Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്തയിൽ നേതൃമികവുമായി അധ്യക്ഷസ്ഥാനത്ത് എത്തി; വേറിട്ട ആശയപ്രചരണത്തിലൂടെ സമൂദായത്തിന് വേണ്ടി ജീവിതം മാറ്റി വച്ചു; വിടവാങ്ങിയ മുഹമ്മദ് മുസ്ലിയാർ ഇസ്ലാമിക മൂല്യങ്ങളിലൂന്നി ജീവിച്ച പണ്ഡിത ശ്രേഷ്ഠൻ

സമസ്തയിൽ നേതൃമികവുമായി അധ്യക്ഷസ്ഥാനത്ത് എത്തി; വേറിട്ട ആശയപ്രചരണത്തിലൂടെ സമൂദായത്തിന് വേണ്ടി ജീവിതം മാറ്റി വച്ചു; വിടവാങ്ങിയ മുഹമ്മദ് മുസ്ലിയാർ ഇസ്ലാമിക മൂല്യങ്ങളിലൂന്നി ജീവിച്ച പണ്ഡിത ശ്രേഷ്ഠൻ

എംപി റാഫി

പാലക്കാട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ (ഇ.കെ വിഭാഗം) പ്രസിഡന്റുമായ കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്ലിയാർ (74) നിര്യാതനായി. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയിൽ ബുധനാഴ്ച രാത്രി 12.45 നായിരുന്നു അന്ത്യം.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച കാലത്ത് പതിനൊന്നോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേത്തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്ലിയാർ രാത്രിയോടെ അന്തരിക്കുകയായിരുന്നു. ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. മാതാവ് പെരിമണ്ണിൽ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്ലിയാരുടെ മകൾ ഫാത്വിമയാണ് ഭാര്യ.

മക്കൾ: അബ്ദുറഹിമാൻ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുൽ ജലീൽ ഫൈസി, അബ്ദുൽ വാജിദ് ഫൈസി, അബ്ദുൽ ഫത്താഹ് ഫൈസി, അബ്ദുൽ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കുമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശിയാണ്. നീണ്ട കാലം സമസ്തയിൽ നേതൃപരമായ പങ്കുവഹിച്ച എ.പി ഉസ്താദ് 1995 മുതൽ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമാണ്. 2012 ൽ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ പിൻഗാമിയായായാണ് സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅയിൽ നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തിൽ സനദ് സ്വീകരിച്ച എ.പി മുഹമ്മദ് മുസ്ലിയാർ രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയിൽ പ്രധാന മുദരിസ്, വൈസ് പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ വഹിച്ചു.

സമസ്ത ഫത്വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാർക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകൽ ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി, മണ്ണാർക്കാട് ദാറുന്നജാത്ത് വർക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂൽ, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂർപടി, ജന്നത്തുൽ ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂർ, ചെമ്മാട്, മാവൂർ എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണി മുതൽ മണ്ണാർക്കാട് ദാറുന്നജാത്തി നടക്കും. തുടർന്ന് വൈകിട്ട് മൂന്നിന് കുമരം പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP