Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻസിപി നേതാവ് ജിമ്മി ജോർജിന്റെ മരണത്തിനു പിന്നാലെ കുടുംബത്തെ ഞെട്ടിച്ച് വീണ്ടും മരണവൃത്താന്തം; ജിമ്മിയുടെ ഏക സഹോദരൻ ജോജൻ ജോർജിന്റെ വിയോഗം ജിമ്മിയുടെ മരണത്തിനു രണ്ടു വർഷം തികയുമ്പോൾ; മരണം കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന്; അണുബാധ മരണത്തിനു കാരണമായി; സംസ്‌കാര ചടങ്ങുകൾ നാളെ കോട്ടയം കൊല്ലാട് മാർത്തോമ്മ പള്ളിയിൽ

എൻസിപി നേതാവ് ജിമ്മി ജോർജിന്റെ മരണത്തിനു പിന്നാലെ കുടുംബത്തെ ഞെട്ടിച്ച് വീണ്ടും മരണവൃത്താന്തം; ജിമ്മിയുടെ ഏക സഹോദരൻ ജോജൻ ജോർജിന്റെ വിയോഗം ജിമ്മിയുടെ മരണത്തിനു രണ്ടു വർഷം തികയുമ്പോൾ; മരണം കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന്; അണുബാധ മരണത്തിനു കാരണമായി; സംസ്‌കാര ചടങ്ങുകൾ നാളെ കോട്ടയം കൊല്ലാട് മാർത്തോമ്മ പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻസിപി ദേശീയ സെക്രട്ടറിയായിരുന്ന ജിമ്മി ജോർജ്ജിന്റെ കുടുംബത്തിലേക്ക് നിനച്ചിരിക്കാതെ എത്തിയ ദുരന്തമായി സഹോദരൻ ജോജൻ ജോർജിന്റെ മരണവാർത്ത. എൻസിപി ദേശീയ നേതൃത്വത്തിനും കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും പ്രിയങ്കരനായിരുന്ന ജിമ്മി ജോർജിന്റെ മരണത്തിനു രണ്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് കുടുംബത്തെയും സുഹൃദ് വൃന്ദത്തേയും ഞെട്ടിച്ച് ജിമ്മിയുടെ ഏകസഹോദരൻ ജോജൻ ജോർജിന്റെ മരണവാർത്തകൂടി എത്തുന്നത്.

അമ്പത് വയസിനോട് അടുത്ത്‌നിൽക്കുമ്പോഴാണ് കുടുംബത്തിലെ രണ്ടു പേരും മരണത്തിനു കീഴടങ്ങുന്നതും. കോട്ടയം പെരിഞ്ചേരിയിൽ അഞ്ജനം കുടുംബാഗങ്ങളാണ് ഇരുവരും. ജിമ്മി ജോർജിന്റെ വേർപാട് ഉയർത്തിയ പ്രശ്‌നങ്ങളിൽ നിന്ന് കുടുംബവും സുഹൃത്തുക്കളും മുക്തമാകുന്നതിനു മുൻപ് തന്നെയാണ് എല്ലാവർക്കും പ്രിയങ്കരനായിരുന്ന ജോജൻ കൂടി വിടവാങ്ങുന്നത്.

ജിമ്മി ജോർജ് എൻസിപിഐയിലെ പ്രമുഖ നേതാവായി ഉയർന്നപ്പോൾ ബിസിനസിൽ മുഴുകിയിരിക്കുകയായിരുന്നു ജോജൻ. എൻസിപിയിലെ പലരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നെങ്കിലും റബർ ബിസിനസ് വിട്ട് ജോജൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ല. എൻസിപിയുടെ ദേശീയ തലത്തിൽ തന്നെയുള്ള പ്രമുഖ നേതാവായി തുടരവേ തന്നെയാണ് ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ബംഗളുരുവിൽ ചികിത്സയിലിരിക്കെ ജിമ്മി ജോർജ് മരിക്കുന്നത്. ബംഗളൂരുവിലെ ഹൃദയാലയ ആശുപത്രിയിൽ ശസ്ത്രക്രിയാ ഹാളിലേക്ക് നടന്നുകയറിയ ജിമ്മി ജോർജിനെ കാത്തുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും പിന്നെ കാണുന്നത് ജിമ്മിയുടെ ചേതനയറ്റ ശരീരമായിരുന്നു. എൻസിപി പ്രസിഡന്റ് ശരദ് പവാറുമായി ഉറ്റ സൗഹൃദം പുലർത്തിയ വ്യക്തികൂടിയായിരുന്നു ജിമ്മി ജോർജ്. രണ്ടു വർഷം മുൻപ് ഓണാഘോഷത്തിനായി ശരദ് പവാർ ഭാര്യാസമേതനായി കോട്ടയത്തു എത്തിയപ്പോൾ ജിമ്മി ജോർജ്ജിന്റെ വീട്ടിലാണ് എത്തിയത്. അത്രമാത്രം സ്വാധീനമുള്ള എൻസിപി നേതാവായിരുന്നു ജിമ്മി ജോർജ്. .

എൻസിപിയിലെ നേതൃനിരയിൽ എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ഉഴവൂർ വിജയൻ എന്നിവർ കഴിഞ്ഞാൽ കേരളത്തിലെ നാലാമത് നേതാവ് എന്ന പദവിയിൽ ഇരിക്കെയാണ് എൻസിപി ദേശീയ നിർവാഹക സമിതിയംഗമായ ജിമ്മി ജോർജ്ജ് വിടവാങ്ങിയത്. ഇൻസിപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ പൂർണചുമതലക്കാരൻ കൂടിയായിരുന്നു ജിമ്മി ജോർജ്ജ്. മരിക്കുന്നതിന് വെറും ഒരു മാസം മുൻപാണു കെൽ ചെയർമാൻ സ്ഥാനം ജിമ്മി ജോർജ് ഏറ്റെടുത്തത്. അതേ ജിമ്മി ജോർജിന്റെ ഏക സഹോദരൻ കൂടിയാണ് ഇപ്പോൾ മരണത്തെ പുല്കിയിരിക്കുന്നത്. കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ തുടരുകയായിരുന്നു ജോജൻ ജോർജ്. എം.ഐ.ഷാനവാസ്. എ.സി.ഷണ്മുഖദാസ്, ഉഴവൂർ വിജയൻ തുടങ്ങി ഒട്ടനവധി പ്രമുഖ നേതാക്കളുടെ മരണത്തിനു കാരണമായ കരൾ രോഗം തന്നെയാണ് ജോജൻ ജോർജിന്റെ മരണത്തിനു പിന്നിലും വില്ലനായത്.

കരൾരോഗവും കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ആറുമാസമായി ചികിത്സയിൽ തന്നെയായിരുന്നു ജോജൻ ജോർജ്. കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന് വന്ന അണുബാധയാണ് ജോജന്റെയും മരണകാരണമെന്ന് അറിയുന്നത്. കരൾമാറ്റ ശസ്ത്രക്രിയ വിജയകരമല്ലെന്നും അതാണ് മരണത്തിനു കാരണമായതെന്നും മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ആരോപണം ഉയരുന്നുമുണ്ട്.

കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം ജോജന് അസ്വസ്ഥതകൾ വന്നിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിൽ തുടരവേ തന്നെയാണ് ഇന്നു മരണത്തിനു കീഴടങ്ങിയത്. കോട്ടയം കൊല്ലാട് മാർത്തോമാ പള്ളിയിലാണ് ജോജൻ ജോർജിന്റെ ,സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പള്ളിയിലെ ചടങ്ങുകൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP