Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഎംഡബ്‌ള്യു കാർ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിനും ഭാര്യയും വെന്തുമരിച്ചു; അപകടത്തിൽ തകർന്ന കാർ രക്ഷിക്കാൻ എത്തിയവർ നോക്കിനിൽക്കെ പൊടുന്നനെ തീഗോളമായി മാറി; മറീന ബീച്ചിന് സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചത് താരമെന്ന് തിരിച്ചറിഞ്ഞത് കത്തിയമർന്ന കാറിന്റെ നമ്പർ നോക്കി

ബിഎംഡബ്‌ള്യു കാർ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിനും ഭാര്യയും വെന്തുമരിച്ചു; അപകടത്തിൽ തകർന്ന കാർ രക്ഷിക്കാൻ എത്തിയവർ നോക്കിനിൽക്കെ പൊടുന്നനെ തീഗോളമായി മാറി; മറീന ബീച്ചിന് സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചത് താരമെന്ന് തിരിച്ചറിഞ്ഞത് കത്തിയമർന്ന കാറിന്റെ നമ്പർ നോക്കി

ചെന്നൈ: റേസിങ് കാർ താരവും ഭാര്യയും കാർ മരത്തിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് വെന്തുമരിച്ചു. ഇന്നു പുലർച്ചെ ചെന്നൈയിലെ മറീന ബീച്ചിന് സമീപത്തുണ്ടായ അപകടത്തിൽ യുവ കാർ റേസർ അശ്വിൻ സുന്ദറും ഭാര്യ നിവേദിതയും ആണ് മരിച്ചത്. പട്ടണപ്പാക്കത്തുവച്ചുണ്ടായ അപകടത്തിൽ കാർ മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. അശ്വിൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭിത്തിക്കും മരത്തിനുമിടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.

കാറിന്റെ ഡോർ തുറക്കാൻ സാധിക്കാതെ വന്നതോടെ അശ്വിനും ഭാര്യയും അകത്ത് കുടുങ്ങിപ്പോയി. ഓടിക്കൂടിയവർ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുമ്പോഴേക്കും പൊടുന്നനെ തീ ആളിപ്പടർന്നു. ജനം നോക്കിനിൽക്കെ ഇരുവരും കാറിനകത്ത് വെന്തെരിഞ്ഞു. ഇതിനിടെ കാറിൽ തീപടരുന്നതിന്റെ ദൃശ്യം ഒരാൾ ഫേസ്‌ബുക്ക് ലൈവിടുകയും ചെയ്തു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലർ വിവരമറിയിച്ചതിനെത്തുടർന്ന് അഡയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സംഘം സ്ഥലത്തെത്തി. കാറിന്റെ ഡോർ തകർത്ത് അശ്വിന്റേയും ഭാര്യയുടേയും മൃതദേഹങ്ങൾ പുറത്തെടുത്തു. തുടർന്ന് റോയപ്പെട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. പതിനാലാം വയസ് മുതൽ അശ്വിൻ റേസിങ് രംഗത്തുണ്ട്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്നു ഭാര്യ നിവേദിത.

അശ്വിനാണ് കാർ ഓടിച്ചിരുന്നത്. എംആർസി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നു പോരൂരിലെ സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണു പൊലീസ് പറയുന്നത്. വഴിയാത്രക്കാർ ആണു വാഹനാപകടം ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്.

അടയാർ ട്രാഫിക് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്ത് എത്തിയെങ്കിലും കാറിനു തീപിടിച്ചതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. മൈലാപൂരിൽനിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തി അരമണിക്കൂറിൽ അധികം സമയം ചെലവഴിച്ചാണു തീ അണച്ചത്. പൊലീസ് സംഘം കാർ പൊളിച്ചാണു ദമ്പതികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.

തുടക്കത്തിൽ കാറിലുണ്ടായിരുന്നവരെ തിരിച്ചറിയാൻ പൊലീസിനു സാധിച്ചിരുന്നില്ല. പിന്നീട്, കാറിന്റെ റജിസ്‌ട്രേഷൻ നമ്പറിന്റെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടത് അശ്വിനാണെന്നു തിരിച്ചറിഞ്ഞത്. കാർ അപകടത്തിൽപ്പെട്ടു കത്തുന്ന സമയത്തു സ്ഥലത്തെത്തിയ ഒരാൾ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെ ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു.

ഈ ദൃശ്യങ്ങളിൽ ഓടിക്കൂടിയവരിൽ ചിലർ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും എന്നാൽ അതിനു മുൻപുതന്നെ വൻ ശബ്ദത്തോടെ കാർ തീപിടിച്ചു കത്തിയമരുന്നതും കാണാം. പതിനാലു വയസുമുതൽ റേസിങ് രംഗത്തെത്തി കുറച്ചുകാലം കൊണ്ടുതന്നെ ശ്രദ്ധേയ താരമായി മാറിയ ആളാണ് അശ്വിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP