Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻ ഭാഗവതും മോദിയും രാജ് താക്കറെയും അടക്കമുള്ള പ്രമുഖരുടെ ആത്മീയ നേതാവ്; മധ്യപ്രദേശിലെ ബിജെപി സർക്കാർ ക്യാബിനറ്റ് പദവി നൽകി ആദരിച്ച ആചാര്യൻ; മോഡലിങ്ങിൽ നിന്ന് ആത്മീയതയിലേക്ക് വഴിതിരിഞ്ഞ് ഒടുവിൽ വിഷാദച്ചുഴിയിൽ വീണ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ബയ്യൂജി മഹാരാജിന്റെ ജീവിതം ഇങ്ങനെ

മോഹൻ ഭാഗവതും മോദിയും രാജ് താക്കറെയും അടക്കമുള്ള പ്രമുഖരുടെ ആത്മീയ നേതാവ്; മധ്യപ്രദേശിലെ ബിജെപി സർക്കാർ ക്യാബിനറ്റ് പദവി നൽകി ആദരിച്ച ആചാര്യൻ; മോഡലിങ്ങിൽ നിന്ന് ആത്മീയതയിലേക്ക് വഴിതിരിഞ്ഞ് ഒടുവിൽ വിഷാദച്ചുഴിയിൽ വീണ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ബയ്യൂജി മഹാരാജിന്റെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ആത്മീയ നേതാവ് ബയ്യൂജി മഹാരാജിന്റെ ആത്മഹത്യ കുറിപ്പിൽ നിറയുന്നത് കടുത്ത വിഷാദം. ഇൻഡോറിലെ വസതിയിൽ വച്ചാണ് മഹാരാജ് ജീവനൊടുക്കിയത്. തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മഹാരാജിന്റെ വസതിയിൽ നിന്ന് പിസ്റ്റളും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തതായി മധ്യപ്രദേശ് പൊലീസിലെ ഐ.ജി മക്രാന്ദ് ഡിയോസ്‌കർ അറിയിച്ചു.

കടുത്ത വിഷാദം കാരണം ആത്മഹത്യ ചെയ്യുന്നതായാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. തന്റെ കുടുംബത്തെ ആരെങ്കിലും നോക്കണമെന്നും കുറിപ്പിൽ പറയുന്നു. ഇൻഡോറിലെ വസതിയിൽ വച്ചാണ് മഹാരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയടച്ച് തലയിൽ വെടിവയ്ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് എത്തിയ കുടുംബാംഗങ്ങൾ വാതിൽ തകർത്താണ് അകത്ത് കടന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ബിജെപി സർക്കാർ മന്ത്രിക്ക് തുല്യമായ ക്യാബിനറ്റ് പദവി നൽകിയ ആൾദൈവമാണ് ബയ്യുജി മഹാരാജ്. എന്നാൽ അദ്ദേഹം ക്യാബിനറ്റ് പദവിയും കാറും സ്വീകരിച്ചിരുന്നില്ല. മഹാരാജിന്റെ മരണത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചിച്ചു. മഹാരാജിന്റെ വിയോഗം രാജ്യത്തിന് തന്നെ നഷ്ടമാണെന്ന് ചൗഹാൻ പറഞ്ഞു. അതേസമയം മഹാരാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്തുണ ആവശ്യപ്പെട്ട് ബിജെപി സർക്കാർ അദ്ദേഹത്തിന് മേൽ മാനസിക സമ്മർദ്ദം ചെലുത്തിയിരുന്നതായി കോൺഗ്രസ് നേതാവ് മനക് അഗർവാൾ ആരോപിച്ചു.

മുൻ മോഡലാണ് മഹാരാജ്. മോഡലിങ് ഉപേക്ഷിച്ചാണ് അദ്ദേഹം ആത്മീയതയിലേക്ക് വന്നത്. ഉദയ് സിങ് ദേശ്മുഖ് എന്നാണ് പൂർവാശ്രമത്തിലെ പേര്. ഇൻഡോറിലെ ആശ്രമത്തിലിരുന്നാണ് മഹാരാജ് ഭക്തരുമായി സംവദിച്ചിരുന്നത്. മെഴ്സിഡസ് ബെൻസ് കാറിലായിരുന്നു ഈ ആൾ ദൈവത്തിന്റെ സഞ്ചാരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് തുടങ്ങിയ പ്രമുഖർ അനുഗ്രഹം തേടി എത്തിയിരുന്ന ആൾദൈവമാണ് മഹാരാജ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ തുടങ്ങിയ പ്രമുഖരും മഹാരാജിന്റെ അനുഗ്രഹം തേടി എത്തിയിരുന്നു. ആദ്യ ഭാര്യ 2015ൽ മരണമടഞ്ഞതിനെ തുടർന്ന് 2015ൽ രണ്ടാം വിവാഹം കഴിച്ചു. ഇൻഡോർ സ്വദേശിനിയായ ഡോക്ടറാണ് രണ്ടാം ഭാര്യ. ഒരു മകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP