Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ കളിച്ചു കൊണ്ടിരിക്കേ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു; പേരക്കുട്ടിയുടെ ദാരുണ മരണം നേരിൽ കണ്ട ഷോക്കിൽ മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മിനിറ്റുകൾക്കിടെ ഒരു വീട്ടിൽ ഉണ്ടായത് ഇരട്ടമരണം; ബാസിമിന്റെയും അലവി ഹാജിയുടെയും അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

വീട്ടിൽ കളിച്ചു കൊണ്ടിരിക്കേ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു; പേരക്കുട്ടിയുടെ ദാരുണ മരണം നേരിൽ കണ്ട ഷോക്കിൽ മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മിനിറ്റുകൾക്കിടെ ഒരു വീട്ടിൽ ഉണ്ടായത് ഇരട്ടമരണം; ബാസിമിന്റെയും അലവി ഹാജിയുടെയും അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

ജാസിം മൊയ്തീൻ

കോഴിക്കോട്; കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. സംഭവം നേരിൽകണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ബാസിം(12) ആണ് കഴുത്തിൽ ഷാൾ കുടുങ്ങി മരിച്ചത്. പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ അലവിഹാജി(68)യാണ് ഹൃദയസ്ഥംഭനം വന്ന് മരിച്ചത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ഇന്ന് കാലത്ത് 10 മണിക്കാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ സംഭവം നടന്നത്.

രാവിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ബാസിമിന്റെ കഴുത്തിൽ അബന്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. അത്യാസന്ന നിലയിലായ ബാസിമിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഈ വാർത്തയറിഞ്ഞയുടെ അപകടം നേരിൽകണ്ട അലവി ഹാജി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗിയായ അലവിഹാജിയെയും ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താമരശ്ശേരി എസ് ഐ സനൽരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ബാസിമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് ബാസിൽ കൈതപ്പൊയിൽ മർകസ് പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫാത്തിമനസ്റിൻ ,റാസിം,മാതാവ് നൗഷിദ. അലവി ഹാജിയുടെ. ഭാര്യ നഫീസ.മക്കൾ ഇഖ്ബാൽ, ജലീൽ, സൽമത്ത്, ഹാജറ, ഹഫ്സത്ത് സഹോദരങ്ങൾ: അഹമ്മദ്കുട്ടി,ഉസ്സയിൻ, ഹംസ, മമ്മി ,അബു. നബീസ, സുലൈഖ, ആസ്യ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP