Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തമുണ്ടായത് ഗീതാനന്താശ്രമത്തിൽ സപ്താഹം കഴിഞ്ഞു മടങ്ങവെ; എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത് ചെട്ടികുളങ്ങര മഠാധിപതിയടക്കം നാലുപേർ; ദേശീയപാതയിൽ ആലങ്കോട് വച്ചുണ്ടായ കൂട്ടിയിടിയിൽ പൊലിഞ്ഞവർക്ക് അശ്രുപൂക്കൾ നേർന്ന് കേരളം

ദുരന്തമുണ്ടായത് ഗീതാനന്താശ്രമത്തിൽ സപ്താഹം കഴിഞ്ഞു മടങ്ങവെ; എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത് ചെട്ടികുളങ്ങര മഠാധിപതിയടക്കം നാലുപേർ; ദേശീയപാതയിൽ ആലങ്കോട് വച്ചുണ്ടായ കൂട്ടിയിടിയിൽ പൊലിഞ്ഞവർക്ക് അശ്രുപൂക്കൾ നേർന്ന് കേരളം

മറുനാടൻ ഡെസ്‌ക്‌

ആറ്റിങ്ങൽ : ചെട്ടികുളങ്ങര അംമേനംപള്ളി അംബ ആശ്രമത്തിലെ മാഠാധിപതിയടക്കം നാലുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ അപകടം സൃഷ്ടിച്ചത് ഡ്രൈവർ ഉറങ്ങിയത് മൂലമെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാലുപേരും തൽക്ഷണം മരിച്ചു.

നെയ്യാർഡാം ശിവാനന്ദാശ്രമത്തിൽ ഭാഗവത സപ്താഹം കഴിഞ്ഞ മടങ്ങവേയാണ് ചെട്ടികുളങ്ങര അംബ ആശ്രമത്തിലെ മാഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗി (സ്വാമി ഹരിഹര ചൈതന്യ-81), ഭാഗവത പാരായണ ആചാര്യൻ മാവേലിക്കര വാത്തിക്കുളം കൃഷ്ണപ്രസാദത്തിൽ രാജൻ ബാബു (63), കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര ഇടശ്ശേരിൽ വീട്ടിൽ വിമുക്തഭടൻ ഇ.വി. റാവു(73), മകൻ അനുരാഗ് (35)എന്നിവരടങ്ങുന്ന സംഘം മരിച്ചത്.

സപ്താഹം ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കായംകുളത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു, കാറിനുള്ളിൽ കുടുങ്ങിക്കിടന്ന നാലുപേരെയും നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അനുരാഗാണ് വാഹനം ഓടിച്ചിരുന്നത്.

. അനുരാഗ് ആണു കാർ ഓടിച്ചിരുന്നത്. അനുരാഗ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പൊലീസ് സൂചിപ്പിച്ചു. സ്വാമി ജ്ഞാനാനന്ദ യോഗി തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീവരാഹം സ്വദേശിയാണ്. അഞ്ചു വർഷം മുൻപു വരെ കിഴക്കേക്കോട്ട അഭേദാനന്ദാശ്രമത്തിലായിരുന്നു. പിന്നീടാണു മേനാമ്പള്ളി ആശ്രമത്തിലെ മഠാധിപതിയായത്.

പത്മാക്ഷിയാണ് രാജൻ ബാബുവിന്റെ ഭാര്യ. ശരത് ബാബു( നേവി കൊച്ചി), അർച്ചന എസ്. ബാബു (ബഹ്‌റൈൻ), കെ. ആർ. വിഷ്ണു എന്നിവരാണു മക്കൾ. മരുമക്കൾ ശരണ്യ ,അനൂപ്ശ്രീകുമാരിയാണു റാവുവിന്റെ ഭാര്യ. മകൾ: അശ്വതി. മരുമകൻ: രാജീവ്. അനുരാഗിന്റെ ഭാര്യ: നേഹ. മകൻ: അവ്യക്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP