Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ജനിച്ച പിതാവ് ട്രിനിഡാഡിലേക്ക് കുടിയേറിയപ്പോൾ മകൻ ലണ്ടനിൽ എത്തി; ഭാര്യ പാക്കിസ്ഥാൻകാരിയും; എഴുതിയതൊക്കെ ഇന്ത്യയുടെ ഇരുണ്ട മുഖത്തെക്കുറിച്ച്; ഇന്നലെ ലണ്ടനിൽ അന്തരിച്ച നൊബേൽ പ്രൈസ് ജേതാവ് കൂടിയായ വി എസ് നയ്പാൾ ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കാതെ പോയ ഇന്ത്യക്കാരൻ; മരണം വിളിച്ചത് പിഐഒ കാർഡ് സ്വപ്നം ബാക്കിയാക്കി

ഇന്ത്യയിൽ ജനിച്ച പിതാവ് ട്രിനിഡാഡിലേക്ക് കുടിയേറിയപ്പോൾ മകൻ ലണ്ടനിൽ എത്തി; ഭാര്യ പാക്കിസ്ഥാൻകാരിയും; എഴുതിയതൊക്കെ ഇന്ത്യയുടെ ഇരുണ്ട മുഖത്തെക്കുറിച്ച്; ഇന്നലെ ലണ്ടനിൽ അന്തരിച്ച നൊബേൽ പ്രൈസ് ജേതാവ് കൂടിയായ വി എസ് നയ്പാൾ ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കാതെ പോയ ഇന്ത്യക്കാരൻ; മരണം വിളിച്ചത് പിഐഒ കാർഡ് സ്വപ്നം ബാക്കിയാക്കി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നൊബേൽ പ്രൈസ് ജേതാവും ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനുമായ വി എസ്. നയ്പാൾ (85)അന്തരിച്ചു. ലണ്ടനിലെ തന്റെ വസതിയിൽ പ്രിയപ്പെട്ടവരുടെ സാമീപ്യത്തിൽ വളരെ ശാന്തമായാണ് ഈ വിശ്രുത എഴുത്തുകാരൻ മരണത്തെ പുൽകിയിരിക്കുന്നതെന്നാണ് ഭാര്യ ലേഡി നാദിറ നയ്പാൾ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാധർ സുരാജ്പ്രസാദ് നയ്പാൾ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിലായിരുന്നു ജനിച്ചത്. തുടർന്ന് പിതാവ് ട്രിനിഡാഡിലേക്ക് കുടിയേറുകയായിരുന്നു.

1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ചഗ്വാനാസിലായിരുന്നു നയ്പാളിന്റെ ജനനം. തുടർന്ന് പിൽക്കാലത്ത് അദ്ദേഹം ലണ്ടനിലെത്തുകയായിരുന്നു. നയ്പാൾ എഴുതിയതൊക്കെ ഇന്ത്യയുടെ ഇരുണ്ടമുഖത്തെക്കുറിച്ചായിരുന്നു. രണ്ട് വിവാഹം കഴിച്ച നയ്പാളിന്റെ ഒരു ഭാര്യ പാക്കിസ്ഥാൻകാരിയാണ് . ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രതിഭാധനനായ ഇന്ത്യക്കാരനെന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. നയ്പാളിനെ മരണം വിളിച്ച് കൊണ്ട് പോയത് തന്റെ പിഐഒ കാർഡ് സ്വപ്നം ബാക്കിയാക്കിയാണ്. 30ൽ അധികം പുസ്തകങ്ങൾ എഴുതിയിരിക്കുന്ന കഴിവുറ്റ എഴുത്തുകാരനാണ് നയ്പാൾ.

2001ലായിരുന്നു സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇതിന് പുറമെ 1971ൽ ബുക്കർ പ്രൈസ്, 1993ൽ ഡേവിഡ് കോഹെൻ ലിറ്ററേച്ചർ പ്രൈസ്, 1990ൽ നൈറ്റ്ഹുഡ് തുടങ്ങിയ പുരസ്‌കാരങ്ങളും നയ്പാളിനെ തേടിയെത്തിയിരുന്നു. 1961ൽ അദ്ദേഹം പുറത്തിറക്കിയ നോവലായ എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ പിതാവ് ശ്രീപ്രസാദിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള രചനയായിരുന്നു ഇത്. ട്രിനിഡാഡ് ഗാർഡിയന്റെ റിപ്പോർട്ടറായിരുന്നു ശ്രീപ്രസാദ്. തനിക്ക് ആറ് വയസുള്ളപ്പോഴായിരുന്നു നയ്പാളും കുടുംബവും ട്രിനിഡാഡിന്റെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിലേക്ക് താമസം മാറിയിരുന്നത്. അവിടെ വച്ചായിരുന്നു 1959ൽ നയ്പാൾ തന്റെ ആദ്യ നോവലായ മിഗ്യൂൽ സ്ട്രീറ്റ് എഴുതിയിരുന്നത്.

തുടർന്ന് 1948ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള ഗവൺമെന്റ് സ്‌കോളർഷിപ്പ് നയ്പാളിന് ലഭിച്ചിരുന്നു. ഓക്സ്ഫോർഡിൽ വച്ച് പരിചയപ്പെട്ട പട്രീഷ് ഹാലെയെയാണ് 1955ൽ അദ്ദേഹം വിവാഹം കഴിച്ചത്. 1996ൽ അവർ മരിക്കുകയും പിന്നീട് തന്നേക്കാൾ 20 വയസ് കുറവുള്ള പാക്കിസ്ഥാൻ കാരിയായ ലേഡി നദിറയെ നയ്പാൾ വിവാഹം കഴിക്കുകയും ചെയ്തു. ഒരു പ്രത്യേക തരത്തിലുള്ള ജീവിത രീതി പിന്തുടർന്ന നയ്പാളിനെ സ്ട്രെയിറ്റ് ജാക്കറ്റ് ധരിച്ചായിരുന്നു കാണപ്പെട്ടിരുന്നത്. തനിക്ക് തോന്നുന്നത് വെളിപ്പെടുത്തിയിരുന്ന അദ്ദേഹം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരിഭ്രാന്തനായിരുന്നില്ല.

ഉദാഹരണമായി നയ്പാളിന്റെ ഐഡന്റിറ്റിയെക്കുറിച്ച ചോദിച്ച ഒരു അമേരിക്കൻ വിദ്യാർത്ഥിയെ അദ്ദേഹം ആക്രമിച്ച സംഭവത്തെ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പട്രിക്ക് ഫ്രഞ്ച് എടുത്ത് കാട്ടുന്നുണ്ട്. തന്റെ പാരമ്പര്യങ്ങൾ പേറുന്ന മണ്ണായ ഇന്ത്യയിിലേക്ക് വിസയില്ലാതെ സഞ്ചരിക്കാൻ കൊതിച്ച നയ്പാൾ ഒരു പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ അഥവാ പിഐഒ കാർഡിനായി ഏറെ കൊതിച്ചിരുന്നു. അത് സഫലമാകാതെയാണീ പ്രതിഭ വിടപറഞ്ഞിരിക്കുന്നത്. കടുത്ത നിയമങ്ങൾ ഉയർത്തിക്കാട്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിന് തടസം നിൽക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യ വിട്ട് പോയി എഴുതാൻ തന്റെ അമ്മ ഒരിക്കൽ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും നയ്പാൾ വെളിപ്പെടുത്തിയിരുന്നു. നൊബേൽ പ്രൈസ് ലഭിച്ചതിന് ശേഷം ഇന്ത്യയെക്കുറിച്ച് എ വണ്ടർഫുൾ സിവിലൈസേഷൻ, ഏൻ ഏരിയ ഓഫ് ഡാർക്ക്നെസ് എന്നീ പുസ്തകങ്ങൾ എഴുതിയതിന് ശേഷമായിരുന്നു ഇന്ത്യയെ വിമർശിച്ച് എഴുതുന്നതിന് പകരം ഇന്ത്യ വിട്ട് പോയി മറ്റ് വിഷയങ്ങളെക്കുറിച്ചെഴുതാൻ അമ്മ ആവശ്യപ്പെട്ടതെന്നും നയ്പാൾ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP