Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാൻ പെറ്റ മകനേ... എൻ കിളിയേ...; മകന്റെ മുഖം ചേർത്തുപിടിച്ചുള്ള അമ്മയുടെ നിലവിളിയിൽ നെഞ്ചു പൊള്ളി കണ്ടു നിന്നവർ; ഒന്നുറക്കെ കരയാൻ പോലും ആകാതെ അരികെ നിന്ന് അച്ഛൻ; ഇല്ല ഇല്ല മരിക്കുന്നില്ല.. രക്തസാക്ഷി മരിക്കുന്നില്ല... നെഞ്ചു പൊട്ടുന്ന വേദനയിലും പ്രിയസഖാവിന് വേണ്ടി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരും സഹപാഠികളും: അഭിമന്യുവിന് മഹാരാജാസ് കോളേജ് യാത്രാമൊഴി നൽകിയത് ഇങ്ങനെ

നാൻ പെറ്റ മകനേ... എൻ കിളിയേ...; മകന്റെ മുഖം ചേർത്തുപിടിച്ചുള്ള അമ്മയുടെ നിലവിളിയിൽ നെഞ്ചു പൊള്ളി കണ്ടു നിന്നവർ; ഒന്നുറക്കെ കരയാൻ പോലും ആകാതെ അരികെ നിന്ന് അച്ഛൻ; ഇല്ല ഇല്ല മരിക്കുന്നില്ല.. രക്തസാക്ഷി മരിക്കുന്നില്ല... നെഞ്ചു പൊട്ടുന്ന വേദനയിലും പ്രിയസഖാവിന് വേണ്ടി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരും സഹപാഠികളും: അഭിമന്യുവിന് മഹാരാജാസ് കോളേജ് യാത്രാമൊഴി നൽകിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാൻ പെറ്റ മകനേ... എൻ കിളിയേ... മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള മകന്റെ കരച്ചിൽ കണ്ടു നിന്നവർക്ക് നെഞ്ചു പൊള്ളുന്ന വേദനയായിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിക്കുന്നവരുടെ നെഞ്ചിലാണ് ചെന്നുപതിച്ചത്. അഭിമന്യുവിന്റെ മരണത്തോടെ ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്.

മകന്റെ തൊട്ടടുത്ത് ഉറക്കെ കരയാനാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്. അലമുറയിട്ടു കരയുന്ന അഭിമന്യുവിന്റെ മാതാവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് അദ്ദേഹത്തിന് അറിവില്ലായിരുന്നു. ഇടയ്ക്കിടെ മുണ്ടുകൊണ്ട് കണ്ണുകൾ തുടക്കുകയും ഇടയ്ക്ക് നില മറന്ന് കരയുകയും ചെയ്യുന്നു. അവന്റെ ചിരിയും മുദ്രാവാക്യവും മുഴങ്ങിക്കേട്ടിരുന്ന മഹാരാജാസിൽ അവൻ അനക്കമറ്റു കിടക്കുകയാണ്. ഇത്രനാൾ ചങ്കിനുള്ളിൽ സൂക്ഷിച്ചിരുന്ന തന്റെ പ്രസ്ഥാനത്തിന്റെ കൊടി, കത്തി ആഴ്ന്നിറങ്ങിയ നെഞ്ചിനെ മൂടിക്കൊണ്ട് അവനെ പൊതിഞ്ഞിരിക്കുന്നു. മഹാരാജാസിലെ മൃതദേഹം പൊതദർശനത്തിന് വെച്ചപ്പോൾ വികാര നിർഭരമായ കാഴ്‌ച്ചകളായിരുന്നു എങ്ങും.

അതേസമയം അഭിമന്യുവിന്റെ ചലനമറ്റ മൃതദേഹം കണ്ട് സഹപാഠികൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഉള്ളിലെ വിങ്ങൽ മുദ്രാവാക്യമായി അവർ ഉറക്കെ വിളിച്ചു 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ ....നൂറുനൂറ് കണ്ഠങ്ങളിൽനിന്നുയർന്ന ആ മുദ്രവാക്യം വിളികൾക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ ക്യാമ്പസിലെത്തി. തന്നെ കാണാൻ അലമുറയോടെയെത്തിയ കൂട്ടുകാർക്ക് നടുവിൽ അവൻ കിടന്നു.

എല്ലാവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന നേതാവിനെയാണ് ക്രൂരമായി അക്രമികൾ കൊലപ്പെടുത്തുകയുണ്ടായത്. ഏറെ പ്രീയപ്പെട്ട തങ്ങളുടെ സഹോദരനെയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു. പൊതു ദർശനത്തിന് വച്ചിരിക്കുന്ന അഭിമന്യുവിന്റെ മൃതദേഹം ഉച്ചക്ക് ശേഷം ജന്മനാടായ ഇടുക്കി വട്ടവടയിലേയ്ക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയാണ് അഭിമന്യുവിനെ കൊലചെയ്തത്.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് അഭിമന്യൂ പഠിക്കാനായി എറണാകുളത്തേക്ക് എത്തുന്നത്. മകനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക എന്ന ഒറ്റ സ്വപ്നം മാത്രമായിരുന്നു തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നത്. നഗരത്തിലെ കോളേജിൽ മകൻ സുരക്ഷിതനായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പക്ഷേ ഒരു കുടുംബത്തിന്റെ നെഞ്ചിലേക്ക് വാൾതല കയറ്റി ഇറക്കാൻ ഒരു നിമിഷം മതിയായിരുന്നൂ. ഇനി അവനില്ല, അമ്മയുടെ രാസാ മടങ്ങുകയാണ് നിറയെ സ്വപ്നങ്ങൾ ബാക്കിയാക്കി.

മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യൂവിനെ ഇന്നലെ രാത്രിയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെക്കുറിച്ച് കൂട്ടുകാർക്കെല്ലാം നല്ല അഭിപ്രായമാണ്. കാംപസിൽ എല്ലാവർക്കും പ്രിയങ്കരൻ, എല്ലാവരുടെയും ചങ്ങാതി, ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്നയാൾ. മഹാരാജാസ് കോളജിലെ കൂട്ടുകാർ അഭിമന്യുവിനെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. മോശമായൊന്നും അവനെക്കുറിച്ച് ആർക്കും.

എസ്എഫ്ഐയുടെ കടുത്ത പ്രവർത്തകനായിരുന്നു അഭിമന്യൂ. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാനായി അഭിമന്യു വട്ടവടയിലേക്കു പോയിരുന്നു. ഇന്നലെ രാത്രിയോടെ ഒരു പച്ചക്കറി ലോറിയിൽ കയറിയാണ് അവൻ കോളേജിലേക്ക് തിരികെയെത്തിയത്. നവാഗതരേ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അഭിമന്യൂ നെഞ്ചിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്.

നവാഗതർക്ക് സ്വാഗതം അരുളിക്കൊണ്ട് കോളേജിന്റെ മതിലിൽ കോളജ് മതിലിൽ ക്യാംപസ് ഫ്രണ്ടും എസ്എഫ്ഐയും മത്സരിച്ച് എഴുതി. എസ്എഫ്ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് വന്നു. അതോടെ അതിന്റെ മുകളിൽ എസ്എഫ്ഐ പ്രവർത്തകർ ക്യാംപസ് ഫ്രണ്ട് എന്നെഴുതിയത് മായ്ക്കാതെ, മുകളിൽ വർഗീയത എന്നുകൂടി എഴുതിചേർത്തു. ഈ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. കോളേജിൽ അംഗബലം കുറവായതിനാൽ ക്യാമ്പസ് ഫ്രണ്ട് പുറത്തുനിന്ന് എസ്ഡിപിഐയുടെ സഹായത്തോടെയാണ് കൊല നടത്തിയത്.

ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ് ആർ മനോഹരരാണ് അഭിമന്യുവിന്റെ പിതാവ്. ഡിവൈഎഫ്ഐ വട്ടവട വില്ലേജ് സമ്മേളനം ഞായറാഴ്ച ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് നാലോടെയാണ് അഭിമന്യു കോളേജിലേക്ക് തിരിച്ചുപോയത്. തിങ്കളാഴ്ച പരീക്ഷ ഉള്ളതിനാലാണ് കോളേജിലേക്ക് മടങ്ങുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വട്ടവട സർക്കാർ സ്‌കൂളിൽനിന്ന് പ്ലസ് ടു പാസായതിന് ശേഷമാണ് മഹാരാജാസിൽ ചേർന്നത്. അമ്മ: ഭൂപതി. സഹോദരൻ: പരിജിത്ത് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. സഹോദരി: കൗസല്യ.

വിവരമറിഞ്ഞ് അഭിമന്യുവിന്റെ അച്ഛനും അമ്മയും ഇന്ന് രാവിലെ മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെത്തി. രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പത്തരയോടെ മൃതദേഹം ആശുപത്രിയിൽനിന്നും മഹാരാജാസ് കോളേജിലേക്ക് കൊണ്ടുപോയി . സിപിഐ എം നേതാക്കളടക്കം നിരവധിപേർ ആശുപത്രിയിലെത്തി. മന്ത്രിമാരായ തോമസ് ഐസക്, എം എം മണി , സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. എസ് ശർമ എംഎൽഎ. സൈമൺ ബ്രിട്ടോ എന്നിവർ ആശുപത്രിയിലും മഹാരാജസ് കോളേജിലുമെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP