Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മരിച്ചതിനുശഷം കുടുംബത്തെ കരക്കടുപ്പിക്കാൻ രാപ്പകൽ കഷട്പ്പെട്ടു; കുടുംബശ്രീ സിഡിഎസ് അംഗമായി ഏവരുടെയും മനം കവർന്നു; ഒമ്പതാംക്ലാസിലും ആറാംക്ലാസിലും പഠിക്കുന്ന രണ്ടുകുട്ടികളെ തനിച്ചാക്കി അവർ മടങ്ങി; മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ സുജയെ ഓർത്ത് തേങ്ങി നാട്ടുകാർ

ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മരിച്ചതിനുശഷം കുടുംബത്തെ കരക്കടുപ്പിക്കാൻ രാപ്പകൽ കഷട്പ്പെട്ടു; കുടുംബശ്രീ സിഡിഎസ് അംഗമായി ഏവരുടെയും മനം കവർന്നു; ഒമ്പതാംക്ലാസിലും ആറാംക്ലാസിലും പഠിക്കുന്ന രണ്ടുകുട്ടികളെ തനിച്ചാക്കി അവർ മടങ്ങി; മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ സുജയെ ഓർത്ത് തേങ്ങി നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: സുജയെ ഓർത്ത് തേങ്ങി മാറിക ഗ്രാമം. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ (എം വി ഐ പി )കനാലിൽ പണ്ടപ്പിള്ളി അംഗൻവാടിക്ക് സമീപമുള്ള കുളിക്കടവിൽ ദുരന്തമുഖത്തുനിന്ന് മകളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് മാറിക അരിശേരിക്കര പരേതനായ മാധവന്റെ ഭാര്യയായ സുജ (40) ഇന്നലെ മരണപ്പെട്ടത്. വീട്ടിൽ വെള്ളം കുറവായതിനാൽ ഇന്നലെ വൈകിട്ടാണ് അലക്കുന്നതിനും കുളിക്കുന്നതിനമായി ഇമകൾക്കൊപ്പം സ്‌കൂട്ടറിൽ ഇവിടെ എത്തുകയായിരുന്നു.വസ്ത്രങ്ങൾ കഴുകിക്കൊണ്ടിരിയ്‌ക്കെ ഒപ്പമുണ്ടായിരുന്ന മകൾ ശ്രീതുമോൾ (14) കനാലിന്റെ ആഴമുള്ള ഭാഗത്തേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതായി സുജയുടെ ശ്രദ്ധയിൽപ്പെട്ടു.ഉടൻ മകളെ എത്തിപ്പിടിക്കുന്നതിനായി സുജ ശ്രമിക്കുകയും കാൽവഴുതി കനാലിൽ പതിക്കയായിരുന്നു. തുണി അലക്കുന്നതിനിടെ കാൽവഴുതി വീണ മാതാവ് കനാലിൽ ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ്് മകൾ ശ്രീതുമോൾ മൂവാറ്റുപുഴ പേലീസിനെ അറിയിച്ചിട്ടുള്ളത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ കണ്ണീരണിയിച്ച ദുരന്തം. ഏഴൂ വർഷം മുമ്പ് ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മാധവൻ മരണപ്പെട്ടതിന് ശേഷം കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കാൻ സുജ വല്ലാതെ കഷ്ടപ്പെട്ടിരുന്നു.കുടുംബശ്രിയായിരുന്നു ഈ വഴിക്ക് ഇവർക്ക് കൈതാങ്ങായത്.നിലവിൽ സി ഡി എസ് അംഗമായി പ്രവർത്തിച്ചുവന്നിരുന്ന സുജ നാട്ടുകാരുടെ പഞ്ചായത്ത് തല പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

കൂത്താട്ടുകുളം ഇൻഫന്റ് ജീസസ്് ഹൈസ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശ്രീതുമോൾ. ഇതെ സ്‌കൂളിലെ 6-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സഹോദരൻ ശ്രീരാഗ്. പിതാവിനുപുറമെ മാതവിനെക്കൂടി നഷ്ടമായ ഇവരുടെ ദുഃഖം കാണികളുടെ മിഴികളെയും ഈറനണിക്കുന്നു. ഇവരെ ആശ്വസിപ്പിക്കാൻ വാ്ക്കുകൾകിട്ടാതെ വിഷമിക്കുകയാണ് ഉറ്റവരും അടുപ്പക്കാരും.ഈ ഭാഗത്ത് കനാലിലെ നീരൊഴുക്കിന് രണ്ടാൾ താഴ്ചയുണ്ടെന്നും കാലൊന്ന് തെറ്റിയാൽ ഒഴുക്കിൽപ്പെടുന്ന അത്യന്തം അപകടകരമായ സ്ഥിതി വിശേഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും പ്രദേശത്തെത്തി തെളിവെടുപ്പ് നടത്തിയ മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി പറഞ്ഞു.മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌ക്കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP