Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉണ്ണീക്ക എന്നു നിലവിളിച്ചു നൂറു കണക്കിനു ചെറുപ്പക്കാർ; ചങ്കത്തടിച്ചു നിലവിളിച്ച് അനേകം സ്ത്രീകൾ; നാട്ടുകാരുടെ പൊന്നും കുടമായി വളർന്ന, അച്ഛനും അമ്മയും ഇല്ലാത്ത വിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

ഉണ്ണീക്ക എന്നു നിലവിളിച്ചു നൂറു കണക്കിനു ചെറുപ്പക്കാർ; ചങ്കത്തടിച്ചു നിലവിളിച്ച് അനേകം സ്ത്രീകൾ; നാട്ടുകാരുടെ പൊന്നും കുടമായി വളർന്ന, അച്ഛനും അമ്മയും ഇല്ലാത്ത വിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

എരുമലി: ഇടകടത്തി എന്ന ഗ്രാമത്തിന്റെ പൊന്നും കുടമായിരുന്നു ഉണ്ണീക്ക. 23 വയസ്സ് തികയും മുൻപ് ഇന്നലെ അവനെ പാലാ - പൊൻകുന്നം റൂട്ടിൽ എത്തിയ കാലൻ കൂട്ടികൊണ്ടു പോയി. അവന്റെ മൃതദേഹം അഗ്നി ഏറ്റു വാങ്ങും മുൻപ് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. അവൻ നടന്ന വഴികളിൽ എല്ലാം അവന്റെ പുഞ്ചിരിക്കുന്ന മുഖം അടയാളമായി അവശേഷിപ്പിച്ചതുകൊണ്ട് അവന്റെ വിയോഗം ഒരു നാടിന്റെ മാത്രമായിരുന്നില്ല പരിസരങ്ങളിലെ എല്ലാ നാടിന്റെയും വേദന ആയിരുന്നു.

ടിപ്പർ ലോറി ഇടിച്ചു ഇന്നലെ രാവിലെ പാലായ്ക്ക് സമീപം പൈകയിൽ മരണത്തിനു കീഴങ്ങിയ വിഷ്ണു വി ദാസിന്റെ സംസ്‌കാരം ഇന്നു നടന്നത് യഥാർത്ഥ ദുഃഖത്തിന്റെ ഭീകരത വ്യക്തമാക്കിയാണ്. ഡിഗ്രിക്ക് ശേഷം പിഎസ്‌സി കോച്ചിങ്ങും നാട്ടുകാരുടെ മറ്റു കാര്യങ്ങളുമായി ഓടി നടന്ന വിഷ്ണുവിന്റെ സംസ്‌കാരത്തിന് ഒഴുകി എത്തിയത് ഏതൊരു വിഐപിയുടെയും സംസ്‌കാരത്തെയും തോൽപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു. വിഐപിയായി എത്തിയത് റാന്നി എംഎൽഎ രാജു എബ്രഹാമും വച്ചൂച്ചിറ പഞ്ചായത്തിലെ ഭാരവാഹികളും മാത്രമായിരുന്നെങ്കിലും ഏതാണ്ട് മൂന്നു ഗ്രാമങ്ങൾ മുഴുവൻ അന്ത്യോപചാരത്തിനായി എത്തി.

കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ എരുമേലി, റാന്നി, പെരുന്നാട്, വച്ചൂച്ചിറ പഞ്ചായത്തുകൾ ചേർന്നു കിടക്കുന്നതാണ് ഈ ഗ്രാമം. വിഷ്ണു താമസിച്ചിരുന്നത് വച്ചൂച്ചിറ പഞ്ചായത്തിൽ ആയിരുന്നെങ്കിൽ മറ്റു രണ്ടു പഞ്ചായത്തിലുമുള്ളവർ ഒരു ഗ്രാമം പോലെ തന്നെ ആണ് ജീവിക്കുന്നത്. എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ്, ടാഗോർ വായനശാല, ജയ്‌സൺ മെമോറിയൽ ക്ലബ്, അയ്യപ്പക്ഷേത്രം എന്നിവയിലെല്ലാം എല്ലാവരും സഹകരിച്ചു പ്രവർത്തിക്കുന്ന നാടാണിത്. ഇവയിലെല്ലാം സജീവമായി പ്രവർത്തിച്ചിരുന്ന മൂന്നംഗ സഹോദരന്മാരിൽ ഇളയവനാണ് മരിച്ച വിഷ്ണു.

വിഷ്ണുവിനെ പോലെ തന്നെ ജിലേഷും ജിതിനും ഈ നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നവരാണ്. മൂവർക്കുമായി അനേകം സുഹൃത്തുക്കളാണുള്ളത്. അവരെല്ലാവരും തന്നെ സംസ്‌കാര ചടങ്ങിലേക്ക് ഒഴുകി എത്തിയപ്പോൾ ഇടകടത്തി ഗ്രാമം അക്ഷരാർത്ഥത്തിൽ നിശബ്ദമായി. തുണിയിൽ പൊതിഞ്ഞു പായയിൽ കിടത്തിയ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ഉണ്ണീക്ക എന്നു വിളിച്ചു അലറി കരഞ്ഞത് അനേകം പേരാണ്. എല്ലാ കാര്യത്തിനും തുണയായി നടന്ന ബന്ധുക്കളും സ്ത്രീ ജനങ്ങളും നിലക്കാത്ത കണ്ണീരിലായാരിന്നു.

ഒരു ഗ്രാമം ഒരുമിച്ചു പൊട്ടിക്കരയുന്ന ഹൃദയഭേദകമായ നിമിഷം ആയിരുന്നു കഴിഞ്ഞു പോയത്. മകനെ പോലെ നോക്കി വളർത്തിയ സഹോദരൻ ജിതിന്റെ സങ്കടവും സഹോദരനായി എന്നും കോളേജിൽ കൊണ്ടാക്കിയിരുന്ന വിഷ്ണുവിന്റെ മരണത്തിൽ ഹൃദയം തകർന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിനി കൂടിയായ ബന്ധു ചിന്നുവിന്റെ നിലവിളിയും ആരുടെയും ഹൃദയം തകർക്കുന്നതായിരുന്നു. ഒരു ഗ്രാമം എങ്ങനെയാണ് ഒരു ചെറിയ മനുഷ്യനെ ഇത്രമേൽ ഇഷ്ടപ്പെടുന്നത് എന്നു അത്ഭുതത്തോടെ തിരിച്ചറിയുന്നതായിരുന്നു ഈ സംസ്‌കാരം.

പാലായ്ക്ക് സമീപം പൈകയിൽ വച്ചാണ് അമിത വേഗത്തിൽ വന്ന ട്രിപ്പർ ലോറി ഇടിച്ചു വിഷ്ണു മരിച്ചത്. എരുമേലി ഇടകടത്തി വരയത്ത് പരേതനായ ദാസിന്റെ ഇളയ മകനാണ് വിഷ്ണു. ഇടകടത്തി ക്ഷേത്രത്തിലെ ശാന്തിയുടെ പാലയിലെ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. വിളക്കുമാടം പാലം കടന്ന് അമിതവേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഉപേക്ഷിച്ചു ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ടിപ്പർ ലോറി ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ പിഴവാണ് ഒരു ജീവൻ എടുത്തത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണ വിഷ്ണു വി ദാസ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് അപ്പോൾ തന്നെ മരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP