Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പൊലീസിന് അഭിമാനമായി അത്‌ലറ്റിക്‌സിൽ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച വ്യക്തി; രാജ്യം കണ്ട ഏറ്റവും മികച്ച ലോംഗ് ജംപ് താരങ്ങളിൽ ഒരാൾ; സബ് ഇൻസ്‌പെക്ടറായി സർവീസിൽ കയറി എസിപി തസ്തികയിൽ വരെ എത്തിയത് പ്രവർത്തന മികവു കൊണ്ട്; നിറപുഞ്ചിരിയോടെ എല്ലാവരോടും പെരുമാറുന്ന ഉദ്യോഗസ്ഥൻ; അർബുദത്തോടെ പടവെട്ടി തോറ്റ് ഒടുവിൽ വിടപറഞ്ഞ അസിസ്റ്റന്റ് കമാൻഡന്റ് എം ബി സദാശിവന്റെ ആകസ്മിക മരണത്തിൽ ഞെട്ടലോടെ സഹപ്രവർത്തകർ

ഇന്ത്യൻ പൊലീസിന് അഭിമാനമായി അത്‌ലറ്റിക്‌സിൽ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച വ്യക്തി; രാജ്യം കണ്ട ഏറ്റവും മികച്ച ലോംഗ് ജംപ് താരങ്ങളിൽ ഒരാൾ; സബ് ഇൻസ്‌പെക്ടറായി സർവീസിൽ കയറി എസിപി തസ്തികയിൽ വരെ എത്തിയത് പ്രവർത്തന മികവു കൊണ്ട്; നിറപുഞ്ചിരിയോടെ എല്ലാവരോടും പെരുമാറുന്ന ഉദ്യോഗസ്ഥൻ; അർബുദത്തോടെ പടവെട്ടി തോറ്റ് ഒടുവിൽ വിടപറഞ്ഞ അസിസ്റ്റന്റ് കമാൻഡന്റ് എം ബി സദാശിവന്റെ ആകസ്മിക മരണത്തിൽ ഞെട്ടലോടെ സഹപ്രവർത്തകർ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച അത്‌ലറ്റുകളിൽ ഒരാളായിരുന്ന ആംഡ് പൊലീസിലെ അസിസ്റ്റന്റ്‌റ് കമാൻഡന്റ് എം.ബി.സദാശിവന്റെ വേർപാട് തീർത്തും അപ്രതീക്ഷിതം. പേരൂർക്കട എസ്എപി ക്യാമ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ആയിരിക്കെയാണ് വളരെ ചെറുപ്പത്തിൽ നാല്പത്തിയൊമ്പതാം വയസിലാണ് സദാശിവം വിടപറയുന്നത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സദാശിവൻ മരണത്തിനു കീഴടങ്ങുന്നത്. സഹപ്രവർത്തകർക്കും കായികപ്രേമികൾക്കുമെല്ലാം തീർത്താൽ തീരാത്ത ദുഃഖം അവശേഷിപ്പിച്ചാണ് ഇന്ത്യയിലെ എണ്ണം പറഞ്ഞ അത്‌ലറ്റുകളിൽ ഒരാളായിരുന്ന സദാശിവൻ വിട പറയുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നടന്ന കായികമേളയിൽ രാജ്യത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച, ഇന്ത്യ കണ്ട ഏറ്റവും മികച്ച ലോങ്ങ് ജമ്പ് താരമാണ് ഓർമ്മയാകുന്നത്. സുരേഷ്ബാബുവും യോഹന്നാനുമെല്ലാം കഴിഞ്ഞാൽ പിന്നീടുള്ള പേര് സദാശിവന്റെതായിരുന്നു. ഈ രീതിയിൽ തിളക്കമുള്ള പ്രകടനമാണ് തന്റെ കരിയറിൽ അങ്ങോളമിങ്ങോളം സദാശിവം നടത്തിയത്.

ചുറുചുറുക്കോടെ ജോലിയിലും കായിക മേളകളിലും മുഴുകി നടന്നിരുന്ന സദാശിവൻ രോഗത്തിന് കീഴടങ്ങിയത് ഒരു മാസത്തിന്നിടെയാണ്. വളരെ അവസാന സ്റ്റേജിലാണ് രോഗം തിരിച്ചറിയപ്പെടുന്നത്. സദാശിവൻ രോഗക്കിടക്കയിലായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമൊന്നും അടുത്ത പല സുഹൃത്തുക്കളും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ മരണം അടുപ്പമുള്ള പലരിലും അമ്പരപ്പാണ് സൃഷ്ടിച്ചത്. കാര്യവും കാരണവുമേതുമില്ലാതെ കേരളത്തിൽ പടരുന്ന കാൻസർ എന്ന മാരകരോഗം തന്നെയാണ് സദാശിവനെയും കീഴടക്കിയത്. ആർസിസിയിൽ ചികിത്സയിലായിരുന്ന സദാശിവത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ ആശുപത്രിയിൽ വെച്ച് തന്നെയാണ് അന്ത്യവും സംഭവിച്ചത്. കഷ്ടിച്ച് ഒരു മാസം മുൻപാണ് സദാശിവന് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്. അതോടെ അദ്ദേഹം രോഗക്കിടക്കയിലുമായി. പിന്നീട് മരണത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തു.

ഒട്ടനവധി ട്രാക്ക് റെക്കോർഡുകൾ ആണ് കായിക ജീവിതത്തിന്നിടെ സദാശിവൻ തന്റെ പേരിൽ കുറിച്ചത്. ലോങ്ങ് ജമ്പായിരുന്നു തട്ടകമായി തിരഞ്ഞെടുത്തത്. അതിൽ അദ്ദേഹം കൊടിക്കൂറ ഉച്ചത്തിൽ പറത്തുകയും ചെയ്തു. രോമാഞ്ചം വിതറിയ പ്രകടനമായിരുന്നു ട്രാക്കിലേത്. ഇത് കായിക മേഖലയിൽ സദാശിവന് ഒട്ടനവധി ആരാധകരെയും സൃഷ്ടിച്ചു. പൊലീസ് സർവീസിൽ കയറിയപ്പോൾ മിടുക്കനായ പൊലീസ് ഓഫീസറായി മാറാനും ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു. സഹപ്രവർത്തകർക്ക് പ്രിയങ്കരനായ ഓഫീസർ കൂടിയായിരുന്നു സദാശിവൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ അറിയുന്നവർക്ക് സദാശിവന്റെ മരണം ദുഃഖവും മൂകതയുമായി മാറുന്നതും.

ഇടുക്കി അടിമാലി സ്വദേശിയാണ് സദാശിവൻ. ലോംഗ് ജമ്പിൽ നാഷണൽ ചാമ്പ്യൻ ആയിരുന്നു സദാശിവം. ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യൻ കൂടിയിരുന്നു അദ്ദേഹം. ലോകപൊലീസ് മീറ്റിൽ സ്വർണം നേടുകയും ചെയ്തിട്ടുണ്ട്. ലോക പൊലീസ് മീറ്റിലെ ചാമ്പ്യനുമായിരുന്നു. ഒട്ടനവധി ട്രാക്ക് റെക്കോഡുകൾ സദാശിവൻ തന്റെ പേരിൽ കുറിച്ചു. ഇത് തന്നെയാണ് പൊലീസ് സർവീസിൽ കയറിപ്പറ്റാനും അദ്ദേഹത്തെ സഹായിച്ചത്. 1990-ൽ എസ്‌ഐആയിട്ടാണ് നിയമനം ലഭിച്ചത്. സ്‌പോർട്ട്‌സ് ക്വാട്ടയിലായിരുന്നു നിയമനം. പൊലീസ് ട്രെയിനിങ് കോളേജിലെ ട്രെയിനിംഗിനു ശേഷം ആംഡ് പൊലീസിൽ തന്നെ സദാശിവൻ തുടർന്നു.

ഭാര്യ കവിത. രണ്ടു പെൺകുട്ടികളാണ്. ശിവാനി, സായി. രണ്ടുപേരും വിദ്യാർത്ഥിനികൾ. സംസ്‌കാരം നാളെ അടിമാലിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP