മകളുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; ചതിച്ചത് പ്രവർത്തനം നിലച്ച ഇലക്ടോണിക് പൂട്ട്; അമ്മയുടെ മരണം അറിയാതെ രണ്ടു വയസുകാരൻ; 14ാം നിലയിൽ നിന്നും വീണു മരിച്ച നൊമ്പരപൂവിനെ ഓർത്ത് ബന്ധുക്കളും സുഹുത്തുക്കളും

കൊച്ചി: ദുരന്ത ദിവസത്തിന് തലേന്ന് കുടുംബവീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട് യാത്രപറഞ്ഞാണ് മേഘ കാക്കനാട്ടെ ഫ്‌ലാറ്റിലേക്ക് മടങ്ങിയത്. അടുത്ത ദിവസം വീട്ടിലെത്തിയത് മകളുടെ ചേതനയറ്റ ശരീരവും. കാക്കനാട് ഫ്‌ലാറ്റിൽ നിന്നും വീണു മരിച്ച രണ്ടു വയസുള്ള കുഞ്ഞിന്റെ മാതാവിനെ ഓർത്ത് തേങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും മുഴുവനും. അന്ത്യകർമങ്ങൾക്കായി ചേതനയറ്റശരീരം ഇന്നലെ കൊണ്ടുവന്നപ്പോൾ ബന്ധുക്കൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.

കീരിക്കാട് തെക്ക് കന്നോലത്തിൽ തറയിൽ മോഹൻ ലത ദമ്പതികൾക്ക് മകളുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ മേഘ ഞായറാഴ്ച വൈകിട്ടാണ് മടങ്ങിയത്. അമ്മ സ്‌നേഹസമ്മാനമായി നൽകിയ കുറെ പാത്രങ്ങളുമായി സന്തോഷത്തോടെയാണ് പോയത്. പിറ്റേന്ന് ഉച്ചയ്ക്ക് പതിവുപോലെ വിശേഷങ്ങൾ തിരക്കാനായി ലത മകളെ വിളിച്ചപ്പോൾ ഫോൺ എടുത്തത് പൊലീസായിരുന്നു. ഉടൻ എത്താനായിരുന്നു നിർദ്ദേശം.

മോഹനനും ലതയും കഴിഞ്ഞ ആഴ്ചയും ഫ്‌ളാറ്റിൽ മകളോടൊപ്പം താമസിച്ചിരുന്നു. ഡിഗ്രി പഠനം പൂർത്തിയാക്കിയ മേഘയും മാവേലിക്കര ഓലകെട്ടിയമ്പലം പുഷ്പമംഗലത്ത് സുജിത്തും മൂന്നുവർഷം മുമ്പാണ് വിവാഹിതരായത്. ആറുമാസം മുമ്പാണ് ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയത്. മാവേലിക്കരയിലുള്ള സുജിത്തിന്റെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം വൈകുന്നേരത്തോടെ കായംകുളത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. രണ്ടു വയസുകാരൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് കണ്ട് നിൽക്കാനാവാതെ കൂടിനിന്നവർ തേങ്ങി.

ഇലക്ട്രോണിക് പൂട്ടുവീണ് ഫ്‌ലാറ്റിന്റെ വാതിൽ അടഞ്ഞതോടെ മുറിയിൽപ്പെട്ട മകൻ ശിവതിന്റെ കരച്ചിൽ സൃഷ്ടിച്ച പരിഭ്രാന്തിയിലാണ് മേഘ ബാൽക്കണിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത്. അപ്പോഴാണ് കാൽ വഴുതി വീണ് ദാരുണാന്ത്യമുണ്ടായത്. ഇലക്ട്രോണിക് പൂട്ട് തകരാറിലായതും ദുരന്തത്തിന് വഴിവച്ചതായാണ് സൂചന. കളക്ടറേറ്റിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 14 ാം നിലയിൽ നിന്നാണ് കായംകുളം ഓലകെട്ടിയമ്പലം പുഷ്പമംഗലത്ത് എസ്. സുജിത്തിന്റെ ഭാര്യ മേഘ വീണു മരിച്ചത്.

സർജിക്കൽ ഉപകരണങ്ങളുടെ ബിസിനസ് നടത്തുന്ന സുജിത്ത് അപകടം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു. ഇലക്ട്രോണിക് സംവിധാനമുള്ള പൂട്ടുകളാണ് ഇവിടെ 60 ഫ്‌ളാറ്റുകളിലും ഉപയോഗിക്കുന്നത്. പൂട്ടുകൾ രണ്ടു രീതിയിൽ പ്രവർത്തിക്കും. താക്കോൽ ഉപയോഗിച്ച് തുറക്കുകയാണ് ഒരു മാർഗം. വിരലടയാളം ഉപയോഗിച്ച് തുറക്കുകയാണ് മറ്റൊരു മാർഗം. താമസക്കാരുടെ വിരലടയാളം സ്‌കാൻചെയ്ത് പൂട്ടിൽ ശേഖരിക്കും. ഇവർ വിരൽ അമർത്തിയാലേ പൂട്ട് തുറക്കൂ.

വിരലടയാള സംവിധാനം തകരാറിലായാൽ തുറക്കാൻ പ്രത്യേക കാർഡുണ്ട്. ഇത് ഫ്‌ളാറ്റിന്റെ കെയർടേക്കറുടെ പക്കലുണ്ടാകും. ഏതെങ്കിലും പൂട്ട് തുറക്കാതിരുന്നാൽ മാസ്റ്റർ കാർഡ് ഉപയോഗിച്ച് തുറക്കാൻ കഴിയും. ഇപ്രകാരം പൂട്ട് തുറക്കാൻ കാവൽക്കാരൻ പാലക്കാട് സ്വദേശി ചന്ദ്രൻ ശ്രമിച്ചെങ്കിലും ബാറ്ററി തകരാർ മൂലം സംവിധാനം പ്രവർത്തിച്ചില്ല. ആറു മാസം മുൻപാണ് സുജിത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. സുജിത്തും മേഘയും ഇലക്ട്രോണിക് പൂട്ടിൽ വിരലടയാളം രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കളും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പറഞ്ഞു. മാലിന്യം പുറത്തുവയ്ക്കാൻ മേഘ ഇറങ്ങിയപ്പോൾ കാറ്റടിച്ച് വാതിൽ അടയുകയായിരുന്നു.

ഇടയ്ക്കിടെ തകരാറിലാകുന്നതിനാൽ വിരലടയാളപ്പൂട്ട് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നില്ലെന്ന് ഫ്‌ലാറ്റുടമകളുടെ അസോസിയേഷൻ സെക്രട്ടറി രാജേഷ് പറഞ്ഞു. ഫ്‌ളാറ്റുകൾ അടഞ്ഞുപോയാൽ പെയിന്റിങ് തൊഴിലാളികളെ ഉപയോഗിച്ച് ബാൽക്കണി വഴി കയറി തുറപ്പിക്കുകയാണ് പതിവ്. മുൻപ് ഇങ്ങനെ കയറുന്നത് കണ്ടിട്ടുള്ളതിനാലാകാം മേഘയും ശ്രമിച്ചത്. പരിഭ്രാന്തിയിലായ മേഘയെ ആർക്കെങ്കിലും സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ദുരന്തം ഒഴിവായേനെ. ഫയർ ഫോഴ്‌സ് സ്റ്റേഷൻ രണ്ടു കിലോമീറ്റർ മാത്രം ദൂരെയാണ്. വിവരം അറിയിച്ചിരുന്നെങ്കിൽ മിനിട്ടുകൾക്കകം എത്തി വാതിൽ തുറക്കാൻ കഴിയുമായിരുന്നു. ഫ്‌ളാറ്റിൽ നിന്ന് ബാൽക്കണിയിലേക്കു മാത്രമാണ് വേറെ വാതിലുള്ളത്. ബാൽക്കണി നാലടി ഉയരത്തിൽ അടച്ചിട്ടുള്ളതിനാൽ കുട്ടി സുരക്ഷിതനായിരുന്നു.

വിരലടയാളപ്പൂട്ട് ഉപയോഗിച്ച് വാതിൽ തുറക്കാൻ കഴിയാതെവന്നപ്പോൾ ബാൽക്കണിവഴി കയറി തുറക്കാനായി സമീപത്തെ പെയിന്റിങ് തൊഴിലാളികളെ വിളിക്കാനായി ഞാൻ പോയപ്പോഴാണ് മേഘ ബാൽക്കണി വഴി കയറാൻ ശ്രമിച്ചത്. മുറിയിൽപ്പെട്ട മകൻ ഉച്ചത്തിൽ കരയാൻ തുടങ്ങിയതോടെ മേഘ പരിഭ്രാന്തിയിലായി. എത്രയും വേഗം മകന്റെ അടുത്തെത്താൻ നടത്തിയ ശ്രമമാണ് അപകടം വരുത്തിയതെന്നാണ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP