Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരുമ്പു തോട്ടിക്ക് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു; അപകടം ഉണ്ടായത് മുരിങ്ങക്കൊമ്പ് മുറിക്കുന്നതിനിടെ അരിവാൾ തോട്ടി വൈദ്യുതി ലൈനിൽ തട്ടി

ഇരുമ്പു തോട്ടിക്ക് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു; അപകടം ഉണ്ടായത് മുരിങ്ങക്കൊമ്പ് മുറിക്കുന്നതിനിടെ അരിവാൾ തോട്ടി വൈദ്യുതി ലൈനിൽ തട്ടി

കയ്പമംഗലം: വീടിന്റെ ടെറസിൽ നിന്നു കൊണ്ട് ഇരുമ്പു തോട്ടിക്ക് മുരിങ്ങയില പറിക്കവേ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നവവധു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവിൽ പടിഞ്ഞാറ്റയിൽ സജിലിന്റെ ഭാര്യ അശ്വതിയാണ് (20) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ടെറസിലേക്ക് ചാഞ്ഞു നിന്നിരുന്ന മുരിങ്ങക്കൊമ്പ് മുറിക്കുന്നതിനിടെ അരിവാൾ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുക ആയിരുന്നു. കൊടുങ്ങല്ലൂർ അത്താണി അക്കോടപ്പിള്ളി സജീവന്റെ മകളാണ് അശ്വതി. താഴെ നിന്നിരുന്ന ഭർത്തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നിൽക്കുന്നത് കണ്ടത്.

ത്രിവേണിയുടെ കരച്ചിൽ കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തി സമീപത്തെ പോസ്റ്റിലെ ഫ്യൂസ് ഊരി. തുടർന്ന് അശ്വതിയുടെ കൈയിൽ നിന്ന് തോട്ടി അടിച്ചുതെറിപ്പിച്ച ശേഷം പ്രാഥമിക ശുശ്രൂഷ നൽകി ഗാർഡിയൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ് മാസം മുമ്പാണ് അശ്വതിയും സജിലും തമ്മിലുള്ള വിവാഹം നടന്നത്. സജിൽ വിദേശത്താണ്. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് 12ന് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP