Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് മരണപ്പെട്ടത് ബത്തേരിയിലെ യുവാക്കളുടെ പ്രിയങ്കരനായ ഇക്ക; വയനാട് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ കൂടിയായ നൗഷാദിന് വിപുലമായ സുഹൃദ്ബന്ധങ്ങൾ; സാമൂഹ്യ സേവനരംഗം സജീവ സാന്നിധ്യമായ നൗഷാദിന്റെ അകാല വിയോഗത്തിൽ തേങ്ങി സുൽത്താൻ ബത്തേരി

ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് മരണപ്പെട്ടത് ബത്തേരിയിലെ യുവാക്കളുടെ പ്രിയങ്കരനായ ഇക്ക; വയനാട് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ കൂടിയായ നൗഷാദിന് വിപുലമായ സുഹൃദ്ബന്ധങ്ങൾ; സാമൂഹ്യ സേവനരംഗം സജീവ സാന്നിധ്യമായ നൗഷാദിന്റെ അകാല വിയോഗത്തിൽ തേങ്ങി സുൽത്താൻ ബത്തേരി

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് ടി 20 മത്സരം കാണാൻ എത്തിയ വേളയിൽ ഹോട്ടലിൽ വെച്ച് ഹൃദയാഘാത്താൽ മരിച്ച കോഴിശ്ശേരി നൗഷാദ്(42) ബൃദഹത്തായ സുഹൃത് ബന്ധത്തിന് ഉടമായിരുന്നു. ക്രിക്കറ്റിനെയും സംഗീതത്തെയും സിനിമയെയും പ്രണയിച്ച വ്യക്തിത്വം. ബത്തേരിയിലെ യുവാക്കളുടെ പ്രിയങ്കരനായ ഇക്ക കൂടിയായിരുന്നു നൗഷാദ്. പ്രായവ്യത്യാസമില്ലാതെ യുവത്വത്തിന്റെ പ്രസരിപ്പുമായി എല്ലാവരുമായി സൗഹൃദം സ്ഥാപിച്ച് ഓടി നടന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ നൗഷാദിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബത്തേരിക്കാർ.

സ്വന്തമായി ബിസിനസ് നടത്തുന്ന നൗഷാദ് വയനാട് ക്രിക്കറ്റ് അസോസിയേഷൻ മെമ്പറും കൂടിയായിരുന്നു. ഈ നിലയിലാണ് കാര്യവട്ടം സ്‌റ്റേഡിയത്തിൽ നടത്തുന്ന ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാൻ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയുടെ ക്രിക്കറ്റ് കളി സ്വന്തം നാട്ടിൽ കാണാൻ സാധിക്കുന്നതിന്റെ ആവേശത്തിലായിരുന്നു അദ്ദേഹം. മഴ കളിമുടക്കുമോ എന്ന ആശങ്കയിലും പ്രതീക്ഷ കൈവിടാതെ കളി കണാൻ പോകാൻ സ്‌റ്റേഡിയത്തിലേക്ക് പോകാൻ തയ്യാറെടത്തിരിക്കുകയാരുന്നു. ഇതിനിടെയാണ് താമസിക്കുന്ന ഹോട്ടലിൽ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഉടൻ തന്നെ നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചൂവെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് ജീവനെടുത്തത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന നൗഷാദ് വലിയ സൗഹൃദവലയത്തിനുടമയാണ്. ചെറുപ്പക്കാരായ കളിക്കാരെ ഒരു സുഹൃത്തെന്നും ജ്യേഷ്ഠനെന്നുമുള്ള നിലയിൽ പ്രോത്സാഹിപ്പിച്ചിരുന്നു നൗഷാദ് കോഴിശ്ശേരി. സുൽത്താൻ ബത്തേരിയിൽ തന്നെയുള്ള ഫൈസ് കാറ്ററിങ് സെന്റർ ഉടമ കൂടിയാണ് നൗഷാദ്.

സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി കൂടിയായ നൗഷാദിന് സിനിമ രംഗത്തള്ളവരുമായി സൗഹൃദവും പുലർത്തിയിരുന്നു. പിന്നണി ഗായിക രശ്മി സതീഷ് അടക്കമുള്ളവർ നൗഷാദിന്റെ അകാലനിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബത്തേരി പെയിൻ ആൻഡ് പാലിയേറ്റീവ് ഉൾപ്പടെ സാമൂഹ്യ സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്നു നൗഷാദ് കോഴിശ്ശേരി. തിരുവനന്തപുരത്തു നിന്നും ബത്തേരിയിൽ എത്തിച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാജ്ഞലികൾ അർപ്പിച്ചു.

 

മയ്യിത്ത് നിസ്‌കാരം ഇന്ന് ളുഹർ നിസ്‌കാരത്തിന് ശേഷം മണിച്ചിറ ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബു, മാതാവ്: സഫിയ. ഭാര്യ: നൂർജഹാൻ. മക്കൾ: അമീന, അലീന, അമൻ. സഹോദരങ്ങൾ: ഷമീർ, ജുമൈല, നസീമ, സജ്ന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP