1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
14
Saturday

ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ചു; പട്ടാള അട്ടിമറിയിൽ വീണു: മുഹമ്മദ് മുർസിയുടെ മുല്ലപ്പൂ വിപ്ലവാനന്തര ജീവിതം അട്ടിമറികളാൽ കലുഷിതം; ബ്രദർഹുഡ് നേതാവിന് കെയ്‌റോയിൽ അന്ത്യ വിശ്രമം; രോഷം ആളികത്തുന്നു; മരണത്തിൽ സംശയം പ്രകടിപ്പിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ

June 19, 2019 | 09:22 AM IST | Permalinkജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ചു; പട്ടാള അട്ടിമറിയിൽ വീണു: മുഹമ്മദ് മുർസിയുടെ മുല്ലപ്പൂ വിപ്ലവാനന്തര ജീവിതം അട്ടിമറികളാൽ കലുഷിതം; ബ്രദർഹുഡ് നേതാവിന് കെയ്‌റോയിൽ അന്ത്യ വിശ്രമം; രോഷം ആളികത്തുന്നു; മരണത്തിൽ സംശയം പ്രകടിപ്പിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

അന്തരിച്ച ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് തലസ്ഥാനനഗരിയായ കയ്റോയിൽ അന്ത്യവിശ്രമം. കിഴക്കൻ കയ്‌റോയിലെ മെദിനാത് നാസരിൽ കുടുംബാഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. തിങ്കളാഴ്ച വിചാരണയ്ക്കിടെ കോടതിമുറിയിൽ കുഴഞ്ഞുവീണ മുർസി ആശുപത്രിയിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ടുചെയ്തു. വിചാരണവേളയിൽ മുർസി വളരെ അവശനായിരുന്നു. എന്നാൽ, ശരീരത്തിൽ പ്രകടമായ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്.മുർസിയുടെ അടുത്ത അനുയായിയായ തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാൻ, ഫലസ്തീനിലെ ഹമാസ് സംഘടന നേതാക്കൾ, ഇറാൻ വിദേശകാര്യവക്താവ് അബ്ബാസ് മൗസവി എന്നിവർ മരണത്തിൽ അനുശോചനമറിയിച്ചു.

ഈജിപ്തിന്റെ ജനാധിപത്യ മുഖമാകുമെന്ന് തോന്നിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് മുർസി. 60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25-നാണ് മുർസി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേൽക്കുന്നത്. 2011-ലെ മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരൻ. എന്നാൽ ജനാധിപത്യത്തിന്റെ കാവലാളായി അധികകാലം തുടരാൻ മുർസിക്ക് കഴിഞ്ഞില്ല. 2013 ജൂലൈയിൽ ഈജിപ്തിൽ ജനകീയ പ്രക്ഷോഭം അരങ്ങേറി. കെയ്‌റോയിലെ തെരുവുകൾ മുർസി വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ദിവസങ്ങൾ കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു മുർസിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളിൽ ഒന്ന്. ഹമാസുമായി ചേർന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുർസിയെ കോടതിയിൽ ഹാജരാക്കിയത്. 2012ൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പീഡിപ്പിച്ചുവെന്ന കേസിൽ അദ്ദേഹത്തെ 20 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഖത്തറിന് ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയെന്ന കേസിൽ 2016-ൽ 25 വർഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസിൽ മൂന്നു വർഷത്തേക്കും ശിക്ഷിച്ചിരുന്നു. ദക്ഷിണ കെയ്‌റോ കുപ്രസിദ്ധമായ തോറ ജയിലിലാണ് അദ്ദേഹത്തെ ഏകാന്തതടവിലാക്കിയത്.

മുർസിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളും ബ്രദർഹുഡും രംഗത്തെത്തി. മുർസിയെ അൽസിസി ഭരണകൂടം ഗൂഢാലോചന നടത്തി പതിയെപ്പതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ബ്രദർഹുഡിന്റെ രാഷ്ട്രീയവിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി ആരോപിച്ചു.

ജയിലിൽ അടിസ്ഥാന അവകാശങ്ങൾ പോലും അദ്ദേഹത്തിനു നൽകിയിരുന്നില്ലെന്നു മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൺ റൈറ്റ്‌സ് വാച്ചും പറഞ്ഞു. വളരെ മോശമായ ഭക്ഷണമാണു നൽകിയത്. ഏകാന്തതടവിലാണ് പാർപ്പിച്ചത്. ചികിത്സ ലഭ്യമാക്കിയിരുന്നില്ല. ജയിലിൽ അദ്ദേഹം കഴിഞ്ഞ സാഹചര്യത്തെക്കുറിച്ച് സുതാര്യ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 2018 സെപ്റ്റംബറിലാണ് മുർസി കുടുംബാംഗങ്ങളെ ഏറ്റവുമൊടുവിൽ കാണുന്നത്.

ഹുസ്‌നി മുബാറക്കിനെ വീഴ്‌ത്തി തുടക്കം

ഹുസ്‌നി മുബാറക്കിന്റെ 30 വർഷത്തെ ഏകാധിപത്യ ഭരണത്തിനായിരുന്നു മുർസി അവസാനം കുറിച്ചത്. മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ മുർസിയായിരുന്നില്ല അന്ന് പ്രസിഡണ്ടാവേണ്ടിയിരുന്നത്, ഖൈറത്ത് അൽ-ഷാതിയെന്ന ബ്രദർഹുഡിന്റെ സമുന്നതനായ നേതാവായിരുന്നു. ഷാതിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് മുർസിക്ക് നറുക്ക് വീണത്. മുൻ പ്രധാനമന്ത്രി അഹമ്മദ് ഷാഫിക്കിനെ 51.7% വോട്ടിന് പരാജയപ്പെടുത്തി അദ്ദേഹം മുസ്ലിം ബ്രദർഹുഡിനെ അധികാരത്തിലെത്തിച്ചു.

അധികാരത്തിലേറിയ ഉടനെ അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ച ഇസ്ലാമിക നയങ്ങളാണ് പ്രതിഷേധക്കാരെ വലിയ തോതിൽ തെരുവിലിറക്കിയത്. അധികാരം പിടിച്ചെടുത്ത സൈന്യം അദ്ദേഹം ഉൾപ്പടെയുള്ള പ്രധാനപ്പെട്ട ബ്രദർഹുഡ് നേതാക്കളെയെല്ലാം ജയിലിലടച്ചു. അന്ന് മുർസിയുടെ ഓഫീസിൽ പ്രധാനപ്പെട്ട എന്തോ ചർച്ച നടക്കുകയായിരുന്നു. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ അവിടേക്ക് കയറിച്ചെന്നു. 'ഇപ്പോൾ മുതൽ നിങ്ങൾ പ്രസിഡന്റ് അല്ല', അവർ പറഞ്ഞു. മുർസിക്ക് ചിരിയടക്കാനായില്ല. അദ്ദേഹം ആർത്തുചിരിക്കാൻ തുടങ്ങി. 'എന്താണ് നടക്കുന്നത് എന്നത് അറിയില്ല, ഇതൊരു അട്ടിമറിയാണ്', അവർ പറഞ്ഞു. അദ്ദേഹം പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ കിഴക്കൻ കെയ്റോയിലുള്ള റിപ്പബ്ലിക്കൻ ഗാർഡിന്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അനുയായികളെ പിന്നീട് സൈന്യം വെടിവച്ചു കൊന്നത്.

പ്രസിഡന്റ് എന്ന നിലയിൽ ഈജിപ്തിന്റെ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി അദ്ദേഹത്തിന്റെ കയ്യിൽ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ഖത്തർ അടക്കമുള്ള സഖ്യകക്ഷികളിൽ നിന്നും പണം സ്വരൂപിക്കാൻ മാത്രമാണ് അദ്ദേഹത്തിനു സാധിച്ചത്. പ്രതികരിക്കുന്നവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന കുപ്രസിദ്ധമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഭക്ഷണഇന്ധന സബ്‌സിഡികളെല്ലാം നിർത്തലാക്കി. അദ്ദേഹത്തിന്റെ അനുയായികൾ ഈജിപ്തിലെ കോപ്റ്റിക് ഷിയാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. പ്രഭാത പ്രാർത്ഥനയിൽ ആളുകൾ പങ്കെടുക്കണമെന്നു പറഞ്ഞുകൊണ്ട് രാത്രി 10 മണിയോടെ കടകൾ അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി.ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു എന്നതാണ് പ്രധാന നേട്ടം.

കരസേനാ മേധാവി ഹുസൈൻ തന്താവിയെ 2012 ഓഗസ്റ്റിൽ മുർസി പുറത്താക്കി. ഇസ്ലാമിസ്റ്റ് കരട് ഭരണഘടനയ്ക്ക് അദ്ദേഹം അംഗീകാരം നൽകി. സംസാര സമ്മേളന സ്വാതന്ത്ര്യങ്ങൾക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ക്രമസമാധാന തകർച്ചയെ നേരിടാനോ, നിലവിലുള്ള മതേതരത്വം തകർത്ത് ഇസ്ലാമിക ഭരണഘടന നടപ്പാക്കാനാണ് ബ്രദർഹുഡിലെ ചിലർ ശ്രമിക്കുന്നതെന്ന വിമർശകരുടെ വാക്കു കേൾക്കാനോ അദ്ദേഹം തയ്യാറായില്ല. മുർസിയുടെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിനപ്പുറം സാധുതയുള്ളതാക്കി. അത് ജനങ്ങളെ പ്രകോപിപ്പിച്ചു.

ബ്രദർഹുഡിൽ നിന്ന് ഏഴ് പ്രാദേശിക ഗവർണർമാരെ അദ്ദേഹം നിയമിച്ചതായിരുന്നു ഏറ്റവും വിവാദപരമായ തീരുമാനം. അതിൽ 1997-ൽ ലക്‌സറിൽവെച്ച് വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയയാളും ഉണ്ടായിരുന്നു. 2013 ജൂൺ ആയപ്പോഴേക്കും മുസ്ലീങ്ങളും, ക്രിസ്ത്യൻ പുരോഹിതന്മാരും, ജുഡീഷ്യറിയും, പൊലീസും, രഹസ്യാന്വേഷണ വിഭാഗങ്ങളും, സൈന്യവുമെല്ലാം മുർസിയുടെ നടപടികളിൽ അസംതൃപ്തരായി.

മുർസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവിലിറങ്ങിയപ്പോൾ രാഷ്ട്രീയ പ്രതിസന്ധി 48 മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്ന് മോർസിക്ക് സൈന്യം കർശന നിർദ്ദേശം നൽകി. അദ്ദേഹം പരാജയപ്പെട്ടു. ജൂലൈ 3-നു അദ്ലി മൻസൂറിനെ ഇടക്കാല പ്രസിഡന്റാക്കി. മുസ്ലിം ബ്രദർഹുഡിന്റെ നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

1951 ആഗസ്‌ററ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985-ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാൻ വിസമ്മതിച്ചാൽ സർക്കാറിനെ അങ്ങുപിരിച്ചു വിടുമെന്ന് അമിത്ഷായുടെ മുന്നറിയിപ്പ്; പൗരത്വ നിയമത്തിനെതിരെ വാളെടുത്ത സംസ്ഥാനങ്ങളെല്ലാം ആശങ്കയിൽ; വോട്ടുബാങ്കിന് വേണ്ടി അമിതാവേശം കാട്ടിയതിൽ പിണറായിക്കും പശ്ചാത്താപം; ഭരണഘടന സംരക്ഷണ വാദം ഉയർത്തുന്നവർ ലംഘിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 265 നെ
നിർജ്ജീവമായിരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഗോളടിക്കാനുള്ള പാസായി പൗരത്വ നിയമ ഭേദഗതി; വടക്കു കിഴക്കൻ മേഖലയിൽ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ നേട്ടവും കൈമോശം വന്നു; ബംഗാളിൽ ചിന്നിച്ചിതറേണ്ടിയിരുന്ന മുസ്ലിം വോട്ടുകൾ മമതയ്ക്ക് പിന്നിൽ അണിനിരക്കാൻ വഴിയൊരുങ്ങി; ലോക രാജ്യങ്ങൾക്ക് ഹീറോ ആയിരുന്ന മോദിക്കുള്ള അന്തർദേശീയ ഇമേജിനും മങ്ങൽ; അക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ മന്ത്രിമന്ദിരത്തിൽ കിടന്നുറങ്ങാൻ സാധിക്കാതെ മന്ത്രിമാരും; പൗരത്വനിയമം പാളിയോ എന്ന് ഭരണപക്ഷത്ത് ആശങ്ക
'മതം മാറുക അല്ലെങ്കിൽ മരിക്കുക'; മുതുമന ഇല്ലത്തുവെച്ച് ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നിരവധിപേരെ വെട്ടി സർപ്പക്കാവിലെ കിണറ്റിലിട്ടു; ഈ കിണറ്റിൽനിന്ന് ഇഴഞ്ഞു പുറത്തുകടന്ന് കാതങ്ങൾ നടന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ കേളപ്പന്റെ മൊഴി നിർണ്ണായകമായി; ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും വഴങ്ങാത്തവരെ കൊലപ്പെടുത്തുകയും ചെയ്തതെന്ന വിധി പ്രസ്താവത്തിൽ കോടതിയും; മലബാർ കലാപം വർഗീയമാണെന്നതിന് കൂടുതൽ തെളിവുമായി മാപ്പിള കലാപം സീരീസ്
മലയാളി യുവതിയെ ജീവിത പങ്കാളിയാക്കിയ മുണ്ടുടുത്ത സ്‌കോട്ടിഷ് എംപി ഭൂരിപക്ഷം വർദ്ധിപ്പിച്ചപ്പോൾ ബ്രിട്ടീഷ് പാർലമെന്റിലേക്ക് എത്തിയത് ആഭ്യന്തര മന്ത്രി പ്രീത് പട്ടേലും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനും അടക്കം 15 പേർ; ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന ബോറിസ് ജോൺസൺ ഇക്കുറി ലക്ഷ്യമിടുന്നത് ഇന്ത്യയുമായുള്ള വിപുലമായ വ്യാപാര ബന്ധങ്ങളും വിസാ പാക്കേജുകളും
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
അ​ഗ്നിരക്ഷാ സേന എത്തിയതോടെ നാടകീയ രം​ഗങ്ങൾ: ഫ്ലാളാറ്റിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാർ: പതിനെട്ട് നില കെട്ടിടച്ചിൽ നിന്നും കയറിൽ തൂങ്ങി ഇറങ്ങിക്കൂടെ എന്ന് അയൽഫ്ലാറ്റുകാർ: പൂട്ട് പൊളിക്കാതെ അകത്ത് കയറാൻ പറ്റില്ലെന്ന് അ​ഗ്നിരക്ഷാ സേനയും; ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ പൂട്ട് പൊളിച്ച് അകത്ത്; പുറത്തെ ബഹളങ്ങൾ കേൾക്കാതെ സോഫയിൽ സുഖമായി ഉറങ്ങി നാല് വയസ്സുകാരൻ
പൗരത്വ നിയമഭേദഗതി സുവർണാവസരമാക്കി സംവിധായകൻ ആഷിഖ് അബു മുതൽ ബേക്കറി ലഹളക്കാർ വരെ! പൗരത്വ ബില്ലിനെ കുറിച്ചുള്ള നുണ പ്രചരണത്തിന്റെ ഭാഗമായി ആഷിഖ് അബു; ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത് ഇന്ത്യൻ പാസ്‌പോർട്ടുള്ള മുസ്ലീമിന് പോലും പൗരത്വം ലഭിക്കില്ലെന്ന പച്ചനുണ; തെറ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയുരി; സൈബർ നുണപ്രചരണത്തിൽ കുടുങ്ങുന്നത് വിദ്യാസമ്പന്നനായ സംവിധായകൻ മുതൽ സാധാരണക്കാർ വരെ
ഇന്ത്യയിൽ നിന്ന് മുഴുവൻ മുസ്ലിംങ്ങളെ പുറത്താക്കാനുള്ള നീക്കമാണോ ഇത്? മുസ്ലിംങ്ങൾ ഇനി മുതൽ രണ്ടാംതരം പൗരന്മാരാണോ? ഇന്ത്യക്ക് രാഷ്ട്രീയ അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലേ; ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാട് ഉയർത്തിയാണ് വടക്കുകിഴക്ക് പ്രക്ഷോഭം നടക്കുന്നത് എന്നകാര്യം എന്തിന് മറച്ചുവെക്കുന്നു? വാട്സാപ്പ് ഹർത്താൽ നടത്തിയ അതേസംഘം വീണ്ടും ഹർത്താലുമായി എത്തുമ്പോൾ സൂക്ഷിക്കാൻ ഏറെ; പൗരത്വ ബില്ലിനേക്കാൾ അതിഭീകരം കുപ്രചാരണം തന്നെ! ബേക്കറി ലഹളപോലെ പൗരത്വലഹളയും സൂക്ഷിക്കണം
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ