Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു കൊല്ലം ഡൽഹിയിൽ ജീവിച്ചപ്പോൾ മലയാളി അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; 68ൽ കാനഡയ്ക്ക് പറന്നത് ഉപരിപഠനത്തിന്; അവിടെ നിന്ന് അമേരിക്കയിൽ എത്തി ന്യൂയോർക്കിൽ സെറ്റിൽ ചെയ്ത എൻകെപി നായർ ദീർഘനാൾ ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു; അമേരിക്കയിൽ അന്തരിച്ച സാംസ്‌കാരിക നായകൻ നാരായണൻകുട്ടി നായർ സ്പീക്കർ പി രാമകൃഷ്ണന്റെ അമ്മാവൻ

നാലു കൊല്ലം ഡൽഹിയിൽ ജീവിച്ചപ്പോൾ മലയാളി അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; 68ൽ കാനഡയ്ക്ക് പറന്നത് ഉപരിപഠനത്തിന്; അവിടെ നിന്ന് അമേരിക്കയിൽ എത്തി ന്യൂയോർക്കിൽ സെറ്റിൽ ചെയ്ത എൻകെപി നായർ ദീർഘനാൾ ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു; അമേരിക്കയിൽ അന്തരിച്ച സാംസ്‌കാരിക നായകൻ നാരായണൻകുട്ടി നായർ സ്പീക്കർ പി രാമകൃഷ്ണന്റെ അമ്മാവൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്:നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അമ്മാവൻ പി. നാരായണൻ കുട്ടി നായർ (83) അന്തരിച്ചത് ന്യൂയോർക്കിൽ.1964ൽ ഡർഹിയിലെത്തിയ എൻ.കെ.പി നായർ നാലുകെല്ലത്തോളം അവിടെ ജീവിച്ചു. ഡൽഹി മലയാളി അസോസിയഷൻ, കേരള ക്ലബ് തുടങ്ങിയ സാംസ്കാരിക സംഘടനകളിൽ നേതൃത്വപരമായ പദവികൾ വഹിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായ് 1968ൽ കാനഡയിലേക്കു ചേക്കേറിയ അദേഹം 1972ൽ ഡിട്രോയിറ്റിലേക്കും തുടർന്ന് ഡാലസിലേക്കും താമസം മാറ്റി.

സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ പി. നാരായണൻ കുട്ടി നായർ മലപ്പുറം പെരിന്തൽമണ്ണ് ആനമങ്ങാട് പുത്തൂർകുന്നത്ത് നാരായണൻ എമ്പ്രാന്തിരിയുടെയും ലക്ഷമിക്കുട്ടി നായരുടെയും മകനാണ്. ദീർഘകാലം ഡാലസ് മലയാളി അസോസിയഷൻ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നൽക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം 1996ൽ ഡാലസിൽ നടന്ന ഫൊക്കാന നാഷണൽ കമ്മിറ്റയംഗവും പ്രമൂഖ സംഘാടകനുമായിരുന്നു. അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്. എൻ.കെ.പി. നായർ തികഞ്ഞ ഭാഷാസ്‌നേഹിയും എഴത്തുകാരനും കറതീർന്ന മനുഷ്യസ്‌നേഹിയുമായിരുന്നു. മൺമറഞ്ഞു പോകുന്ന കേരളീയ ക്ഷേത്രകലകളെ സ്‌നേഹിച്ചിരുന്ന അദേഹമാണ് ഡാലസ് സാംസ്കാരിക വേദിയിൽ ആദ്യമായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്.

പ്രവാസി മലയാളികളുടെ കുട്ടികൾക്കായി മലയാളം ക്ലാസുകൾ ആരംഭിച്ച അദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരൻ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരൻ എന്ന അദേഹത്തിന്റെ ചെറു കഥാസമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ള തിരസ്‌ക്കരണവും അതിന്റെ വേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കഥകൾക്കു മലയാളവേദി രാജ്യാന്തര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നൽക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ള എൻ.കെ.പി. നായർ 1996ൽ ഡാലസിൽ നടന്ന ഫൊക്കാന നാഷണൽ കമ്മിറ്റയംഗവും പ്രമുഖ സംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്സാഹിപ്പിച്ച അദേഹം അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്.

ഡാലസ് ലിറ്റററി സൊസൈറ്റിയുടെ പ്രമുഖ പ്രവർത്തകനും സംഘടിതാവുമായിരുന്നു പി. നാരായണൻ കുട്ടി നായർ. പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കൾ അനിതാ നായർ, വിനീതാ നായർ. ചൊവ്വാഴ്ച ന്യൂയോർക്കിലെ ബ്രൂക്കിലിൻ ഗ്രീൻവുഡ് സിമിട്രിയിൽ സംസ്‌ക്കാര ചടങ്ങുകളും പൂജകളും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP