1 usd = 75.56 inr 1 gbp = 95.71 inr 1 eur = 85.32 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.15 inr

Jun / 2020
07
Sunday

കൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പർ; ഇടുക്കി ഗോൾഡിൽ ശവമായപ്പോൾ ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി; കടപ്പാട് എല്ലാം നൽകിയത് സംവിധായകൻ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാൽ അടുത്ത കൂട്ടുകാരനുമായി കണ്ട നടൻ; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നർമ്മം വിതറി ശശി കലിംഗ മടങ്ങുമ്പോൾ

April 07, 2020 | 11:41 AM IST | Permalinkകൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പർ; ഇടുക്കി ഗോൾഡിൽ ശവമായപ്പോൾ ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി; കടപ്പാട് എല്ലാം നൽകിയത് സംവിധായകൻ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാൽ അടുത്ത കൂട്ടുകാരനുമായി കണ്ട നടൻ; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നർമ്മം വിതറി ശശി കലിംഗ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ഊണിന് എത്രാളുണ്ടെന്ന് പറയണം....ട്ടോ'' പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. കൊഴിഞ്ഞ മുൻ പല്ലുകളിലൂടെ കാറ്റുകടക്കുന്ന ശബ്ദം ചേർത്തുള്ള ആ പ്രത്യേക സ്ലാങ്ങ് മലയാളികളെ വല്ലാതെ ചരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓർമിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയിൽ നിർണായക പങ്ക് വഹിക്കുക തന്നെ ചെയ്തു.

അതുപോലെ ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേനിൽ മലം ഇലപ്പൊതിയാക്കി അടുത്ത വീട്ടിൽ കൊണ്ടുപോയി കൂളായി കൊടുക്കുന്ന വിരുതനെയും ആരും മറക്കില്ല. അതായിരുന്നു ശശി കലിംഗ എന്ന നടൻ. അദ്ദേഹം കടന്നപോകുമ്പോൾ കോഴിക്കോട് കുന്ദമംഗലത്തെയും പിലാശ്ശേരിയിലെയും സുഹൃത്തുക്കൾക്ക് ഓർക്കാൻ ഒരുപാടുണ്ട്. നാട്ടിലെ സൗഹൃദമരവും എല്ലായിടത്തും നർമ്മം വിതറുന്ന പ്രിയ സുഹൃത്തുമായിരുന്നു ശശി .എന്താണ് നിങ്ങളുടെ വിജയമെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ശശി കലിംഗയെന്ന ചന്ദ്രകുമാർ പറഞ്ഞത് ഈ കൊഴിഞ്ഞ പല്ലും കരകര ശബ്ദവും ഒത്ത ഉയരവും എന്നായിരുന്നു. 'ഈ ബോഡി ലേേോഗ്വജിലെ ഫീച്ചേഴ്സ് മാറ്റിയാൽ എന്റെ കഞ്ഞി കുടി മുട്ടിപ്പോകും. ശരീരം കൊണ്ട് ജീവിച്ചുപോകുന്ന നടനാണ് ഞാൻ.'

നാടകമെന്ന കലാരൂപമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വി ചന്ദ്രകുമാറിന് സിനിമയിൽ അവസരം ഒരുക്കിക്കൊടുത്തത്. സംവിധായകൻ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' (2009) എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് സിനിമാപ്രേമികൾ ശശി കലിംഗയെ ആദ്യം കാണുന്നത്.ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പാസായശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് ചന്ദ്രകുമാർ നാടകവേദിയിൽ എത്തിപ്പെടുന്നത്. പതിനെട്ടാം വയസ്സിൽ. വീട്ടിലെ വിളിപ്പേര് സ്ഥലനാമം കൂടിചേർത്ത് ശശി കോഴിക്കോട് എന്നാക്കിയാണ് നാടകത്തിൽ അഭിനയിച്ചപ്പോൾ ഉപയോഗിച്ചിരുന്നത്. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ശശി സിനിമയിലെത്തിയത്.

ഒരു സിനിമാ വാരികക്ക് നൽകിയ അഭിമു്ഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''അമ്മാവൻ വി ടി വിക്രമൻനായരുടെ സ്റ്റേജ്ഇന്ത്യ നാടകട്രൂപ്പിൽ സെറ്റ് വർക്ക് ജോലിയായിരുന്നു ആദ്യം. പിന്നെ മ്യൂസിക്കും സെറ്റ് വർക്കും. ഒടുവിൽ അഭിനയം. സ്റ്റേജ്ഇന്ത്യയുടെ രണ്ടാമത്തെ നാടകം 'സാക്ഷാത്കാരം' എന്റെ ആദ്യ നാടകമായി. തിരുവനന്തപുരം അക്ഷരകലയുടെ 'കലക്കത്ത് കുഞ്ചൻ നമ്പ്യാർ' നാടകം എന്റെ അഭിനയജീവിതത്തിൽ മറക്കാൻ കഴിഞ്ഞില്ല. അഞ്ഞൂറിലധികം സ്റ്റേജിൽ നാടകം കളിച്ചു. നാടകത്തിൽ ഞാൻ മാർത്താണ്ഡവർമ്മ. മീനമ്പലം സന്തോഷ് കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ നമ്മുടെ രൂപം നമ്പ്യാരാകാൻ പറ്റില്ല. എന്നാൽ ഒരിഷ്ടം മനസ്സിൽ എവിടെയോ ആഴത്തിൽ ഇപ്പോഴും കിടപ്പുണ്ട്.''

''നമ്പ്യാര് ഒരു ഫലിതപ്രിയനായിരുന്നു. മിഴാവ് വാദനത്തിലും പ്രഗത്ഭൻ. എനിക്ക് പാണ്ഡിത്യമില്ല. പക്ഷേ ഫലിതം കാട്ടി ജീവിക്കാൻ ഈശ്വരൻ അവസരം തന്നു.''- ശശി പറയുന്നു.നമ്പ്യാരോടുള്ള ആരാധന തുടങ്ങുന്നത് സ്‌കൂൾ പഠനകാലത്തുനിന്ന് തന്നെയാണെന്ന് ശശി പറയുന്നു. തുള്ളലിനോടുള്ള ആരാധനയെക്കുറിച്ച് ശശി പറയുന്നത് കേൾക്കാം: ''ഓട്ടൻതുള്ളലിൽ രുക്മിണി സ്വയംവരവും ശീതങ്കനിൽ കല്യാണസൗഗന്ധികവും പറയൻ തുള്ളലിൽ ദക്ഷയാഗവുമാണ് എനിക്ക് ഇഷ്ടം. സ്‌ക്കൂളിൽ പഠിക്കുമ്പോൾ നമ്പ്യാരുടെ കൃതികൾ മനഃപാഠം പഠിച്ചെങ്കിലും ജോലി സമ്പാദിച്ചു രക്ഷപ്പെടാൻ കഴിഞ്ഞില്ല.''സിനിമയിൽ ഏതു തരം കഥാപാത്രങ്ങളെയാകും ശശി കലിംഗയെന്ന നടൻ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ .''ചിരിപ്പിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽത്തന്നെയുണ്ട്. നാടകത്തിൽ കൂടുതൽ ചെയ്തത് കോമഡിവേഷങ്ങൾ. സിനിമയിൽ വന്നപ്പോഴും വേഷം മാറുന്നില്ല.'

ശശി കലംഗക്ക് എന്നും കടപ്പാട് തന്നെ കണ്ടെത്തിയ സംവിധയാൻ രഞ്ജിത്തിനോട് തന്നെയായിരുന്നു. 'യാദൃശ്ചികമായി കോഴിക്കോടു വച്ചാണ് ഞാൻ രഞ്ജിത് സാറിനെ കാണുന്നത്. ആ കൂടിക്കാഴ്ചയിൽ എന്റെ ജീവിതം മാറുകയായിരുന്നു. അദ്ദേഹം എനിക്ക് വല്യമ്മാവനെ പോലെയാണ്പ്രാഞ്ചിയേട്ടനിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. രഞ്ജിത്ത് സാറിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും. അദ്ദേഹം എന്തു പറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. '- ശശി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയാണ്. 'മമ്മൂക്ക എനിക്ക് മൂത്ത ചേട്ടനാണ്. ഇപ്പോളും മമ്മൂക്കയെ കണ്ടാൽ എന്റെ കൈയും കാലും വിറയ്ക്കും. മോഹൻലാൽ എന്റെ അടുത്ത സുഹൃത്താണ്. രഞ്ജിത്ത് സർ എനിക്ക് വല്യമ്മാവനാണ്. ഇവരെയെല്ലാം ഞാനേറെ ബഹുമാനിക്കുന്നു. തൊഴുകൈകളോടെ മാത്രമേ ഇവരെക്കുറിച്ച് പറയാൻ സാധിക്കൂ.'

അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് ചോദിച്ചാലും നർമ്മത്തിൽ കുതിർന്ന അ്ദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ' ഞാൻ സംസാരിക്കാതെ അഭിനയിച്ചതെല്ലാം വെറൈറ്റി വേഷമാണ്. ഇടുക്കിഗോൾഡിൽ ശവമായിരുന്നു. ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി. ഇതെല്ലാം വെറൈറ്റി വേഷമാണ്. ഒരുദിവസം അഞ്ചു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷം.സ്ഥിരമായി മുണ്ടും ഷർട്ടും ധരിക്കുന്ന ഈ കലാകാരന് പാന്റ് എന്നും ഒരു കീറാമുട്ടിയാണ്. പാന്റ് ധരിച്ചാൽ നാട്ടുകാർ കൂവുമെന്നും ശശി പറയുമായിരുന്നു.

''25 വർഷമായി മുണ്ടും ഷർട്ടുമാണ് വേഷം. ചിലപ്പോൾ ജൂബ. പാന്റ് ഇട്ടുനടന്നാൽ നാട്ടുകാര് കൂവും. ഗൾഫിൽ പോകുമ്പോൾ മാത്രം ഇടും. അപ്പോൾ എന്റെ നാട്ടുകാർ കാണില്ലല്ലോ. എന്നെ കുഴപ്പിക്കുന്ന വേഷമാണ് പാന്റ്.''- ഇങ്ങനെ എന്തിലും നർമ്മം കണ്ടത്തുന്ന ശശി കലിംഗ ഓർമ്മയാകുമ്പോൾ കോവിഡ് കാലവും ലോക് ഡൗണും ആയതിനാൽ നേരിട്ടുപോയി അന്തിമോപചാരം അർപ്പിക്കാൻപോലും നാട്ടുകാർക്കും സിനിമയിലെ സഹപ്രവർത്തകർക്കും ആവുന്നില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ
പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുമ്പിൽ അഭിനയിച്ചു കാണിച്ച് സൂരജ്; അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ നിറയുന്നത് അവ്യക്തത മാത്രം; സ്ത്രീധനമായി നൽകിയ ബൊലേനാ കാറിനൊപ്പം അച്ഛന്റെ പിക്ക് അപ്പ് ഓട്ടോയും കേസിൽ തൊണ്ടി മുതൽ; സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുത്തത് അവ്യക്തതകൾ നീക്കാൻ; ഉത്രാ കൊലക്കേസിൽ ഇനി സൂര്യയുടെ ആൺ സുഹൃത്തിന്റെ മൊഴി എടുക്കൽ
പത്ത് മണിക്കൂർ ചോദ്യം ചെയ്തിട്ടും മകനെ സംരക്ഷിക്കാൻ കരുക്കൾ നീക്കി സൂരജിന്റെ മാതാവ് രേണുക; രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചു; തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവയിൽ സംശയങ്ങൾ നിരത്തി ക്രൈംബ്രാഞ്ച് ; ചോദ്യം ചെയ്യൽ സൂരജിനേയും പിതാവ് സുരേന്ദ്രനേയും ഇരുത്തി; അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് പൊട്ടിക്കരച്ചിൽ നാടകം; വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനം
ആയിരം രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്ത ഭർത്താവ്; കഠിനംകുളത്ത് ഭാര്യയെ എത്തിച്ച ശേഷം പീഡകരെ എല്ലാം വിളിച്ചു വരുത്തിയത് ഭർത്താവെന്നതിന് തെളിവു കിട്ടി; പിടിയിലായ മുഖ്യപ്രതിയും പങ്കുവയ്ക്കുന്നത് ഭർത്താവിന്റെ പണത്തോടുള്ള മോഹം; തീരദേശത്ത് നിന്ന് നൗഫലിനെ പൊലീസ് പൊക്കിയത് ശക്തമായ തെരച്ചിലിന് ഒടുവിൽ; കേരളത്തെ ഞെട്ടിച്ച പീഡനത്തിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഭാര്യയോടുള്ള പക
വിവാഹസമയത്ത് നൽകിയത് 70 പവൻ സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും; ഭാര്യയുടെ മാതാപിതാക്കളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുപ്പിച്ചത് 25 ലക്ഷത്തോളം രൂപ; അമ്മയുടെ പേരിലുള്ള സ്ഥലം കൂടി പണയപ്പെടുത്തണമെന്ന് വന്നതോടെ വഴക്ക് മൂത്തു; ഒടുവിൽ കൃതിയെ ഭർത്താവ് വൈശാഖ് കൊന്നത് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്; കുണ്ടറ കൃതി കേസിൽ വൈശാഖിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ