Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുൻ പ്രധാനാധ്യാപികയെ തെരുവുനായ കടിച്ചുകൊന്നു; ദാരുണമായി മരിച്ചത് ഹരിപ്പാട് സ്വദേശിനി രാജമ്മയെന്ന 87കാരി; കൂട്ടുകിടക്കാൻ എത്തുന്ന അയൽക്കാരി രാത്രിയിൽ എത്തിയപ്പോൾ കണ്ടത് ദേഹമാസകലം കടിയേറ്റ നിലയിൽ വീടിന്റെ സമീപം കിടന്ന രാജമ്മയെ; നാട്ടുകാരുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; തലയുടെ പിൻഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റു; തെരുവു നായ ആക്രമിച്ചത് കരിയിലയ്ക്കു തീ ഇടാൻ പോയപ്പോഴെന്ന് സൂചന

ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുൻ പ്രധാനാധ്യാപികയെ തെരുവുനായ കടിച്ചുകൊന്നു; ദാരുണമായി മരിച്ചത് ഹരിപ്പാട് സ്വദേശിനി രാജമ്മയെന്ന 87കാരി; കൂട്ടുകിടക്കാൻ എത്തുന്ന അയൽക്കാരി രാത്രിയിൽ എത്തിയപ്പോൾ കണ്ടത് ദേഹമാസകലം കടിയേറ്റ നിലയിൽ വീടിന്റെ സമീപം കിടന്ന രാജമ്മയെ; നാട്ടുകാരുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; തലയുടെ പിൻഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റു; തെരുവു നായ ആക്രമിച്ചത് കരിയിലയ്ക്കു തീ ഇടാൻ പോയപ്പോഴെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: തെരുവുനായ ശല്യം കൊണ്ടു പൊറുതിമുട്ടിയ കേരളത്തിൽ വീണ്ടു തെരുവു നായയുടെ ആക്രമണം. ഒറ്റയ്ക്ക് താമസിച്ച വയോധികയെ തെരുവു നായ കടിച്ചു കൊന്നു. ആലപ്പുഴയലെ ഹരിപ്പാടാണ് ദാരുണ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മുൻ പ്രധാനാധ്യാപികയ്്ക്കാണ് ദൂര്യോഗം. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്.

വീട്ടിൽ ഒറ്റയ്ക്കു താമിച്ചിരുന്ന രാജമ്മയ്ക്ക് കൂട്ടുകിടക്കാനായ അയൽക്കാരി സ്ത്രീയാണ് വരാറുള്ളത്. പതിവു പോലെ ഈ സ്ത്രീ എത്തിയപ്പോഴാണ് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റു കിടക്കുന്ന രാജമ്മയെ കണ്ടത്. രാത്രിയായിരുന്നു സംഭവം. ദേഹമാസകലം കടിയേറ്റ നിലയിലാണ് വീടിന്റെ സമീപം രാജമ്മയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. പറമ്പിൽ കൂട്ടിയിട്ടിരുന്ന കരിയിലയ്ക്കു തീ ഇടാൻ പോയപ്പോൾ തെരുവുനായ അക്രമിച്ചതാണെന്നാണ് കരുതുന്നത്. തലയുടെ പിൻഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. രക്തം വാർന്നു പോകുകയും ചെയ്തിരുന്നു. പ്രായാധിക്യ പ്രശ്‌നങ്ങൾ കൂടി ആയതോടെയാണ് മരണ സംഭവിച്ചത്.

വീടിന് പരിസരത്ത് മറ്റ് വീടുകൾ ഇല്ലാത്തതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. പതിവായി കൂട്ടുകിടക്കാൻ എത്താറുള്ള സ്ത്രീ രാത്രിയിൽ എത്തി വാതിലിൽ മുട്ടിയിട്ടും തുറക്കാഞ്ഞതിനെ തുടർന്ന് അയൽക്കാരി സമീപവാസിയെ കൂട്ടി പരിസരത്ത് തിരഞ്ഞപ്പോഴാണ് പരിക്കേറ്റ നിലയിൽ ബോധരഹിതയായി രാജമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ആരൂർ എൽ.പി സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ് ആയിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ശ്രീകുമാർ, സന്ധ്യ, മിനി. മരുമക്കൾ: ചന്ദ്രമോഹന ബാബു, മോഹൻ കുമാർ, അനിത.

ആലപ്പുഴയിൽ പലയിടത്തും തെരുവു നായ്ക്കളുടെ ആക്രമണം അടുത്തിടെയയി ശക്തമായിരുന്നു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലെ കണിച്ചുകുളങ്ങര, പൊക്ലാശേരി, കിള്ളികാട്ട്, ന്യൂഗ്ലോബ് പ്രദേശത്താണ് തെരുവ് നായയുടെ ശല്യം രൂക്ഷമായാത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുൾപ്പടെ ഇതുവരെ പന്ത്രണ്ടോളം പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരുവ് നായയുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിരുന്നു.

കഴിഞ്ഞ ദിവസം കോതമംഗലത്ത് പേവിഷബാധയേറ്റ് യുവാവ് മരിച്ചിരുന്നു. പൈമറ്റം പുത്തൻ പുരക്കൽപരേതനായ നീലൻ കുഞ്ഞ് മകൻ അജിതാണ് മരിച്ചത്. ഒരാഴ്‌ച്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തന്റെ നായ്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റപ്പോൾ മുറിവ് വെച്ച് കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏൽക്കുകയായിരുന്നു. ഈ സംഭവം നാടിനെ മുഴുവൻ ഭീതിയിലാഴ്‌ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ തെരുവു നായയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവവും ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP