Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിലീവറിന്റെ ഡയറക്ടർ പദവിയിലെത്തിയ യൂറോപ്യനല്ലാത്ത ആദ്യവ്യക്തി; ഇന്ത്യയിൽ കമ്പനിയുടെ അധിശത്വം അരക്കിട്ടുറപ്പിച്ചവരിൽ പ്രധാനി; മുംബൈയിൽ അന്തരിച്ച യൂണിലീവർ മുൻ ഡയറക്ടർ ടി.തോമസ് ആഗോള വ്യവസായ ലോകത്ത് മലയാളികളുടെ അഭിമാനമായ വ്യക്തിത്വം

യൂണിലീവറിന്റെ ഡയറക്ടർ പദവിയിലെത്തിയ യൂറോപ്യനല്ലാത്ത ആദ്യവ്യക്തി; ഇന്ത്യയിൽ കമ്പനിയുടെ അധിശത്വം അരക്കിട്ടുറപ്പിച്ചവരിൽ പ്രധാനി; മുംബൈയിൽ അന്തരിച്ച യൂണിലീവർ മുൻ ഡയറക്ടർ ടി.തോമസ് ആഗോള വ്യവസായ ലോകത്ത് മലയാളികളുടെ അഭിമാനമായ വ്യക്തിത്വം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ വ്യവസായ പ്രമുഖൻ വിടവാങ്ങി. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്രാൻഡായ യുണിലീവറിന്റെ മുൻ ഡയറക്ടറും കമ്പനിക്ക് ഇന്ത്യയിൽ വേരുറപ്പിച്ചവരിലെ പ്രമുഖനുമായ ടി തോമസമാണ്(90) അന്തരിച്ചത്. ഹിന്ദുസ്ഥാൻ ലീവർ മുൻ ചെയർമാനുമാനായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്നു മൂന്നിനു മുംബൈ ഫോർട്ടിലെ സെന്റ് തോമസ് കത്തീഡ്രലിൽ ശുശ്രൂഷയ്ക്കു ശേഷം 4.30നു ശിവ്രി സെമിത്തേരിയിൽ.

ഹിന്ദുസ്ഥാൻ ലീവറിന്റെ ചെയർമാനാകുന്ന ആദ്യ മലയാളിയായ ടി.തോമസ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. ലണ്ടൻ ആസ്ഥാനമായ യൂണിലീവറിന്റെ ഡയറക്ടർ പദവിയിലെത്തിയ യൂറോപ്യനല്ലാത്ത ആദ്യവ്യക്തിയെന്ന ബഹുമതിയും നേടിയിട്ടുണ്ട്.

മദ്രാസ് സർവകലാശാലയിൽ നിന്നു കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം 1954ൽ ആണു ഹിന്ദുസ്ഥാൻ ലീവറിൽ ചേർന്നത്. 1973ൽ ഹിന്ദുസ്ഥാൻ ലീവർ ചെയർമാനായി; 1978ൽ യൂണിലീവറിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും. എംആർഎഫ് ടെക്‌നിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രാൻസിലെ ലെഫാർജ് ഇന്റർനാഷനൽ, ഗ്ലാക്‌സോ ഇന്റർനാഷനൽ, ഇൻഡസ് വെഞ്ചേഴ്‌സ് തുടങ്ങിയവയുടെ ഡയറക്ടറായിരുന്നു. മുംബൈയിലെ ജോൺ കാനൻ കത്തീഡ്രൽ സ്‌കൂൾ, സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് എന്നിവയുടെ ചെയർമാനായിരുന്നു.

മുംബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്, ഇന്റർനാഷനൽ ചേംബർ ഓഫ് കൊമേഴ്‌സ് ദേശീയസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള മനോരമ മുൻ ഡയറക്ടറും എംആർഎഫ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കണ്ടത്തിൽ കെ.എം.ഈപ്പന്റെ മകൾ സൂസിയാണു ഭാര്യ. മക്കൾ: സുനിൽ (ന്യൂയോർക്ക്), അനിത (ദുബായ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP