Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തേങ്ങലടക്കിയും വിങ്ങിപ്പൊട്ടിയും കൂട്ടുകാരുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ സഹപാഠികൾ; കോതമംഗലത്ത് കനാലിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തേങ്ങലടക്കിയും വിങ്ങിപ്പൊട്ടിയും കൂട്ടുകാരുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ സഹപാഠികൾ; കോതമംഗലത്ത് കനാലിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരിയാർവാലി കനാലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ബേസിലിനും തോമസ് ജോഷിക്കും കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.ഉച്ചക്ക് 12 മണിയോടെ ഇവർ പഠിച്ചിരുന്ന കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂൾ അങ്കണത്തിൽ മൃതദ്ദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ-സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സ്‌കൂളിലെ വിദ്യാർത്ഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അദ്ധ്യാപകരും, നോൺ ടീച്ചിങ് സ്റ്റാഫും നാട്ടുകാരുമുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

ഒപ്പം പഠിച്ചിരുന്നവരുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ സഹപാഠികൾ വിങ്ങിപ്പൊട്ടിയും തേങ്ങലടക്കിയും നീങ്ങിയപ്പോൾ കാഴ്ചക്കാരുടെ മിഴികളും ഈറനണിഞ്ഞു.സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ ഇരുവരുംഇന്നലെ ഉച്ചക്ക് എസ്എസ്എൽസി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങി മടങ്ങും വഴി പെരിയാർവാലിയുടെ മെയിൻ കനാലിൽ മുത്തംകുഴി പുലിമല ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

രാത്രി 9 മണിയോടടുത്താണ് കനാലിൽ നിന്നും ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്.ഇന്നലെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷമാണ് സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചത്. മലയിൻകീഴ് മൂഞ്ഞനാട്ട് ജോഷിയുടെ മകനാണ് തോമസ് (15) .ഇളംമ്പ്ര മാലിയിൽ ബെന്നിയുടെ മകനാണ് ബേസിൽ (15) .ബേസിലിന്റെ സംസ്‌കാരം കോതമംഗലം മർത്തോമ ചെറിയ പള്ളിയിലും തോമസ് ജോഷിയുടെ സംസ്‌കാരം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിലുമാണ് നടന്നത്.വീട്ടിലും ചടങ്ങുകൾ നടന്ന പള്ളികളിലും നാടിന്റെ പൊന്നോമനകളായിരുന്ന ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടം ഒഴുകിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP