Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചതുരങ്കപ്പാറ കണ്ട് മടങ്ങിയത് അതിവേഗത്തിൽ; ഏതിർ ദിശയിൽ പാഞ്ഞെത്തിയ കാറുമായി കൂട്ടിയിടിച്ച് വാഹനം തലകുത്തി വീണത് ഏലപ്പാടത്തിൽ; മരിച്ചത് അജീഷും മൂന്നരവയസ്സുള്ള മകൾ ഇവയും: ഉടുമ്പൻചോലയെ കണ്ണീരിലാക്കി ശാന്തൻപാറയിലെ വാഹനാപകടം

ചതുരങ്കപ്പാറ കണ്ട് മടങ്ങിയത് അതിവേഗത്തിൽ; ഏതിർ ദിശയിൽ പാഞ്ഞെത്തിയ കാറുമായി കൂട്ടിയിടിച്ച് വാഹനം തലകുത്തി വീണത് ഏലപ്പാടത്തിൽ; മരിച്ചത് അജീഷും മൂന്നരവയസ്സുള്ള മകൾ ഇവയും: ഉടുമ്പൻചോലയെ കണ്ണീരിലാക്കി ശാന്തൻപാറയിലെ വാഹനാപകടം

അർജുൻ സി വനജ്

നെടുങ്കണ്ടം: ചതുരങ്കപ്പാറ വിനോദസഞ്ചാരകേന്ദ്രം സന്ദർശിച്ച് മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച കാറുകൾ ഒന്നിന് പുറകിൽ ഒന്നിടിച്ച് പിഞ്ചുകുഞ്ഞും അച്ഛനും മരിച്ചു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.

ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30 നായിരുന്നു ശാന്തരവിക്ക് സമീപം അപകടം. ഉടുമ്പൻചോല കല്ലുപാലം വട്ടക്കുന്നേൽ അജീഷ് തോമസ് (33) മകൾ ഇവ(മൂന്നര) എന്നിവരാണ് മരിച്ചത്. ഇരുവാഹനങ്ങളും സമാന്തരമായി സഞ്ചരിക്കുന്നതിനിടെ കൂട്ടിമുട്ടി ഇരുദിശകളിലേക്ക് തെറിച്ചു ഏലക്കാട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ശാന്തൻപാറ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ പൂർണ്ണമായും തകർന്നു.

അജീഷിന്റെ മകൻ സ്റ്റീവ്(രണ്ട്) ചക്കിയത്ത് ജോമോൻ(40) ഭാര്യ ജെസീന്ത(35) മകൾ സാന്ദ്ര(13) കരിമ്പൻ സ്വദേശി ചെറുകാട്ടിൽ ജിബിൻ (24) കാർ ഡ്രൈവർ രാജക്കാട് വരകിൽ അമൽ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാന്ദ്രയുടെ നില ഗുരുതരമാണ്. സാന്ദ്രയ്ക്ക് കഴുത്തിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ജസ്റ്റീനയ്ക്കും ജിബിനും വലതുകൈയ്ക്കും തോളിനും സാരമായി പരിക്കുണ്ട്.

ഇരു വാഹനങ്ങളും അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. അമിത വേഗതിയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഇരു ദിശയിലേക്കും മറിയുകയായിരുന്നു. അജീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇടിയുടെ അഘാതത്തിൽ തലകീഴായി മറിഞ്ഞ് റോഡിന് സമീപത്തെ ഏലത്തോട്ടത്തിലേക്ക് തെറിച്ചുവീണു. രണ്ടാമത്തെ കാർ എതിർദിശയിലേക്കാണ് പതിച്ചത്.

ഏലത്തോട്ടത്തിലേക്ക് തെറിച്ചുവീണ വാഹനത്തിലിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽപെട്ടവരുടെ നിലവിളി ശബ്ദം കേട്ട് ഓടിക്കൂടിയവർ വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്. ശാന്തൻപാറയിൽ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനാണ് അജീഷ്. ഉടുമ്പൻചോല വിജയമാത സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഈവ് മറിയം. ഇവ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. അജീഷ് ഇന്നലെ രാത്രി 10.30 ക്കാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP